വയനാട്: ബാറിൽ വെച്ച് സോഡാക്കുപ്പി കൈതട്ടി പൊട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ യുവാവിനെ ഗ്ലാസുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മൂന്നുപേർ പിടിയിൽ. മീനങ്ങാടി സ്വദേശികളായ കൃഷ്ണഗിരി, ഞെണ്ടുകുളത്തിൽ വീട്ടിൽ ജോണി ജോർജ്, മൈലംമ്പാടി വിണ്ണംപറമ്പിൽ വീട്ടിൽ എം. വിഷ്ണു, മൈലമ്പാടി പള്ളികുളങ്ങര വീട്ടിൽ പി.എ. അഭിജിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
Also Read: തൃശ്ശൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 16 ലേറെ പേർക്ക് പരിക്ക്
കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ഏപ്രിൽ 30 ന് രാത്രിയായിരുന്നു. മീനങ്ങാടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർ തമ്മിൽ മീനങ്ങാടിയിലെ ബാറിനുള്ളിൽ വെച്ചുള്ള തർക്കമാണ് കൊലപാതക ശ്രമത്തിൽ കലാശിച്ചത്. ബാറിൽവെച്ച് പരാതിക്കാരനായ യുവാവിന്റെ കൈതട്ടി സോഡാക്കുപ്പി വീണുപൊക്കുകയും അതിന്റെ പണമടയ്കാൻ യുവാവ് വിസമ്മതിച്ചെന്ന ആരോപണത്തിലായിരുന്നു തർക്കമുണ്ടായത്.
Also Read: കുബേരയോഗത്താൽ ഈ രാശിക്കാർക്ക് മെയ് മാസം ലഭിക്കും അത്ഭുത നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?
തുടർന്ന് ബാറിനുപുറത്ത് നടപ്പാതയിൽവെച്ചായിരുന്നു പ്രതികൾ പരാതിക്കാരനെ ക്രൂരമായി മർദ്ദിച്ചത്. ബാറിനു പുറത്തുവെച്ച് ജോണി ജോർജ് പരാതിക്കാരനായ യുവാവിന്റെ സുഹൃത്തിന്റെ മുഖത്തടിക്കുകയും ഇത് തടയാൻ ചെന്ന യുവാവിന്റെ തലയിൽ ജോണിജോർജ് ഗ്ലാസുകൊണ്ടടിക്കുകയുമായിരുന്നു. തുടർന്ന് രണ്ടാമതും തലയ്ക്കടിക്കാനുള്ള ശ്രമം യുവാവ് കൈകൊണ്ടു തടഞ്ഞു. ഇതുകൂടാതെ പരാതിക്കാരനെയും സുഹൃത്തിനെയും പ്രതികൾ അടിച്ചും ചവിട്ടിയും പരിക്കേൽപ്പിക്കുകയും ചെയ്തു.
Also Read: ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് തെളിയും ലക്ഷ്മി കൃപയാൽ ലഭിക്കും വൻ സമ്പൽസമൃദ്ധി!
തുടർന്ന് സംഭവത്തിനുശേഷം ഒളിവിൽപോയ ഇവരെ ചിത്രഗിരിയിൽ അഭിജിത്തിന്റെ ബന്ധുവിന്റെ പറമ്പിൽ നിന്നാണ് പോലീസ് പൊക്കിയത്. പോലീസിനെക്കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ബല പ്രയോഗത്തിലൂടെയാണ് പിടികൂടിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. മൂന്നുപേരും ഒട്ടേറെ കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു. ജോണി ജോർജിന് മേപ്പാടി, ബത്തേരി, മീനങ്ങാടി സ്‌റ്റേഷനുകളിലും, വിഷ്ണുവിന് മീനങ്ങാടി സ്റ്റേഷനിലും, അഭിജിത്തിന് മേപ്പാടി, വൈത്തിരി, തൊണ്ടർനാട് സ്റ്റേഷനുകളിലും വേറെയും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. മീനങ്ങാടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ. പി.ജെ. കുര്യക്കോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്.ഐ. എം. വിനോദ്കുമാർ, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ശിവദാസൻ, സുരേഷ്, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ രാജു, ക്ലിന്റ്, രവീന്ദ്രൻ, വിനോയ്, ഖാലിദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.