Domestic violence: ഭർത്താവ് കൊലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് യുവതി; ഗാർഹിക പീഡന പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്തു

Domestic violence Case: മൂന്നുവർഷമായി ഗാർഹിക പീഡനം നേരിടുന്നതായും ഭർത്താവ് തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതായും യുവതി നെടുങ്കണ്ടം പോലീസിൽ പരാതി നൽകി.

Written by - Zee Malayalam News Desk | Last Updated : Jun 15, 2024, 07:49 PM IST
  • ഒരു ലക്ഷം രൂപയും 15 പവൻ സ്വർണവും സ്ത്രീധനമായി നൽകി
  • സ്ത്രീധനം കുറഞ്ഞു പോയി എന്ന പേരിൽ ഭർത്താവും ഭർതൃമാതാവും നിരന്തരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി
Domestic violence: ഭർത്താവ് കൊലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് യുവതി; ഗാർഹിക പീഡന പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്തു

ഇടുക്കി: യുവതിയുടെ ഗാർഹിക പീഡന പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്തു. ആലപ്പുഴ സ്വദേശിനിയാണ് മൂന്നുവർഷമായി ഗാർഹിക പീഡനം നേരിടുന്നതായും ഭർത്താവ് തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതായും നെടുങ്കണ്ടം പോലീസിൽ പരാതി നൽകിയത്.

കഴിഞ്ഞദിവസം രാത്രി ഭർത്താവിന്റെ മർദ്ദനത്തെ തുടർന്ന് വീട്ടിൽ നിന്ന് ഓടി അയൽപക്കത്ത് അഭയം പ്രാപിച്ച യുവതിയെ ജനപ്രതിനിധികളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. മൂന്നുവർഷം മുമ്പാണ് പെൺകുട്ടിയെ തൂക്കുപാലം ചെരുവിള പുത്തൻവീട്ടിൽ അജീഷ് വിവഹാം ചെയ്തത്.

യുവതിയുടെ 19-ാം വയസിലായിരുന്നു വിവാഹം. ഒരു ലക്ഷം രൂപയും 15 പവൻ സ്വർണവും സ്ത്രീധനമായി നൽകി. എന്നാൽ സ്ത്രീധനം കുറഞ്ഞു പോയി എന്ന പേരിൽ ഭർത്താവും ഭർതൃമാതാവും നിരന്തരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ പരാതി.

ALSO READ: വയനാട് കൽപ്പറ്റ ബൈപ്പാസിലെ തട്ടുകടയ്ക്ക് നേരെ ആക്രമണം; മോഷണശ്രമം ഉണ്ടായെന്നും പരാതി

പീഡനം രൂക്ഷമായപ്പോൾ കേസ് കൊടുക്കുകയും പോലീസ് നടത്തിയ മധ്യസ്ഥ ചർച്ചയിൽ ഒത്തുതീർപ്പാവുകയും വീണ്ടും തൂക്കുപാലത്തെ വീട്ടിലേക്ക് പെൺകുട്ടിയെ ഭർത്താവ് കൊണ്ടുവരികയുമായിരുന്നു. പിന്നീട് വിഷം കൊടുത്ത് പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചതായും ഗർഭിണിയായിരിക്കെ മർദ്ദനം മൂലം ഗർഭം അലസിയതായും പെൺകുട്ടി പറയുന്നു.

കഴിഞ്ഞദിവസം രാത്രിയിൽ ഭർത്താവും ഭർതൃ മാതാവും ചേർന്ന് പെൺകുട്ടിയെ മർദ്ദിച്ചു. ഒടുവിൽ വീട്ടിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ട പെൺകുട്ടി അയൽ വീട്ടിൽ അഭയം തേടുകയായിരുന്നു. യുവതിയുടെ പരാതിയിൽ നെടുങ്കണ്ടം പോലീസ് കേസെടുത്തു. ഗാർഹിക പീഡന വകുപ്പ് പ്രകാരമാണ് ഭർത്താവിനെതിരെ കേസെടുത്തിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News