Hair Growth Treatment: മിനിറ്റുകള്‍ക്കുള്ളില്‍ മുടി വളരും!! ഈ ഹെയർ മാസ്‌ക്ക് ഒന്ന് പരീക്ഷിച്ചു നോക്കൂ

Hair Growth Treatment: ചില സമയങ്ങളില്‍ യാതൊരു കാരണവുമില്ലാതെ തന്നെ മുടി കൊഴിയാം. മുടികൊഴിച്ചിൽ, താരന്‍, മുടി പൊട്ടിപോവൽ, എന്നിവയാണ് സാധാരണയായി മുടിയുടെ കാര്യത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. ഈ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്ന അവസരത്തില്‍ മുടിയുടെ കനം കുറയുകയും മുടി ദുർബലമാകുകയും ചെയ്യും.  

Written by - Zee Malayalam News Desk | Last Updated : Jun 20, 2023, 02:13 PM IST
  • ഇന്നത്തെ കാലത്ത്, മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് വിപണിയിൽ ധാരാളം പരിഹാരങ്ങള്‍ ലഭ്യമാണ്. ഇത്തരം ചികിത്സകള്‍ ചിലവേറിയതും എന്നാല്‍ രാസവസ്തുക്കളുടെ അമിതമായ ഉപയോഗം മൂലം ദോഷകരവുമാണ്.
Hair Growth Treatment: മിനിറ്റുകള്‍ക്കുള്ളില്‍ മുടി വളരും!! ഈ ഹെയർ മാസ്‌ക്ക് ഒന്ന് പരീക്ഷിച്ചു നോക്കൂ

Hair Growth Treatment: ഇടതൂര്‍ന്ന അഴകാര്‍ന്ന സുന്ദരമായ മുടി ഏതൊരു പെണ്‍കുട്ടിയുടേയും സ്വപ്നമാണ്. സ്ത്രീ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന ഒന്നാണ്  ഇടതൂര്‍ന്ന സുന്ദരമായ മുടി. അഴകാര്‍ന്ന മുടി ആരും ഒന്ന് നോക്കിപ്പോകും....!! 

പരസ്യങ്ങളിൽ കാണുന്നതുപോലെയുള്ള സുന്ദരമായ മുടി സ്വന്തമാക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും.  സുന്ദരമായ മുടിയ്ക്ക്  ശ്രദ്ധയോടെയുള്ള പരിചരണം ആവശ്യമാണ്. നമ്മുടെ ജീവിതശൈലി, കാലാവസ്ഥ, മലിനീകരണം, ടെന്‍ഷന്‍ എന്നിവ മുടിയുടെ വളര്‍ച്ചയെ സാരമായി ബാധിക്കും. കൂടാതെ, മുടിയുടെ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ നാം കാണിക്കുന്ന പിഴവുകളും മുടി നഷ്ടമാകാന്‍ ഇടയാക്കുന്നു.  

Also Read:  Food Combinations: നിങ്ങളെ രോഗിയാക്കും, പാലിനൊപ്പം ഈ ഭക്ഷണങ്ങള്‍ ഒരിയ്ക്കലും കഴിയ്ക്കരുത് 

ചില സമയങ്ങളില്‍ യാതൊരു കാരണവുമില്ലാതെ തന്നെ മുടി കൊഴിയാം. മുടികൊഴിച്ചിൽ, താരന്‍, മുടി പൊട്ടിപോവൽ, എന്നിവയാണ് സാധാരണയായി മുടിയുടെ കാര്യത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. ഈ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്ന അവസരത്തില്‍ മുടിയുടെ കനം കുറയുകയും മുടി ദുർബലമാകുകയും ചെയ്യും.  

