തിരുവനന്തപുരം : ഏഴ് ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി ചൂഷ്ണം ചെയ്ത അധ്യാപകന്റെ ജാമ്യപേക്ഷ തള്ളി തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി. അധ്യാപകൻ തന്നെ 'ബാഡ് ടച്ച്' ചെയ്തുയെന്ന വിദ്യാർഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജഡ്ജി ആർ സുദർശൻ തള്ളിയത്. കുട്ടി പഠിക്കുന്ന സ്കുളിലെ സംഗീത അധ്യപകൻ ജോമോനാണ് കേസിലെ പ്രതി. മാതൃകയാകേണ്ട അധ്യാപകന്റെ പ്രവർത്തി ന്യായീകരിക്കാനില്ലായെന്ന് കോടതി ഉത്തരവിൽ പറഞ്ഞു.
പ്രതി തന്നെ പല തവണ ലൈംഗിക ചൂഷ്ണത്തിന് ഇരയാക്കി, അത് ബാഡ് ടച്ചാണെന്ന് തോന്നിയതിനാലാണ് പരാതിപ്പെട്ടതെന്ന് ഏഴാം ക്ലാസ് വിദ്യാർഥിനി അറിയിച്ചു. പരാതിയെ തുടർന്ന് ഫെബ്രുവരി 10ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി റിമാൻഡ് ചെയ്തിരുന്നു. എന്നാൽ ഈ കേസുമായി തനിക്ക് ബന്ധമില്ലയെന്ന് പറഞ്ഞുകൊണ്ടാണ് പ്രതി ജാമ്യപേക്ഷ നൽകിയത്.
ALSO READ : അമ്മയെ മകൻ ചവിട്ടി കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
എന്നാൽ അധ്യാപകനായ പ്രതി നടത്തിയ കുറ്റകൃത്യം അംഗീകരിക്കാനാവില്ല എന്ന് ജാമ്യപേക്ഷ എതിർത്തു കൊണ്ട് സ്പെഷ്യൽ പബ്ലിക്ക് പ്രൊസീക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ കോടതിയിൽ പറഞ്ഞു. പ്രതിക്കെതിരെ മറ്റൊരു വിദ്യാർത്ഥിനി കൂടി പരാതി നൽകിയതിനാൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസീക്യൂഷൻ വാദിച്ചു. സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതിനാൽ പ്രതി ജാമ്യത്തിന് അർഹനല്ലായെന്നും കോടതി ഉത്തരവിൽ പറയുന്നു.മറ്റൊരു വിദ്യാർത്ഥിനിയുടെ പരാതിയിൽ പ്രതിക്കെതിരെ ഒരു കേസും കൂടി എടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...