കൊച്ചി: വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. കാലടി എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്ന് ഒരു കിലോ കഞ്ചാവും കണ്ടെത്തി. കഞ്ചാവ് ചെറു പൊതികളാക്കി തൂക്കി വിൻക്കുന്നതിനുളള ത്രാസും പ്രതിയുടെ കൈവശം ഉണ്ടായിരുന്നു.
എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കാലടി മുസ്ലിം പള്ളിക്ക് പുറകിലുള്ള എഎച്ച്കെ ലൈനിലെ വാടകകെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ് പ്രതി. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കാണ് ഇയാൾ കഞ്ചാവ് വിൻപ്പന നടത്തിയിരുന്നതെന്ന് എക്സൈസ് ഇൻസ്പെക്റ്റർ സിജോ വർഗീസ് പറഞ്ഞു.
ALSO READ: ഒന്നര കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ; പിടിച്ചത് വീട്ടിൽ നിന്ന്
കഴിഞ്ഞ ദിവസം വാടകകെട്ടിടത്തിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ മയക്കു മരുന്ന്, കഞ്ചാവ് തുടങ്ങിയ വസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ അവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. വിദ്യാർഥികൾ ഇവിടെ എത്തുന്നത് പതിവായിരുന്നു. ഇതിൽ സംശയം തോന്നിയതിനെ തുടർന്നാണ് ഇവിടെ നാട്ടുകാർ പരിശോധന നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.