Marijuana Seized: കാൽ കിലോ കഞ്ചാവുമായി സിനിമയിലെ അസിസ്റ്റന്‍റ് ക്യാമറാമാൻ അറസ്റ്റിൽ

Marijuana Seized From Kottayam: ഇയാളെ കസ്റ്റഡിയിലെടുക്കുമ്പോഴും നിരവധി പേർ കഞ്ചാവ് ആവശ്യപ്പെട്ട് ഇയാളുടെ ഫോണിൽ ബന്ധപ്പെടുന്നുണ്ടായിരുന്നതിനാൽ ഇയാളുടെ പിന്നിൽ വൻ റാക്കറ്റ് ഉണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ

Written by - Zee Malayalam News Desk | Last Updated : Jun 10, 2023, 07:53 AM IST
  • കാൽ കിലോ കഞ്ചാവുമായി സിനിമ പ്രവർത്തകൻ അറസ്റ്റിൽ
  • അസിസ്റ്റന്‍റ് ക്യാമറാമാനായ മുണ്ടക്കയം സ്വദേശി സുഹൈൽ സുലൈമാനാണ് പിടിയിലായത്
  • ഇയാൾ നീലവെളിച്ചം എന്ന സിനിമയുടെ അസിസ്റ്റന്‍റ് ക്യാമറാമാനായിരുന്നു
Marijuana Seized: കാൽ കിലോ കഞ്ചാവുമായി സിനിമയിലെ അസിസ്റ്റന്‍റ് ക്യാമറാമാൻ അറസ്റ്റിൽ

കോട്ടയം: കാൽ കിലോ കഞ്ചാവുമായി സിനിമ പ്രവർത്തകൻ അറസ്റ്റിൽ.  അസിസ്റ്റന്‍റ് ക്യാമറാമാനായ മുണ്ടക്കയം സ്വദേശി സുഹൈൽ സുലൈമാനാണ് പിടിയിലായത്.  ഇയാൾ നീലവെളിച്ചം എന്ന സിനിമയുടെ അസിസ്റ്റന്‍റ് ക്യാമറാമാനായിരുന്നു എന്നാണ് പറയുന്നത്. സംശയാസ്പദമായി കണ്ട സുഹൈലിനെ പരിശോധിച്ചപ്പോഴാണ് ഇയാളിൽ നിന്നും കഞ്ചാവ് പിടികൂടിയത്. സിനിമ മേഖലയില്‍ ലഹരി ഉപയോഗം സംബന്ധിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സുഹൈൽ സുലൈമാൻ പിടിയിലായതെന്നത് ശ്രദ്ധേയം.

Also Read: Mavelikkara Murder: മാവേലിക്കരയിൽ ആറുവയസുകാരിയായ മകളെ വെട്ടിക്കൊന്ന ശ്രീമഹേഷ് മൂന്നുപേരെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു

പിടിയിലായത് മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള മയക്കുമരുന്നു മാഫിയ സംഘത്തിലെ പ്രധാന കണ്ണിയെന്നാണ് റിപ്പോർട്ട്.  ഇയാളിൽ നിന്നും 225 ഗ്രാം കഞ്ചാവും അത് തൂക്കി എടുക്കുന്നതിനുപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും കണ്ടെത്തിയിട്ടുണ്ട്.  50 ഗ്രാം വീതമുള്ള പാക്കറ്റുകളാക്കി ഇയാൾ  വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് കണ്ടെടുത്തത്. 50 ഗ്രാമിന് 2000 രൂപ വാങ്ങി വില്പന നടത്തുകയാണ് ഇയാളുടെ രീതി.  സിനിമ പ്രവർത്തനത്തിന് പോകുമ്പോളും ഇയാൾ മയക്കുമരുന്ന് കൈവശം വെയ്ക്കാറുള്ളതായി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.  നീലവെളിച്ചം, ചതുരം, ഹിഗ്വിറ്റ മുതലായ സിനിമകളിൽ പ്രതി പ്രവർത്തിച്ചിട്ടുള്ളതായി പറയപ്പെടുന്നു.

