POCSO Case | വീട്ടിൽ വാറ്റുന്നത് എക്സൈസിനെ അറിയിച്ചു; കൊല്ലത്ത് അയൽവാസിയായ 73കാരിക്കെതിരെ പോക്സോ കേസ്; മുഖ്യമന്ത്രിക്ക് പരാതി

അയൽവാസിയുടെ ഫാം ഹൗസിൽ ചാരായം വാറ്റുന്നത് എക്സൈസിന് ശ്രീമതിയുടെ മകൻ വിവരം അറിയിച്ചതിനെ പിന്നാലെയാണ് പോക്സോ കേസ് ചുമുത്തുന്നതെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. 

Written by - Zee Malayalam News Desk | Last Updated : Nov 29, 2021, 12:47 PM IST
  • കൊല്ലം കുളുത്തൂപ്പുഴ സ്വദേശി ശ്രീമതിയാണ് മുഖ്യമന്ത്രിക്കെതിരെ പരാതി നൽകിയിരിക്കുന്നത്.
  • അയൽവാസിയുടെ ഫാം ഹൗസിൽ ചാരായം വാറ്റുന്നത് എക്സൈസിന് ശ്രീമതിയുടെ മകൻ വിവരം അറിയിച്ചതിനെ പിന്നാലെയാണ് പോക്സോ കേസ് ചുമുത്തുന്നതെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.
  • അയൽവാസിയായ യുവതിയാണ് ശ്രീമതിക്കെതിരെ പൊലീസിൽ പരാതി നൽകുന്നത്.
  • തന്റെ 14 വയസുള്ള മകനെ ശ്രീമതി പീഡിപ്പിച്ചു എന്നാണ് അയൽവാസിയായ യുവതി പൊലീസിൽ പാരതി നൽകിയത്.
POCSO Case | വീട്ടിൽ വാറ്റുന്നത് എക്സൈസിനെ അറിയിച്ചു; കൊല്ലത്ത് അയൽവാസിയായ 73കാരിക്കെതിരെ പോക്സോ കേസ്; മുഖ്യമന്ത്രിക്ക് പരാതി

കൊല്ലം : അയൽവാസിയായ 14 വയസുകാരനെ പീഡിപ്പിച്ചു എന്ന പേരിൽ തന്നെ പോക്സോ കേസിൽ (POCSO Case) പെടുത്തിയതായി വൃദ്ധയുടെ പരാതി. കൊല്ലം കുളുത്തൂപ്പുഴ സ്വദേശി ശ്രീമതിയാണ് മുഖ്യമന്ത്രിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. 

അയൽവാസിയുടെ ഫാം ഹൗസിൽ ചാരായം വാറ്റുന്നത് എക്സൈസിന് ശ്രീമതിയുടെ മകൻ വിവരം അറിയിച്ചതിനെ പിന്നാലെയാണ് പോക്സോ കേസ് ചുമുത്തുന്നതെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. 

ALSO READ : Pocso case | പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

അയൽവാസിയായ യുവതിയാണ് ശ്രീമതിക്കെതിരെ പൊലീസിൽ പരാതി നൽകുന്നത്. തന്റെ 14 വയസുള്ള മകനെ ശ്രീമതി പീഡിപ്പിച്ചു എന്നാണ് അയൽവാസിയായ യുവതി പൊലീസിൽ പാരതി നൽകിയത്. 

ALSO READ : CPM | വീട്ടമ്മയുടെ ന​ഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും ഡിവൈഎഫ്ഐ പ്രവർത്തകർക്കും എതിരെ കേസ്

ഇതെ തുടർന്ന് ശ്രീമതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഒന്നരമാസത്തോളം ജയിലിൽ കഴിയേണ്ടി വന്നു. ഇതെ തുടർന്നാണ് സംഭവത്തിൽ പുനഃരന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശ്രീമതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. 

ALSO READ : POCSO കേസിൽ അധ്യാപകൻ അറസ്റ്റിൽ; പിടിയിലായത് മൂന്നാം തവണ

അതേസമയം സംഭവത്തെ കുറിച്ച് യാതൊരു വിവരം നൽകാതെയാണ് പൊലീസ് തന്നെ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുപോയത്. കേസിനെ കുറിച്ച് യാതൊരു വിവരം തന്നെ അറിയിച്ചില്ലെന്നും തന്റെ പക്ഷം കേൾക്കാൻ പൊലീസ് തയ്യറായില്ല എന്നും ശ്രമീതി തന്റെ പരാതിയിൽ പറയുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News