കോഴിക്കോട്: പേരാമ്പ്രയിൽ ക്ഷേത്രത്തിലെത്തിയ 17 കാരിയായ വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ക്ഷേത്ര പൂജാരി പിടിയിൽ. മുതുവണ്ണാച്ച കിളച്ചപറമ്പില്‍ വിനോദിനെയാണ് പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ പി. ജംഷീദ്, എസ്.ഐ. പി. ഷമീര്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
പാലേരി വേങ്ങശ്ശേരിക്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരിയാണ് പിടിയിലായ വിനോദ്. പെൺകുട്ടി പഠനപ്രശ്‌നങ്ങള്‍ പരിഹരിക്കാനായി പൂജാരിയെ കാണാന്‍ വന്ന സമയത്തായിരുന്നു സംഭവം. ഈ മാസം 20 ന് ഉച്ചയോടെ ബന്ധുക്കള്‍ക്കൊപ്പമാണ് വിദ്യാര്‍ത്ഥിനി ക്ഷേത്രത്തില്‍ എത്തിയത്. തുടർന്ന് പൂജാരി പെണ്‍കുട്ടിയെ മാത്രം ക്ഷേത്രത്തിലെ മുറിയിലേക്ക് വിളിച്ച് കയറ്റുകയും സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തു എന്നാണ് പരാതി. വിഷയം പെണ്‍കുട്ടി മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ച കേസിലെ മുഖ്യപ്രതി ഒഡിഷയിൽ ജീവനൊടുക്കി
മുക്തി രഞ്ജൻ റോയ് എന്നയാളെയാണ് ഒഡീഷയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭദ്രക് ജില്ലയിൽ വീടിനടുത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്. മാളിലെ ജീവനക്കാരിയായ മഹാലക്ഷ്മിയുടെ ശരീരമാണ് 30 കഷ്ണങ്ങളാക്കി ബെംഗളൂരു വയ്യാലിക്കാവിലെ അപ്പാർട്മെന്റിലെ ഫ്രിഡ്ജിൽ നിന്നും ഈ മാസം 21 ന് കണ്ടെത്തിയത്. ഇതിനിടയിൽ ഇവരുടെ ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്തിനെ കാണാനില്ലായിരുന്നു. പോലീസ് തിരയുകയായിരുന്നു ഇതിനിടെയാണ് ഇയാളുടെ മരണ വാർത്ത സ്ഥിരീകരിക്കുന്നത്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും പോലീസ് വ്യക്തമാക്കുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മൊബൈൽ ഫോൺ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒളിയിടത്തിലെത്തിയപ്പോഴാണ് മുക്തി രഞ്ജനെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്. കൊല്ലപ്പെട്ട മഹാലക്ഷ്മി ഭർത്താവുമായി പിരിഞ്ഞ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. പ്രതിയായ മുക്തി രഞ്ജനും മഹാലക്ഷ്മിയും അടുപ്പത്തിലായിരുന്നു. മഹാലക്ഷ്മിയുടെ സഹപ്രവർത്തകനും ബെംഗളൂരുവിലെ അടുത്ത സുഹൃത്തുക്കളിൽ ഒരാളുമായിരുന്നു മുക്തി രഞ്ജൻ എന്നാണ് റിപ്പോർട്ട്.
ഇയാൾ ബുധനാഴ്ചയാണ് പാണ്ടി ഗ്രാമത്തിലെ വീട്ടിലെത്തിയത്. മഹാലക്ഷ്മിക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന. രണ്ടാഴ്ച മുന്‍പാണു മുക്തി രഞ്ജന്‍ ഈ ക്രൂരകൃത്യം ചെയ്തത്. മഹാലക്ഷ്മിയുടെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് അയല്‍ക്കാർ ബന്ധുക്കളെ അറിയിക്കുകയും. തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച മഹാലക്ഷ്മിയുടെ അമ്മയും സഹോദരിയും വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണു ഫ്രിഡ്ജിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സെപ്റ്റംബര്‍ ഒന്നുമുതല്‍ മഹാലക്ഷ്മിയും മുക്തിരഞ്ജനും ജോലിക്കെത്തിയിരുന്നില്ല. മുക്തിരഞ്ജൻ തൂങ്ങിമരിച്ച സ്ഥലത്തു നിന്നും ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ ബെംഗളൂരു സ്വദേശിനിയായ മഹാലക്ഷ്മിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജിൽ വച്ചിരിക്കുകയായിരുന്നെന്ന് എഴുതിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.