തിരുവനന്തപുരം: വർക്കല കവലയൂരിൽ വളർത്തുനായ്ക്കളെ കാവലാക്കി ലഹരികച്ചവടം നടത്തിയ സംഘത്തെ പോലീസ് പിടികൂടി. വീട് വളഞ്ഞ പോലീസ് അതിസാഹസികമായാണ് പ്രതികളെ കീഴടക്കിയത്. വൻ മയക്കുമരുന്ന് ശേഖരവും ഇവരിൽ നിന്ന് പിടികൂടി. നീലൻ എന്ന് വിളിക്കുന്ന ശൈലനും കൂട്ടാളികളുമാണ് പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
കവലക്കുന്നിൽ ശശികലാഭവനിൽ ശൈലന്റെ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടക്കുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്. എന്നാൽ വീടിനടുത്തെത്തിയ പോലീസിന് അകത്തേക്ക് കടക്കാൻ സാധിക്കാത്ത വിധം കാവലായി മുറ്റത്ത് ഏഴ് കൂറ്റൻ നായ്ക്കളുണ്ടായിരുന്നു. പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായ്ക്കളാണ് ഉണ്ടായിരുന്നത്. ഇവയെ മുറ്റത്ത് അഴിച്ചുവിട്ട നിലയിലായിരുന്നു.
ഇതോടെ ഗേറ്റ് തുറന്ന് അകത്ത് പ്രവേശിക്കാൻ പോലീസിന് സാധിച്ചില്ല. പ്രതികൾ രക്ഷപ്പെടാതിരിക്കാൻ പോലീസ് ഇതിനിടെ വീട് വളഞ്ഞിരുന്നു. പോലീസിന് നേരെ പാഞ്ഞടുത്ത നായ്ക്കളെ ഒടുവിൽ തന്ത്രപർവ്വം ഒരു മുറിയിലേക്ക് മാറ്റിയ ശേഷമാണ് വീടിന് അകത്ത് കടന്നത്. നീലനടക്കം നാല് പേരെയാണ് പോലീസ് വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്.
ALSO READ: 40 കിലോ കഞ്ചാവുമായി പൂവച്ചൽ സ്വദേശി പിടിയിൽ
ഇവിടെ നിന്ന് കഞ്ചാവടക്കം വൻ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തു. മയക്കുമരുന്ന് വിൽപ്പന നടത്താനായി ഉപയോഗിച്ചിരുന്ന പ്രത്യേക ഉപകരണങ്ങളും ത്രാസും പിടിച്ചെടുത്തിട്ടുണ്ട്. നായ്ക്കളുടെ മറവിൽ ഏറെ നാളായി ഇവിടെ മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
പരിശോധനയ്ക്ക് പോലീസ് എത്തിയാൽ നായ്ക്കളെ അഴിച്ചു വിടാനായിരുന്നു പ്രതികളുടെ പദ്ധതിയെന്നും വർക്കലയിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുകയായിരുന്നു സംഘമെന്നും പോലീസ് അറിയിച്ചു. മയക്കുമരുന്ന് കച്ചവടത്തിന് പിന്നിൽ കൂടുതൽ സംഘങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.