Axis Bank FD Rate: അടുത്തിടെ റിസര്‍വ് ബാങ്ക് അതിന്‍റെ ധനനയ അവലോകനത്തിൽ, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. അതിന് പിന്നാലെ രാജ്യത്തെ പല പ്രമുഖ ബാങ്കുകളും വായ്പകളുടെയും നിക്ഷേപങ്ങളുടെയും പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
അതനുസരിച്ച്, ആക്സിസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ആക്സിസ് ബാങ്ക് പലിശ നിരക്ക് വര്‍ദ്ധി പ്പിച്ചതോടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിപൊളി നേട്ടമാണ് ലഭിക്കുക. അതായത്, മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7.75% വരെ പലിശ ലഭിക്കും..!!
Also Read: Tips for wealth: സമ്പത്ത് നേടാം, വീട്ടിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും, ചെയ്യേണ്ടത് ഇത്രമാത്രം
നിലവില്‍ 2 കോടിയില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്. വര്‍ദ്ധിപ്പിച്ച പുതിയ പലിശ നിരക്കുകള്‍ 2022 ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വന്നു. മുന്‍പ് 2022 നവംബർ 15നും ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ വര്‍ദ്ധിപ്പിച്ചിരുന്നു.
Axis Bank FD Rate: പുതുക്കിയ പലിശ നിരക്കിനെക്കുറിച്ച് വിശദമായി അറിയാം
ആക്സിസ് ബാങ്ക് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ 6 മാസം മുതൽ 9 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.75% ആയി. 9 മാസം മുതൽ ഒരു വർഷത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6% പലിശ നിരക്കാണ് ലഭിക്കുക.
1 വർഷം മുതൽ 2 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് 6.75% പലിശയാണ് ലഭിക്കുക. അതേസമയം, 2 വർഷം മുതൽ 10 വർഷത്തിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ബാങ്ക് 7% പലിശ നല്‍കുന്നു.
മുതിർന്ന പൗരന്മാർക്കുള്ള FD നിരക്കുകൾ (Axis Bank FD Rate for Senior Citizen)
മുതിർന്ന പൗരന്മാർക്ക് സ്ഥിരനിക്ഷേപങ്ങള്‍ക്ക് ആക്‌സിസ് ബാങ്ക് ഉയർന്ന പലിശനിരക്ക് ആണ് നല്‍കുന്നത്. അതായത്, 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് 3.50% മുതൽ 7.75% വരെ പലിശ നിരക്കുകൾ ബാങ്ക് നല്‍കുന്നു.
രാജ്യത്തെ നിരവധി പ്രമുഖ ബാങ്കുകള്‍ അടുത്തിടെ പലിശ നിരക്കില്‍ കാര്യമായ മാറ്റം വരുത്തിയിരുന്നു. എസ്‌ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്ഥിരനിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...