ഇടുക്കി: രണ്ടര വർഷങ്ങൾക്ക് മുൻപ് കാണാതായ യുവാവിനെയും യുവതിയെയും കണ്ടെത്താൻ പരുന്തും പാറയിൽ 800 അടി താഴ്ചയിൽ തെരച്ചിൽ. കെഎപി അഞ്ചാം ബറ്റാലിയനിലെ ഹൈ ആൾട്ടിറ്റ്യൂഡ് റസ്ക്യൂ ടീമിൻറെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ നടന്നത്. 2020 മെയ് 18 നാണ് കോവിഡ് കാലത്താണ് പീരുമേട് കച്ചേരിക്കുന്ന് രണ്ടാനിക്കൽ മുരളീധരൻറെ ഭാര്യ അജ്ഞുവിനെയും പീരുമേട് ആറ്റോരം ശ്രീകൃഷ്ണവിലാസത്തിൽ സെൽവനെയും കാണാതായത്.
ടാക്സി ഡ്രൈവറായിരുന്ന സെൽവനും അഞുജുവും സ്നേഹത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ നേരത്തെ വിശദമാക്കിയിരുന്നു. ഇരുവരും പീരുമേടിന് സമീപമുള്ള പരുന്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ ഇരുവരും എത്തിയതായി പൊലീസിന് സൂചനയും ലഭിച്ചിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ സെൽവൻറെ കാർ ഗ്രാമ്പിയിൽ നിന്നും കണ്ടെത്തി.
സംസ്ഥാനം മുഴുവൻ പോലീസ് തിരച്ചിൽ നടത്തിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. അന്വേഷണത്തിൽ ഇരുവരും ജീവിച്ചിരിക്കുന്നതായുള്ള സൂചനകളൊന്നും കിട്ടാതെ വന്നതിനെ തുടർന്ന് പൊലീസ് അന്വേഷണം വഴിമുട്ടിയിരുന്നു. പിന്നീട് പീരുമേട് ഡി വൈ എസ് പി യായി ജെ കുര്യാക്കോസ് എത്തിയതോടെ അന്വേഷണം പുനരാരംഭിക്കുകയായിരുന്നു.
രണ്ടു പേരുടെയും ഏറ്റവും അവസാനത്തെ മൊബൈൽ ടവർ ലൊക്കേഷൻ പരുന്തുംപാറയും ഗ്രാമ്പിയുമാണ്. ഇതോടെ ഇരുവരും പരുന്തുംപാറയിലെ കൊക്കയിൽ വീഴുകയോ ചാടുകയോ ചെയ്തിരിക്കാമെന്ന് സംശയമുയർന്നിരുന്നു.സ്ഥിരീകരിക്കാനാണ് 800 അടി താഴ്ചയിൽ ഇറങ്ങി ഒരു കിലോമീറ്റർ ചുറ്റളവിൽ പരിശോധന നടത്തിയത്. പാറയിൽ വടം കെട്ടിയാണ് തിരച്ചിൽ സംഘം കൊക്കയിൽ ഇറങ്ങിയത്. എന്നാൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തെളിവൊന്നും ലഭിച്ചില്ലങ്കിലും കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസിൻറെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...