Pune IT girl Murder: അകലാൻ ശ്രമിക്കുന്നുവെന്ന തോന്നൽ; ഐടി ജീവനക്കാരിയെ സുഹൃത്ത് വെടിവെച്ചു കൊന്നു

Pune IT girl death:  ഒരിക്കൽ തന്റെ നാട്ടിൽവെച്ച് ഋഷഭിന് മർദ്ധനമേറ്റിരുന്നു. ഇതിന് പിന്നിൽ വന്ദനയാണെന്നും ഋഷഭിൽ സംശയമുണർന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 29, 2024, 11:16 AM IST
  • തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെ മുംബൈയിൽ നിന്നും അറസ്റ്റ് ചെയ്തത്.
  • വന്ദനയും ഋഷഭും ഉത്തർപ്രദേശ് സ്വദേശികളാണ്. 10 വർഷത്തിലധികമായി ഇരുവരും പ്രണയിക്കുകയാണ്.
Pune IT girl Murder: അകലാൻ ശ്രമിക്കുന്നുവെന്ന തോന്നൽ; ഐടി ജീവനക്കാരിയെ സുഹൃത്ത് വെടിവെച്ചു കൊന്നു

മുംബൈ: പൂണെയിൽ ഐടി ജീവനക്കാരിയെ ആൺ സൂഹൃത്ത് വെടിവെച്ചു കൊന്നു. 26 കാരിയായ വന്ദനയാണ് കൊല്ലപ്പെട്ടത്. പൂണെ ഹിഞ്ചാവാ‍ഡിയിലെ ഐടി സ്ഥാപനത്തിൽ ജോലി ചെയ്തു വരുകയായിരുന്നു വന്ദന. തന്നിൽ നിന്നും വന്ദന അകലുന്നു എന്ന തോന്നലാണ് സുഹൃത്തായ ഋഷഭ് നി​ഗമിനെ കൊലപാതകത്തിലേക്ക് നയിച്ചത്. 2013 മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. ഇയാളെ മുംബൈയിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. 

സംഭവത്തിന്റെ മുന്നോടിയായി ജനുവരി 25നാണ് ഋഷഭ് ഉത്തർപ്രദേശിൽ നിന്ന് ഹിഞ്ചാവാടിയിലെത്തി മുറിയെടുത്തത്. വന്ദനയും അടുത്ത ദിവസം തന്നെ അവിടെയെത്തി മുറിയെടുത്തു. ശനിയാഴ്ച്ച രാത്രി ഋഷഭ് ഹോട്ടലിൽ നിന്ന് തിരിച്ചു പോകുന്നത് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെ മുംബൈയിൽ നിന്നും അറസ്റ്റ് ചെയ്തത്. 

ALSO READ: കൈക്കൂലി വാങ്ങിയ പണം ചാക്കിനുള്ളിൽ; കോഴിക്കോട് എംവിഡി ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിൽ

വന്ദനയും ഋഷഭും ഉത്തർപ്രദേശ് സ്വദേശികളാണ്. 10 വർഷത്തിലധികമായി ഇരുവരും പ്രണയിക്കുകയാണ്. എന്നാൽ കുറച്ചു നാളായി വന്ദന അകറ്റി നിർത്തുന്നുവെന്നും, ഒഴിവാക്കാൻ ശ്രമിക്കുന്നതായും ഋഷഭിന് സംശയം തോന്നി. കൂടാതെ ഒരിക്കൽ തന്റെ നാട്ടിൽവെച്ച് ഋഷഭിന് മർദ്ധനമേറ്റിരുന്നു. ഇതിന് പിന്നിൽ വന്ദനയാണെന്നും ഋഷഭിൽ സംശയമുണർന്നു. തുടർന്നാണ് ഇയാളെ ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. യഥാർത്ഥ കാരണം അറിയുന്നതിനായി ഋഷഭിനെ പോലീസ് ചോദ്യെ ചെയ്തു വരികയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News