കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

Written by - Zee Malayalam News Desk | Last Updated : Jan 16, 2021, 02:50 PM IST
  • COVID Vaccine: ലോകത്തിലെ ഏറ്റവും വലിയ Corona Vaccination പ്രധാനമന്ത്രി തുടക്കം കുറിച്ചു
  • രണ്ട് മുൻ ഡി.ജി.പിമാർ മത്സരത്തിന്: കളമറിഞ്ഞ് കരുനീക്കാൻ ബി.ജെ.പി
  • Hardik - Krunal പാണ്ഡ്യ സഹോദരങ്ങളുടെ പിതാവ് നിര്യാതനായി
  • WhatsApp മുട്ട് മടക്കി ; February 8ന് അക്കൗണ്ടുകൾ Delete ചെയ്യില്ല
കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ

 

COVID Vaccine: ലോകത്തിലെ ഏറ്റവും വലിയ Corona Vaccination പ്രധാനമന്ത്രി തുടക്കം കുറിച്ചു

ലോകത്തിലെ ഏറ്റവും വലിയ കോവിഡ് വാക്സിൻ ദൗത്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വീഡിയോ കോൺഫ്രൻസ് വഴിയായിരുന്ന പ്രധാനമന്ത്രി രാജ്യത്തെ കോവിഡ് വാകിസ്നേഷൻ ഉദ്ഘാടനം ചെയ്തത്. രാജ്യം ഇത്രെയും നാൾ ചോദിച്ചിരുന്ന ചോദ്യത്തിന്റെ മറുപടിയാണ് ഇന്നാരംഭിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രണ്ട് മുൻ ഡി.ജി.പിമാർ മത്സരത്തിന്: കളമറിഞ്ഞ് കരുനീക്കാൻ ബി.ജെ.പി

നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവെ  ബി.ജെ.പിയും ശക്തമായ കരുനീക്കങ്ങളിലാണ്. ആദ്യപടിയെന്നോണം തയ്യറാക്കിയ സ്ഥാനാർഥി പട്ടികയിൽ തന്നെ പ്രകടമായ മാറ്റങ്ങൾ പാർട്ടി കൊണ്ടുവന്നു കഴിഞ്ഞു. ഇനി കളി രണ്ട് ഡി.ജി.പിമാരെ ഇറക്കിയെന്ന നയമാണ് നിലവില്‍.

Hardik - Krunal പാണ്ഡ്യ സഹോദരങ്ങളുടെ പിതാവ് നിര്യാതനായി

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഓൾറൗണ്ടർമാരായ ഹാർദിക്-കൃണാൽ പാണ്ഡ്യ സഹോദരന്മാരുടെ പിതാവ് ഹിമാൻഷു പാണ്ഡ്യ നിര്യാതനായി. 71 വയസുകാരനായ ഹിമാൻഷു പാണ്ഡ്യ ഹ‍ൃദയഘാതത്തെ തുടർന്നാണ് അന്തരിച്ചത്. 

WhatsApp മുട്ട് മടക്കി ; February 8ന് അക്കൗണ്ടുകൾ Delete ചെയ്യില്ല

വാട്സാപ്പിന്റെ പുതിയ നയത്തിൽ പ്രതിഷേധം ശക്തമായപ്പോൾ ഫെബ്രുവരി 8ന് മുമ്പ് നയം അം​​ഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്ന നടപടി മാറ്റിവെച്ചു. ഈ മാസം ആദ്യമാണ് ഫേസ്ബുക്കിന്റെ കീഴുലുള്ള മെസേജിങ് ആപ്ലിക്കേഷനായ WhatsApp തങ്ങളുടെ ഉപഭോക്തക്കളുമായുള്ള Privacy Policy പുതുക്കിയത്. 

Covid Vaccine: ഈ യുദ്ധം നമ്മൾ ജയിക്കും, വാക്സിന് യജ്ഞത്തിന് പിന്തുണയുമായി Manju Warrier

വാക്‌സിനേഷൻ വിജയകരമാകുമെന്നും ഈ യുദ്ധത്തിൽ നമ്മൾ വിജയിക്കുമെന്നും മഞ്ജു വാര്യർ തന്റെ ഫെയ്സ്ബുക്കിലൂടെ പറഞ്ഞിട്ടുണ്ട്. കൊറോണ വാക്സിൻ വിതരണ യജ്ഞത്തിന് ഒരേ മനസോടെ നമുക്ക് അണിചേരാമെന്നും മഞ്ജു വാര്യർ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിട്ടുണ്ട്. 

Vaccine എടുത്താൽ ക്വാറന്റൈൻ വേണ്ട; യുഎഇയിൽ പുതിയ കോവിഡ് ചട്ടം

Sinopharm Vaccine വിതരണം പുരോഗമിക്കെ പുതുക്കിയ കോവിഡ് ചട്ടവുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎഇ. വാക്‌സിന്റെ രണ്ട് ഡോസുകൾ എടുത്തവർക്കും, പരീക്ഷണത്തിൽ പങ്കാളികളായവർക്കും വിദേശത്ത് നിന്നെത്തിയാലും ക്വാറന്റൈൻ വേണ്ടെന്ന് രോഗപ്രതിരോധ  മന്ത്രാലയം അറിയിച്ചു.

ഐസ്‌ക്രീമിൽ കോവിഡ് വൈറസ്: അതിജാഗ്രത നിർദ്ദേശം

നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഭക്ഷണ സാധനങ്ങളിൽ കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. എന്നാൽ ചൈനയിൽ നിന്നും ഇപ്പോൾ വരുന്ന വാർത്തകൾ പലതും ആശങ്കയുണ്ടാക്കുന്നതാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News