Deepu Murder : ദീപുവിന്റെ മരണം പുറത്തറിയാൻ വൈകിയതിന് പിന്നിൽ ഗൂഢാലോചനയെന്ന് സാബു ജേക്കബ്ബ്

Deepu Murder : സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി സാബു ജേക്കബ്ബ് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Mar 2, 2022, 06:32 PM IST
  • ഗൂഢാലോചനയ്ക്ക് നേതൃത്വം നല്കിയത് എംഎൽഎയാണെന്നും സാബു ജേക്കബ്ബ് അരോപിച്ചു.
  • സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി സാബു ജേക്കബ്ബ് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.
  • ദീപുവിനെ പ്രവേശിപ്പിച്ച ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരും ഗൂഢാലോചനയുടെ ഭാഗമാണെന്ന് സാബു എം ജേക്കബ്ബ് പറഞ്ഞു.
  • ഇത് കൂടാതെ മരിച്ച ശേഷം നടത്തിയ ടെസ്റ്റിൽ ദീപു കോവിഡ് പോസിറ്റീവ് ആയതിലും ഗൂഢാലോചന ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
Deepu Murder : ദീപുവിന്റെ മരണം പുറത്തറിയാൻ വൈകിയതിന് പിന്നിൽ ഗൂഢാലോചനയെന്ന് സാബു ജേക്കബ്ബ്

Kochi : കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ മരണം പുറത്തറിയാൻ വൈകിയത് ഗൂഢാലോചന കാരണമാണെന്ന് ആരോപിച്ച് കിറ്റെക്സ് എം ഡി സാബു എം ജേക്കബ്ബ് രംഗത്തെത്തി. ഇതിന് പിന്നിലെ ഗൂഢാലോചനയ്ക്ക് നേതൃത്വം നല്കിയത് എംഎൽഎയാണെന്നും സാബു ജേക്കബ്ബ് അരോപിച്ചു. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി സാബു ജേക്കബ്ബ് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. 

ദീപുവിനെ പ്രവേശിപ്പിച്ച ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരും ഗൂഢാലോചനയുടെ ഭാഗമാണെന്ന് സാബു എം ജേക്കബ്ബ് പറഞ്ഞു. ഇത് കൂടാതെ മരിച്ച ശേഷം നടത്തിയ ടെസ്റ്റിൽ ദീപു കോവിഡ് പോസിറ്റീവ് ആയതിലും ഗൂഢാലോചന ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. മരണ വിവരം പുറത്ത് വിടാൻ മനഃപൂർവം വൈകിപ്പിക്കുകയായിരിക്കുന്നു അദ്ദേഹം ആരോപിക്കുന്നുണ്ട്. ഗൂഢാലോചനയ്ക്ക് പിന്നിൽ ഒരു മന്ത്രിയുമുണ്ടെന്ന് ആരോപണമുണ്ട്.

ALSO READ: Kizhakkambalam Deepu Murder : കിഴക്കമ്പലത്തെ ദീപുവിന്റെ കൊലപാതകം; തലയ്ക്കേറ്റ പരിക്ക് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോട്ടയത്തിന് ദീപുവിന്റെ പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർക്ക് മേൽ സമ്മർദ്ദം ചെലുത്താൻ ഒരു മന്ത്രി ശ്രമിച്ചുവെന്നാണ് ആരോപണം. സിബിഐ അന്വേഷണം ആരംഭിച്ചാൽ ഡോക്ടർക്ക് മേൽ സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ തെളിവുകളും നൽകുമെന്ന് പറഞ്ഞിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം മരണം കരൾ രോഗം മൂലമാണെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമം എന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം  മരണകാരണം തലയ്ക്ക് ഏറ്റ പരിക്കാണ്. കേസിൽ സിപിഎം പ്രവർത്തകരായ ബഷീർ, സൈനുദ്ദീൻ, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ് എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയായിരുന്നു ഇവർക്കെതിരെ നേരത്തെ കേസെടുത്തിരുന്നത്. എന്നാൽ ദീപു മരിച്ച സാഹചര്യത്തിൽ കൊലക്കുറ്റം കൂടി ചുമത്തുകയായിരുന്നു.

ഫെബ്രുവരി 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.  അന്ന് കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജനെതിരെ വിളക്കണക്കൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് സിപിഎം പ്രവർത്തർ ദീപുവിനെ മർദ്ധിച്ചത്. ട്വന്റി 20 യുടെ തെരുവ് വിളക്ക് സ്ഥാപിക്കുന്ന പദ്ധതിക്കെതിരെ എംഎൽഎ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയായിരുന്നു പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിന്മുന്നിൽ തന്നെ ദീപു ഉണ്ടായിരുന്നു. മർദ്ദനമേറ്റ ദിവസം ദീപു ചികിത്സ തേടിയിരുന്നില്ല. ഫെബ്രുവരി 14, തിങ്കളാഴ്ച പുലർച്ചയോടെ ആരോഗ്യനില വഷളാവുകയും രക്തം ഛർദ്ദിക്കുകയും ചെയ്തതോടെ ദീപുവിനെ ആലുവയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News