കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വൻ മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി യുവാവിനെ പിടികൂടി. കല്ലായി എണ്ണപ്പാടം സ്വദേശി അബു ഷഹലാണ് പോലീസിന്റെ പിടിയിലായത്. കോഴിക്കോട് ടൗൺ പോലീസാണ് മയക്കുമരുന്നുമായി ഇയാളെ പിടികൂടിയത്.
പിടികൂടിയ എംഡിഎംഎയ്ക്ക് വിപണിയിൽ 30,000 രൂപ വില വരുമെന്ന് പോലീസ് വ്യക്തമാക്കി. 15 പാക്കറ്റുകളിലാക്കിയാണ് എംഡിഎംഎ വിൽപ്പനയ്ക്ക് എത്തിച്ചത്. 6.7 ഗ്രാം എംഡിഎംഎയും ഒരു പൊതു കഞ്ചാവും ഇയാളിൽ നിന്ന് പിടികൂടിയതായി പോലീസ് അറിയിച്ചു. കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിൽ നിന്നാണ് ഇയാൾ പിടിയിലായത്.
മയക്കുമരുന്ന് കേസിൽ മുൻപും ഇയാൾ പിടിയിലായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അടുത്ത കാലത്തായി കോഴിക്കോട് നഗരത്തിൽ നിരവധി മയക്കുമരുന്ന് കേസുളാണ് പിടികൂടിയത്. കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് മാഫിയയാണ് പ്രവർത്തിക്കുന്നത്. ഇതേ തുടർന്ന് പോലീസ് തെരച്ചിൽ ശക്തമാക്കിയിരുന്നു.
ടൗൺ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അനൂപ് എ.പി, പ്രസാദ്, പ്രൊബോഷന് എസ്.ഐ. മുഹമ്മദ് സിയാദ്, എ.എസ്.ഐ. ഷബീര്‍, എസ്.സി.പി.ഒ മാരായ ഹസീസ്, ബിനില്‍ കുമാര്‍, സി.പി.ഒ മാരായ സജീഷ്, അനൂജ്, ജിതേന്ദ്രന് എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്നുമായി പ്രതിയെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...