തൊടുപുഴ: കെഎസ്ആര്‍ടിസി ബസിൽ യുവതിക്കുനേരെ വീണ്ടും ലൈംഗികാതിക്രമം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. എറണാകുളത്തു നിന്നും തൊടുപുഴയിലേക്ക് പോകുന്ന ബസിൽ വാഴക്കുളത്തു വച്ച് ഇന്നലെയായിരുന്നു സംഭവമുണ്ടായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുസമ്മിലിനെ അറസ്റ്റ് ചെയ്തു.
Also Read: Hyderabad Shocking Crime: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച യുവതിയെ കൊലപ്പെടുത്തി ഭര്‍ത്താവ്
സംഭവത്തിന് ശേഷം ബസിൽ നിന്നും ചാടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ കണ്ടക്‌ടറും സഹയാത്രികരും ചേർന്നാണ് പിടിച്ചുവച്ചത്. ശേഷം ബസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് പ്രതിയെ പോലീസിന് കൈമാറിയത്. പരാതിക്കാരി കോലാനി സ്വദേശിനിയായ ഇരുപത്തിനാലുകാരിയാണ്. കൊച്ചി ഇൻഫോപാർക്കിലെ ജോലിക്കാരിയായ യുവതി കരിങ്ങാച്ചിറയിൽ നിന്നാണ് ബസിൽ കയറിയത്. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസിന്റെ മുൻവാതിലിനു സമീപം ഇരുന്ന പരാതിക്കാരിയുടെ സമീപത്ത് മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. മൂവാറ്റുപുഴയെത്തിയപ്പോൾ അടുത്തുണ്ടായിരുന്ന യാത്രക്കാരി കൂടുതൽ സൗകര്യമുള്ള മറ്റൊരു സീറ്റിലേക്ക് മാറിയത് ഉറക്കത്തിലായിരുന്ന പരാതിക്കാരി അറിഞ്ഞില്ല. ഇതിനിടെ മൂവാറ്റുപുഴയിൽ നിന്നും ബസിൽ കയറിയ പ്രതി യുവതിയുടെ അടുത്ത് ഇരുന്നു. തുടർന്ന് ഇയാൾ യുവതിയുടെ ശരീരത്തിൽ കയറിപ്പിടിച്ചുവെന്നാണ് പരാതി. ആദ്യം പകച്ചുപോയ ഇവർ ഒതുങ്ങിയിരുന്നെങ്കിലും ഇയാൾ വീണ്ടും അതിക്രമം കാട്ടുകയായിരുന്നു എന്നാണ് പരാതി.
Also Read: Lucky Zodiac Sign: ഈ രാശിക്കാർക്ക് എപ്പോഴും ഉണ്ടാകും ലക്ഷമീ കടാക്ഷം, നിങ്ങളും ഉണ്ടോ?
ഇതിനിടയിൽ യുവതി മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നുവെങ്കിലും ഇയാളും യുവതിയുടെ പിന്നാലെ സീറ്റ് മാറി യുവതിയുടെ പിന്നിലെ സീറ്റിൽ ചെന്നിരുന്ന് ശല്യം തുടറുകയായിരുന്നു. ഇതിനിടയിൽ ഈ സംഭവം കണ്ടക്‌ടറുടെ ശ്രദ്ധയിൽപ്പെടുകയും അദ്ദേഹം ഇടപെടുകയുമായിരുന്നു. കണ്ടക്ടർ ഇടപെട്ടതോടെ സഹയാത്രികർ പ്രതിയെ തടഞ്ഞുവയ്ക്കുകയും ബസിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സഹയാത്രികൾ ബസിന്റെ ഷട്ടറുകൾ ഉൾപ്പെടെ താഴ്ത്തി തടഞ്ഞുവച്ചു. തുടർന്നാണ് പൊലീസിന് കൈമാറിയത്.
ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ചായക്കട അടിച്ചുതകർത്ത കേസിലെ പ്രതി അറസ്റ്റിൽ
റെയിൽവേ സ്റ്റേഷൻ പരിസരത്തെ ചായക്കടയിൽ ആക്രമണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ആലുവ പട്ടേരിപ്പുറത്ത് വാടകക്ക് താമസിക്കുന്ന കോമ്പാറ എൻഎഡി ഭാഗത്ത് തൈക്കണ്ടത്തിൽ വീട്ടിൽ ഫൈസൽ (33) ആണ് അറസ്റ്റിലായത്. ആലുവ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയാണ് ഇയാൾ ചായക്കട അടിച്ചുതകർത്തത്.
ഇരുമ്പ് പൈപ്പുകൊണ്ട് കടയിൽ ആക്രമണം നടത്തുകയായിരുന്നു. ചായക്കട ഉടമയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ആക്രമണം. ചില്ല് തെറിച്ച് കൊണ്ട് ജീവനക്കാരനായ ലിറ്റൺ ഖാന്‍റെ മൂക്കിന് പരിക്കേറ്റിരുന്നു. അതിഥി തൊഴിലാളികളുടെ പോക്കറ്റിൽ നിന്നും മൊബൈൽ ഫോണും മറ്റും തട്ടിപ്പറിച്ചെടുക്കുന്നത് ചോദ്യം ചെയ്തതിലെ വിരോധമാണ് ആക്രമണത്തിന് കാരണമായത്. പട്ടേരിപ്പുറത്തെ വീട്ടിൽ പോലീസ് ഇയാളെ പിടികൂടാനെത്തിയപ്പോൾ നായയെ അഴിച്ച് വിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നീട് കൂടുതൽ പോലീസെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോലീസുദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാനും ശ്രമം നടത്തി. പ്രതിയെ കൊണ്ടു വന്ന പോലീസ് ജീപ്പിന്‍റെ പുറകുവശത്തെ ഗ്ലാസും അടിച്ചു തകർത്തു. സ്റ്റേഷനിലും, ആശുപത്രിയിലും ഒച്ചപ്പാടും ബഹളവും സൃഷ്ടിച്ചു.
ചായക്കടയിൽ അക്രമം നടത്തിയതിനും, ഒദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും, പോലീസ് വാഹനം കേട് വരുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാൾ ഫിറ്റ്നസ് ട്രയിനറാണ്. ഫൈസലിനെതിരെ കളമശേരി, ആലങ്ങാട്, എടത്തല, പാലാരിവട്ടം സ്റ്റേഷനുകളിൽ അഞ്ച് കേസുകളുണ്ട്.
ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദേശത്താൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ്, എസ്.ഐമാരായ സി.ആർ.ഹരിദാസ്, എസ്.എസ്.ശ്രീലാൽ സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം മനോജ്, എം.എസ്.സന്ദീപ്, എസ് സുബ്രമണ്യൻ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...