Kattakkada Adi Shekar Murder: ഒറ്റ നോട്ടത്തിൽ വെറും കാറപകടം; തെളിവായത് സിസിടീവി, കാട്ടാക്കടയിലെ കൊലയിൽ പ്രതി പിടിയിലാകുമ്പോൾ

Kattakkada Boy Murder: കേസിലെ സിസിടീവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് കൊലപാതകമാണെന്ന സംശയം ബലപ്പെട്ടത്

Written by - Zee Malayalam News Desk | Last Updated : Sep 11, 2023, 08:52 PM IST
  • കേസിലെ സിസിടീവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് കൊലപാതകമാണെന്ന സംശയം ബലപ്പെട്ടത്
  • കൂട്ടുകാരനൊപ്പം സൈക്കിൾ ചവിട്ടുന്ന ആദിശേഖറിൻറെ മുൻപിൽ 20 മിനുട്ടോളം പ്രിയരഞ്ജൻ കാറുമായി കാത്ത് നിന്നു
  • കുട്ടി സൈക്കിൾ ചവിട്ടാൻ തുടങ്ങിയതും അമിത വേഗത്തിൽ കാറിലെത്തി ഇടിച്ചിടുകയായിരുന്നു
Kattakkada Adi Shekar Murder: ഒറ്റ നോട്ടത്തിൽ വെറും കാറപകടം; തെളിവായത് സിസിടീവി, കാട്ടാക്കടയിലെ കൊലയിൽ പ്രതി പിടിയിലാകുമ്പോൾ

ഒറ്റനോട്ടത്തിൽ 'കാറപകടം ' എന്ന് തോന്നിപ്പോകുന്ന കൊലപാതകം അതായിരുന്നു കാട്ടക്കാടയിലെ ആദിശേഖറിൻറെ മരണം.  കുട്ടിയുടെ അകന്ന ബന്ധു കൂടിയായ പ്രിയ രഞ്ജനെ ഇത്തരം ഹീനമായ കൊലക്ക് പ്രേരിപ്പിച്ചത് വെറും വാക്ക് തർക്കവും വൈരാഗ്യവും മാത്രമാണോ എന്നത് ഇനിയും അറിയേണ്ടിയിരിക്കുന്നു. ഓഗസ്റ്റ് മുപ്പതിന് വൈകിട്ടാണ് വീടിന് സമീപത്തെ റോഡിൽ വച്ച് പൂവച്ചല്‍ സ്വദേശികളായ അരുണ്‍കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖർ കാറിടിച്ച് കൊല്ലപ്പെടുന്നത്.

കേസിലെ സിസിടീവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് കൊലപാതകമാണെന്ന സംശയം ബലപ്പെട്ടത്.  കൂട്ടുകാരനൊപ്പം സൈക്കിൾ ചവിട്ടുന്ന ആദിശേഖറിൻറെ മുൻപിൽ 20 മിനുട്ടോളം പ്രിയരഞ്ജൻ കാറുമായി കാത്ത് നിന്നു. കുട്ടി സൈക്കിൾ ചവിട്ടാൻ തുടങ്ങിയതും അമിത വേഗത്തിൽ കാറിലെത്തി ഇടിച്ചിടുകയായിരുന്നു. കുട്ടിയുടെ മരണം ഉറപ്പാക്കി തന്നെയാണ് പ്രതി കാറുമായി പോയതും.  അപകടം നടന്ന സ്ഥലത്ത് വെള്ളം ഒഴിച്ച് കഴുകി കളഞ്ഞതിനാൽ മറ്റ് തെളിവുകൾ ലഭിച്ചിരുന്നില്ല അപകടദൃശ്യത്തിൽ തോന്നിയ അസ്വഭാവികതയാണ് കൊലപാതകമെന്ന അന്വേഷണത്തിലേക്ക് എത്തുന്നത്.

മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത കുട്ടി

ഇക്കഴിഞ്ഞ 30ന് പ്രിയരഞ്ജൻ പുളിങ്കോട് ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിലുണ്ടായ മുൻ വൈരാഗ്യമാണ് വാഹനമിടിച്ച് കൊലപ്പെടുത്താൻ കാരണം. മുൻപും ക്ഷേത്ര പരിസരത്തിരുന്ന് മദ്യപിച്ചതിനെതിരെയും കുട്ടി രംഗത്ത് വന്നിരുന്നു.  പ്രിയരഞ്ജൻ ആദിശേഖറിന്റെ അച്ഛനെയും ചെറിയച്ഛനെയും ഭീഷണിപ്പെടുത്തിയിരുന്നു. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയാണ് പ്രിയ രഞ്ജൻ.

ഒടുവിൽ പിടിയിൽ

കളിയിക്കാവിളക്ക് സമീപം കുഴിത്തുറയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രിയരഞ്ജൻ ഒളിവിൽ കഴിയവേ ആശുപത്രിയിൽ അഡ്മിറ്റ് ആയതായുള്ള ചില വിവരങ്ങൾ പുറത്തുവന്നിരുന്നു. ആശുപത്രികളും ബന്ധുവീടുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. ഒടുവിലാണ് തമിഴ്നാട്ടിൽ നിന്നും ഇയാളെ പിടികൂടുന്നത്. പ്രതിക്കെതിരെ കൊലക്കുറ്റം ( 302-ാം വകുപ്പ് ) ചുമത്തി നരഹത്യക്കും കേസെടുത്തിട്ടുണ്ട്. ഇയാളെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമെ കൊലക്ക് പിന്നിലെ യഥാർത്ഥ കാരണം അറിയാൻ കഴിയു. ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും മാതാപിതാക്കളുടെ മൊഴികളും അന്വേഷണത്തിൽ നിർണായകമാകും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News