Also Read: Shani Favourite Zodiac Signs: ശനിക്ക് പ്രിയം ഈ രാശിക്കാരോട്, നൽകും ബമ്പർ നേട്ടങ്ങൾ!

കോളേജ് വിദ്യാർത്ഥികൾക്ക് അടക്കം ഇയാൾ ഈ  ലഹരി കൈമാറാറുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ  അടിസ്ഥാനത്തിൽ  ആഴ്ചകൾ നീണ്ട നിരീക്ഷണത്തിനും അന്വേഷണങ്ങൾക്കും ഒടുവിലാണ് പ്രതി അന്വേഷണ സംഘം അറസ്റ്റു ചെയ്യുന്നത്.  പ്രതി വീട്ടിൽ ഗഞ്ചാവ് സൂക്ഷിച്ച് വില്പന നടത്തിക്കൊണ്ടിരിക്കുന്നതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വീട്ടിലെത്തിയ  എക്സൈസ് ഉദ്യോഗസ്ഥരെ പ്രതിയുടെ കുടുംബാംഗങ്ങൾ തടയാനും എതിർക്കാനും ശ്രമിച്ചെങ്കിലും എതിർപ്പിനെ അതിജീവിച്ച് നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിൽ കിടക്കയ്ക്ക് അടിയിൽ ഒളിപ്പിച്ച നിലയിൽ 225 ഗ്രാം  കഞ്ചാവ് അന്വേഷണ സംഘം കണ്ടെത്തി. ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ എതിർപ്പും കയ്യേറ്റ ശ്രമവും പ്രതിയുടെ ഭാഗത്തു നിന്നുമുണ്ടായി.  പ്രതി 5000 രൂപ നൽകി ഈ കഞ്ചാവ് വാങ്ങിയത് കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി തെക്ക് വില്ലേജിൽ  കരിങ്കല്ലും മൂഴി കരയിൽ പടിഞ്ഞാറെ തടത്തേൽ വീട്ടിൽ PR സജി മകൻ ആരോമൽ സജിയുടെ കയ്യിൽ നിന്നുമാണ്.  ഇയാളെ രണ്ടാം പ്രതിയായും കേസെടുത്തിട്ടുണ്ട്.

Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ സന്തോഷവാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!

കസ്റ്റഡിയിലെടുക്കുമ്പോഴും നിരവധി പേർ കഞ്ചാവ് ആവശ്യപ്പെട്ട് ഇയാളുടെ ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്നതിനാൽ വൻ റാക്കറ്റ് ഈ സംഘത്തിലുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ.  പ്രതിയുടെ പക്കൽ നിന്നും കഞ്ചാവ് വാങ്ങുന്നവർ, വിതരണക്കാർ എന്നിവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോൺ പ്രിവൻ്റീവ് ഓഫീസർ ബിനോദ് കെ ആർ, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) മാരായ അനിൽകുമാർ, നൗഷാദ് സിവിൽ എക്സൈസ് ഓഫീസർമാരായ വി,നിമേഷ് കെ.എസ്, പ്രശോഭ് കെ.വി,   ഹരിത മോഹൻ , എക്സൈസ് ഡ്രൈവർ അനിൽ കെ.കെ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്

Also Read: Brahma Yoga: ബ്രഹ്മ യോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും വൻ സാമ്പത്തിക നേട്ടങ്ങളും അഭിവൃദ്ധിയും!

