തൃശ്ശൂര്‍: അടാട്ട് മൂന്നംഗ കുടുംബത്തെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. അടാട്ട് മാടശ്ശേരി വീട്ടില്‍ സുമേഷ്, സുമേഷിന്റെ ഭാര്യ സംഗീത, മകന്‍ ഹരിന്‍ എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
Also Read: കഞ്ചാവ് കേസിൽ ജാമ്യത്തിൽ വിട്ട പ്രതിയുടെ മരണം കൊലപാതകം; ഒരാൾ അറസ്റ്റിൽ!
സുമേഷ് സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ്. മൂവരിൽ ദമ്പതിമാരെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലും മകനെ മുറിയിലെ തറയില്‍ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തിയശേഷം ദമ്പതിമാര്‍ ജീവനൊടുക്കിയതാകാം എന്നാണ് പ്രാഥമികനിഗമനം. ഒന്‍പതുവയസ്സുകാരനായ മകന്‍ അസുഖ ബാധിതനായിരുന്നു. ഇതിന്റെ മനോവിഷമമാകാം ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
Also Read: അഭിമന്യു വധക്കേസിന്‍റെ വിചാരണ തുടങ്ങാൻ ഇരിക്കെ കുറ്റപത്രം അടക്കമുള്ള സുപ്രധാന രേഖകള്‍ കാണാനില്ല
ഇതിനിടയിൽ തിരുവനന്തപുരത്ത് അഭിഭാഷകനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാമനപുരം സ്വദേശിയും ആറ്റിങ്ങല്‍ ബാറിലെ അഭിഭാഷകനുമായ വിഎസ് അനിലിനെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ വാമനപുരത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Also Read: ശിവരാത്രിയോടെ ഈ രാശിക്കാരുടെ ജീവിതം മാറിമറിയും, തൊട്ടതെല്ലാം പൊന്നാകും!
മരിക്കുന്നതിന് മുൻപ് അഭിഭാഷകരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അനിൽ ആത്മഹത്യാക്കുറിപ്പും പോസ്റ്റ് ചെയ്തിരുന്നു. ഈ കുറിപ്പ് കണ്ട സഹപ്രവര്‍ത്തകര്‍ ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ടൂറിസം വകുപ്പില്‍നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചശേഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു അനില്‍. ഇയാൾ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം.
Also Read: 12 വർഷത്തിനു ശേഷം ഇടവത്തിൽ ഗജലക്ഷ്മി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!
രണ്ട് ജൂനിയര്‍ അഭിഭാഷകരുടെ അധിക്ഷേപത്തില്‍ മനംനൊന്താണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നാണ്. ഞാൻ ഈ ഗ്രൂപ്പിൽ ആദ്യമായും അവസാനമായുമാണ് കുറിക്കുന്നതെന്നും. ജീവിതം അവസാനിപ്പിക്കാന്‍ പോകുന്ന ഒരാളുടെ കുറിപ്പാണിതെന്നും മറ്റൊരാള്‍ക്കും ഈ അനുഭവം വരാതിരിക്കാനാണ് ഈ മെസ്സേജെന്നും അദ്ദേഹം കുറിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.