കണ്ണൂർ : ഇരിട്ടിയിൽ ബോംബ് പൊട്ടിത്തെറിച്ച് രണ്ടു കുട്ടികൾക്ക് പരിക്ക്. അഞ്ചുവയസ്സുകാരനും, ഒന്നര വയസ്സുകാരനുമാണ് പരിക്കേറ്റത്. സഹോദരങ്ങളായ മുഹമ്മദ് അമീൻ, മുഹമ്മദ് റദീസ് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവം ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.
ആളൊഴിഞ്ഞ പറമ്പിൽ നിന്നും ലഭിച്ച ഒഴിഞ്ഞ ഒരു ഐസ്‌ക്രീം ബോൾ കൊണ്ട് കളിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇത് ഐസ്‌ക്രീം ബോൾ കൊണ്ടുണ്ടാക്കിയ ബോംബായിരുന്നു. ഇതറിയാത്ത കുട്ടികൾ വീട്ടിലെത്തി തുറക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു പൊട്ടിത്തെറിച്ചത്.
Also Read: പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18ന്; ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്
അപകടത്തിൽ അഞ്ച് വയസ്സുള്ള മുഹമ്മദ് അമീനിന്റെ പരിക്ക് ഗുരുതരമാണ്. മുഹമ്മദിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ ഒന്നരവയസ്സുകാരൻ റദീസിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ചശേഷം വീട്ടിലേക്ക് കൊണ്ടുവന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് സമയം പതിവായി സംഘർഷം നടക്കുന്ന സ്ഥലമാണിത്. ഈ ബോംബ് രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തയ്യാറാക്കിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. കുറച്ചുദിവസം മുൻപ് കതിരൂരിൽ ബോംബ് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തികൾ തകർന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.