ഇതിനിടയിൽ ചലച്ചിത്ര സംവിധായകന്‍ നജീം കോയ താമസിച്ച ഈരാറ്റുപേട്ടയിലെ ഹോട്ടല്‍ മുറിയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക രംഗത്തെത്തിയിരുന്നു. നിയമപരമായ പരിശോധനകള്‍ക്ക് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ എക്സൈസ് ഉദ്യേഗസ്ഥരുടെ നടപടി സംശയകരമാണെന്നും ഫെഫ്‍ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ആരോപിച്ചിരുന്നു.  നജീമിനെയും മറ്റുള്ളവരെയും പുറത്തിറക്കി നിര്‍ത്തിയതിനു ശേഷം ഉദ്യോഗസ്ഥര്‍ അകത്തു കയറി മുറി പൂട്ടുകയായിരുന്നു. കയറിയപാടെ നജീമിനോട് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത് സാധനം എടുക്കെടാ എന്നാണ്. ഇതിനിടയിൽ മാരക ലഹരി മരുന്നായ എംഡിഎംഎയുമായി തൃശൂരിൽ യുവാവ് അറസ്റ്റിലായി. പീച്ചി കണ്ണാറ കാളക്കുന്ന് മണിവിലയത്ത് വീട്ടിൽ രാജീവ് മകൻ ശിവം കോലി എന്ന ഇരുപത്തിയേഴുകാരനാണ് മാരക ലഹരി മരുന്നുമായി പിടിയിലായത്. മയക്കുമരുന്ന് വിപണനം നടത്തുന്നവരെ പിടികൂടാൻ തൃശൂർ എക്‌സൈസ് നടത്തിയ റെയ്ഡിലാണ് ശിവം കോലി പിടിയിലാകുന്നത്. കുട്ടികൾക്കിടയിൽ വ്യാപകമായി മയക്കുമരുന്ന് വിപണനം നടത്തുന്നവരെ കണ്ടെത്തുന്ന ഹോട്ട്‌സ്‌പോട്ടുകളിൽ രാത്രി നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.

Also Read: ശനിയാഴ്ച രാവിലെ ഈ കാര്യങ്ങൾ കാണുന്നത് നല്ലത്, ശനിയുടെ അനുഗ്രഹം ധാരാളം ഐശ്വര്യം നൽകുന്നു!

സിന്തറ്റിക് ലഹരി വസ്തുക്കൾ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുവെന്നും  ഇതിന്റെ ഉപയോഗം കൂടിയെന്നും തൃശൂർ ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ  അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് എക്‌സൈസ് ഇൻസപെക്ടർ അബ്ദുൾ അഷ്‌റഫും പാർട്ടിയും നടത്തിയ റെയ്‌ഡിലാണ് പ്രതി പിടിയിലാകുന്നത്. ശിവം കോലി കണ്ണാറ, ചേരുംകുഴി, കാളക്കുന്ന് മേഖലകളിലെ പ്രധാന മയക്കുമരുന്ന് വിതരണക്കാരനാണ്.  മുൻപും ഇയാൾ മയക്കുമരുന്ന് കേസുകളിൽ പിടിയിലായിട്ടുണ്ട്. ഇത് കൂടാതെ ഇയാൾ വിൽപ്പന നടത്തിയ മയക്കുമരുന്ന് ഉപഭോക്താക്കളായ യുവാക്കളെയും ഓപ്പറേഷൻ ഹോട്ട്‌സ്പോട്ടിന്റെ ഭാഗമായി അറസ്റ്റ് ചെയ്തിരുന്നു. പോലീസ് റെയ്ഡ് നടത്തിയ സമയം ഉദ്യോഗസ്ഥരെ തള്ളി മാറ്റി രക്ഷപെടാൻ ശ്രമിച്ച ശിവം കോലിയെ പോലീസ് വളഞ്ഞിട്ടു പിടികൂടുകയായിരുന്നു. ഇയാൾക്ക് മയക്കുമരുന്ന് നൽകുന്ന വലിയ സംഘം പിന്നിലുണ്ടെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. ശിവം രവി അവർക്ക് വേണ്ടി കാരിയറായും പ്രവർത്തിക്കുന്നതായി അന്വേഷണ സംഘം അറിയിച്ചു. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ‍ഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News