ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ സുഭദ്രയെ കൊന്നു കുഴിച്ചുമൂടിയ കേസില്‍ പിടിയിലായ പ്രതികളുമായി പോലീസ് ഇന്ന് കേരളത്തിലെത്തും. കര്‍ണാടക മണിപ്പാലില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം മാത്യുസിനെയും ശര്‍മിളയെയും പിടികൂടിയത്.
Also Read: ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ പ്രതി പിടിയിൽ
പ്രതികളുമായി ഇന്ന് അന്വേഷണ സംഘം ആലപ്പുഴയില്‍ എത്തും. കടവന്ത്ര സ്വദേശി 73 കാരിയായ സുഭദ്രയെ കലവൂരില്‍ എത്തിച്ച് കൊന്ന് കുഴിച്ച് മൂടിയ വിവരം പുറത്തിറഞ്ഞ് മൂന്നാം ദിവസത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. ഉഡുപ്പിയില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെ മണിപ്പാലില്‍ നിന്നും മറ്റൊരു സ്ഥലത്തേക്ക് രക്ഷപ്പെടാനുള്ള യാത്രാമധ്യേയാണ് പ്രതികള്‍ പിടിയിലായത്.
Also Read: ഇടവ രാശിക്കാർക്ക് പോസിറ്റീവ് ദിനം, തുലാം രാശിക്കാർക്ക് അടിപൊളി ദിനം, അറിയാം ഇന്നത്തെ രാശിഫലം!
കൊലപാതകത്തിന് ശേഷം നാടുവിട്ട ശര്‍മിളയേയും മാത്യൂസിനെയും തേടി പോലീസ് സംഘം കഴിഞ്ഞ ദിവസം തന്നെ ഉഡുപ്പിയിലെത്തിയിരുന്നു. നാല് സംഘങ്ങളായി തിരിഞ്ഞ അന്വേഷണ സംഘം ശര്‍മിള പോകാന്‍ ഇടയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. ഇതിനിടെ പണം പിന്‍വലിച്ച വിവരങ്ങള്‍ പരിശോധിച്ചാണ് ഇരുവരും ഉഡുപ്പിയിലുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചത്.
Also Read: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത, DA 3-4% വർദ്ധനവ് ഉടൻ പ്രഖ്യാപിക്കും!
പ്രതികളുമായി പ്രത്യേക അന്വേഷണ സംഘം ഇന്നലെ തന്നെ ആലപ്പുഴയിലേക്ക് തിരിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ എത്തിച്ച ശേഷം വിശദമായ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇവർ കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുള്ളതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം സങ്കീര്‍ണമായിരുന്നു. ശരീരത്തില്‍ ക്രൂരമര്‍ദ്ദനം ഏറ്റതായി പോസ്റ്റുമോട്ടത്തില്‍ പ്രാഥമിക വിവരമുണ്ടെങ്കിലും മരണകാരണം വ്യക്തമല്ലെന്നാണ് സൂചന. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ കൊലപാതകത്തിന്റെ ചുരുളഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. മാത്രമല്ല പ്രതികൾക്ക് സുഭദ്രയുടെ സ്വര്‍ണം കവരുക മാത്രമായിരുന്നോ ലക്ഷ്യമെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.