RBI Order: ബാങ്കിന്‍റെ ഈ പിഴവ് നിങ്ങള്‍ക്ക് നല്‍കും പ്രതിദിനം 5000 രൂപ!!

RBI Order:  വായ്പയുടെ മുഴുവൻ തിരിച്ചടവും കഴിഞ്ഞ് 30 ദിവസത്തിനകം ഉപഭോക്താവിന്‍റെ എല്ലാ രേഖകളും കൈമാറണമെന്ന് RBI ഉത്തരവിൽ പറയുന്നു.  ഈ സമയപരിധിക്ക് ശേഷം ബാങ്കോ NBFCയോ ഉപഭോക്താവിന്‍റെ  രേഖകള്‍  കൈവശം വച്ചാല്‍, ബാങ്ക് പിഴ നല്‍കേണ്ടി വരും.

Written by - Zee Malayalam News Desk | Last Updated : Sep 13, 2023, 04:33 PM IST
  • വീട് പണിയുന്നതിനോ ഫ്ലാറ്റ് വാങ്ങുന്നതിനോ വലിയ തുക ആവശ്യമായ സാഹചര്യത്തില്‍ എല്ലാവരും ബാങ്കിനെയാണ് ആശ്രയിക്കുന്നത്. വലിയ തുക ലഭിക്കാന്‍ ബാങ്ക് ലോണ്‍ ആണ് ഏറ്റവും ഉചിതവും സുരക്ഷിതവുമായ മാര്‍ഗ്ഗം.
RBI Order: ബാങ്കിന്‍റെ ഈ പിഴവ് നിങ്ങള്‍ക്ക് നല്‍കും പ്രതിദിനം 5000 രൂപ!!

RBI Order: നിങ്ങള്‍ ഏതെങ്കിലും ബാങ്കിൽ നിന്നോ NBFC യിൽ നിന്നോ ഭവനവായ്പ  എടുത്തിട്ടുള്ളവരാണോ? എങ്കില്‍ ഈ വാര്‍ത്ത തീര്‍ച്ചയായും ശ്രദ്ധിക്കണം, ഈ വിവരങ്ങള്‍ നിങ്ങള്‍ക്കുള്ളതാണ്. അതായത്, ഭവന വായ്പ സംബന്ധിച്ച ഒരു  നിര്‍ണ്ണായക ഉത്തരവ് RBI പുറത്തിറക്കിയിരിയ്ക്കുകയാണ്. 

Also Read:  Lucky Painting: മയങ്ങിക്കിടക്കുന്ന ഭാഗ്യത്തെ ഉണര്‍ത്തും ഈ ചിത്രങ്ങള്‍!! വീട്ടില്‍ സ്ഥാപിക്കൂ, അമ്പരപ്പിക്കുന്ന മാറ്റം കാണാം  

വീട് പണിയുന്നതിനോ ഫ്ലാറ്റ് വാങ്ങുന്നതിനോ വലിയ തുക ആവശ്യമായ സാഹചര്യത്തില്‍ എല്ലാവരും ബാങ്കിനെയാണ് ആശ്രയിക്കുന്നത്. വലിയ തുക ലഭിക്കാന്‍ ബാങ്ക് ലോണ്‍ ആണ് ഏറ്റവും ഉചിതവും സുരക്ഷിതവുമായ മാര്‍ഗ്ഗം.  

Also Read:  INDIA Coordination Committee Meet: ഇന്ത്യാ സഖ്യത്തിന്‍റെ കോർഡിനേഷൻ കമ്മിറ്റി യോഗം; സീറ്റ് വിതരണം, തിരഞ്ഞെടുപ്പ് തന്ത്രം, പ്രധാന അജണ്ട 

എന്നാല്‍, നിശ്ചിത സമയത്തിനുള്ളില്‍ തുക തിരിച്ചടച്ചതിന് ശേഷവും വസ്തു രേഖകൾ തിരികെ ലഭിക്കുന്നതിന് ഉപഭോക്താക്കൾക്ക് നിരവധി തവണ ബാങ്ക് കയറിയിറങ്ങേണ്ട സാഹചര്യം ഉണ്ടാവാറുണ്ട്. ഇത്തരം നിരവധി കേസുകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. കൂടാതെ, ബാങ്കിൽ നിന്ന് സ്വത്ത് രേഖകൾ നഷ്ടപ്പെട്ട കേസും പുറത്തുവന്നിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് RBI ഒരു  പുതിയ ഉത്തരവ് പുറത്തിറക്കിയിരിയ്ക്കുകയാണ്.  

RBI പുറത്തിറക്കിയ ഈ ഉത്തരവ് ബാങ്കുകൾക്കും എൻബിഎഫ്‌സികൾക്കും  ബാധകമാണ്. അതായത്, വായ്പയുടെ മുഴുവൻ തിരിച്ചടവും കഴിഞ്ഞ് 30 ദിവസത്തിനകം ഉപഭോക്താവിന്‍റെ എല്ലാ രേഖകളും കൈമാറണമെന്ന് RBI ഉത്തരവിൽ പറയുന്നു.  ഈ സമയപരിധിക്ക് ശേഷം ബാങ്കോ NBFCയോ ഉപഭോക്താവിന്‍റെ  രേഖകള്‍  കൈവശം വച്ചാല്‍, ബാങ്ക് പിഴ നല്‍കേണ്ടി വരും. അതായത്, ബാങ്ക് അല്ലെങ്കില്‍ NBFC ന് ഉപഭോക്താവിന്  പ്രതിദിനം 5000 രൂപ എന്ന കണക്കില്‍ പിഴ നല്‍കണം. ഈ നിര്‍ദ്ദേശം RBI ബാങ്കുകൾക്കും എൻബിഎഫ്‌സികൾക്കും ഇതിനോടകം നല്‍കിക്കഴിഞ്ഞു.  

RBI പുറത്തിറക്കിയ പുതിയ നിയമം, 2023 ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരും. ബാങ്കോ എൻബിഎഫ്സിയോ ഉപഭോക്താവിന്‍റെ  രേഖകൾ നൽകാൻ വൈകിയാൽ പ്രതിദിനം 5,000 രൂപ എന്ന നിരക്കില്‍ പിഴ ഈടാക്കുമെന്നും ഈ തുക ബന്ധപ്പെട്ട വസ്തു ഉടമയ്ക്ക് നല്‍കേണ്ടതാണ് എന്നും RBI ഉത്തരവില്‍ പറയുന്നു.  

കൂടാതെ, ലോണ്‍ എടുത്തയാളുടെ സ്വത്ത് രേഖകൾ നഷ്‌ടപ്പെട്ടാൽ, രേഖകളുടെ തനിപ്പകർപ്പ് ലഭിക്കുന്നതിന് ബാങ്ക് ഉപഭോക്താവിനെ സഹായിക്കേണ്ടിവരുമെന്നും ആർബിഐ വ്യക്തമാക്കി.  ഉപഭോക്താവ് ലോണ്‍ തുക പൂര്‍ണ്ണമായും തിരിച്ചടച്ച് കഴിയുമ്പോള്‍ എത്രയും പെട്ടെന്ന് തന്നെ രേഖകള്‍ രേഖകള്‍ തിരികെ നൽകേണ്ടതാണ് എന്നാണ് നിയമം പറയുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News