പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സുരക്ഷ ജീവനക്കാരൻ പിടിയിൽ. കൂറ്റനാട് വാവനൂർ സ്വദേശി പ്രജീഷ് കുമാറാണ് ചാലിശ്ശേരി പോലീസിന്റെ പിടിയിലായത്. പോക്സോ കേസ് ചുമത്തിയാണ് പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണ് പ്രതി പ്രജീഷ് കുമാർ. ഈ സൗഹൃദം മുതലെടുത്താണ് പ്രജീഷ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.
ബസ് യാത്രക്കിടയിലും ഒരു സ്വകാര്യ പാലിയേറ്റീവ് ഹോം സന്ദർശന വേളയിലുമെല്ലാം പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. മുൻ സൈനികനായ പ്രതി ഗുരുവായൂർ ദേവസ്വത്തിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Crime: പാലക്കാട് വൻ ലഹരിവേട്ട; കഞ്ചാവും ചരസും പിടികൂടി
പാലക്കാട്: പാലക്കാട് വൻ ലഹരിവേട്ട. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവും ചരസും പിടികൂടി. ഷാലിമാർ എക്സ്പ്രസിൽ നിന്നാണ് ചരസ് പിടികൂടിയത്. വിപണിയിൽ 45 ലക്ഷം രൂപ വിലവരുന്ന ചരസാണ് പിടികൂടിയത്. ദിബ്രുഗഡ് എക്സ്പ്രസിൽ നിന്ന് അഞ്ച് കിലോ കഞ്ചാവും പിടിച്ചെടുത്തു.
ലഹരികടത്തിയ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആർപിഎഫും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവും ചരസും പിടികൂടിയത്. അതേസമയം, കൊച്ചി ചേരാനെല്ലൂരിൽ ലഹരിമരുന്നുകളുമായി ഗർഭിണിയായ യുവതിയടക്കം മൂന്ന് പേർ പിടിയിലായി. ആലുവ എടത്തല സ്വദേശികളായ സനൂപ്, നൗഫൽ, മുണ്ടക്കയം സ്വദേശിനി അപർണ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
നിരവധി ലഹരി മരുന്നുകൾ പോലീസ് ഇവരിൽ നിന്നും പിടികൂടി. എൽഎസ്ഡി സ്റ്റാംപ്, ഹാഷിഷ് ഓയിൽ, എംഡിഎംഎ, കഞ്ചാവ്, നൈട്രോസെപാം ഗുളികകൾ എന്നിവയാണ് പിടികൂടിയതെന്ന് പോലീസ് പറയുന്നു. കൊച്ചിയിൽ ലഹരിക്കടത്ത് വ്യാപകമാണെന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസും എക്സൈസും പരിശോധന ശക്തമാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും ലഹരിക്കടത്ത് നിർബാധം തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...