തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതി പിടിയിൽ. ആര്യനാട് പോലീസാണ് പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ഷഹാദിനെ ( 26 ) അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വെള്ളനാട് സ്വദേശിയായ യുവതിയെ പീഡിപ്പിച്ച ശേഷം പ്രതി വിദേശത്തേക്ക് കടന്നു കളയുകയായിരുന്നു. 6 വർഷത്തോളം വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു. 2019ലാണ് കേസിനാസ്പദമായ സംഭവം.
ജില്ലാ പോലീസ് മേധാവി കിരൺ നാരായൻ്റെ നിർദ്ദേശപ്രകാരം കാട്ടാക്കട ഡി വൈ എസ് പി ഷിബുവിൻ്റെ നേതൃത്വത്തിൽ, ആര്യനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അജീഷ് വി എസ്, എ എസ് ഐ ഷിബു, സി പി ഒ മാരായ ജി. പ്രശാന്ത് എന്നിവരാണ് പ്രതിയെ കോയമ്പത്തൂർ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തത്. സംഭവശേഷം വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിക്കെതിരെ പോലീസ് ഇൻറർപോളിന്റെ സഹായത്തോടെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് നാട്ടിലേക്ക് വന്ന പ്രതിയെ ഇമിഗ്രേഷൻ വിഭാഗം കോയമ്പത്തൂർ വിമാനത്താവളത്തിൽ തടഞ്ഞുവച്ച ശേഷം ആര്യനാട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ
ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.