Also Read:  Weight Loss Habits: ഈ ശീലങ്ങള്‍ പാലിയ്ക്കൂ, പൊണ്ണത്തടി താനേ ഇല്ലാതാകും  
 
ഇന്നത്തെ കാലത്ത്, മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് വിപണിയിൽ ധാരാളം പരിഹാരങ്ങള്‍  ലഭ്യമാണ്. ഇത്തരം ചികിത്സകള്‍ ചിലവേറിയതും എന്നാല്‍ രാസവസ്തുക്കളുടെ അമിതമായ ഉപയോഗം മൂലം ദോഷകരവുമാണ്. ആ അവസരത്തില്‍, ആരോഗ്യകരവും സ്വാഭാവികവുമായ രീതിയിൽ മുടി വളർച്ച വർദ്ധിപ്പിക്കുന്നതിന്, മുടിയെ കൂടുതല്‍ ദൃഡവും സുന്ദരവുമാക്കുന്നതിന് വീട്ടില്‍ നിന്ന്  തന്നെ പരിഹാരം കണ്ടെത്താം. 

അതിനായി വേണ്ടത് നമ്മുടെ വീട്ടില്‍ സുലഭമായി ലഭിക്കുന്ന മൈലാഞ്ചിയും ചായപ്പൊടിയുമാണ്. നിങ്ങളുടെ മുടി വളരുന്നില്ലെങ്കിൽ അതിനായി ഈ ഹെയര്‍ മാസ്ക് ഏറെ ഗുണകരമാണ്. ഈ ഹെയർ മാസ്ക് നിങ്ങളുടെ മുടിയുടെ ദ്രുത വളർച്ചയ്ക്ക് സഹായകമാണ്. മുടിക്ക് മൃദുത്വവും തിളക്കവും നൽകാൻ മൈലാഞ്ചി സഹായിക്കുന്നു. അതേ സമയം മുടി കട്ടിയുള്ളതും നീളമുള്ളതുമാക്കാൻ ചായ സഹായിക്കുന്നു. അതിനാൽ നിങ്ങൾ ആഴ്ചയിൽ ഒരിക്കൽ ഈ ഹെയര്‍ പായ്ക്ക് പരീക്ഷിക്കുന്നത് നിങ്ങളുടെ മുടി വേഗത്തിൽ വളരാൻ സഹായിയ്ക്കും. 

മൈലാഞ്ചിയും ചായപ്പൊടിയും ഉപയോഗിച്ച് ഹെയര്‍ മാസ്ക് എങ്ങിനെ ഉണ്ടാക്കാം? 

മൈലാഞ്ചി, ടീ ലീഫ് ഹെയർ മാസ്ക്  ഉണ്ടാക്കുന്നതിനുള്ള ചേരുവകൾ-

3-4 ടീസ്പൂൺ മൈലാഞ്ചി
2 ടീസ്പൂൺ ചായ തിളപ്പിച്ച വെള്ളം  
1 മുട്ട

മൈലാഞ്ചിയും ചായപ്പൊടിയും ഉപയോഗിച്ച് ഹെയര്‍ മാസ്ക് ഉണ്ടാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തില്‍ ഒരു ഗ്ലാസ് വെള്ളമെടുത്ത് അതില്‍ രണ്ട് ടീസ്പൂൺ ചായപ്പൊടി ഇട്ട് നന്നായി തിളപ്പിക്കുക.  
അതിനുശേഷം  അതിൽ മൈലാഞ്ചി, മുട്ടയുടെ മഞ്ഞക്കരു എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.  ശേഷം ഇതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് നന്നായി ഇളക്കുക. ഇപ്പോൾ നിങ്ങളുടെ മൈലാഞ്ചി, ചായ ഇല ഹെയർ മാസ്ക് തയ്യാർ. ഈ പായ്ക്ക് തയ്യാറാക്കുന്നത് ഇരുമ്പ് പാത്രത്തില്‍ ആണെങ്കില്‍ ഏറ്റവും ഉചിതം. 

ഹെയർ മാസ്‌ക്ക് എങ്ങനെ പ്രയോഗിക്കാം?

ഹെയർ മാസ്‌ക്ക് മുടിയിൽ നന്നായി പുരട്ടുക. ഏകദേശം 30 മിനിറ്റ് മുടിയിൽ വയ്ക്കുക.
ഇതിനുശേഷം, വെള്ളമുപയോഗിച്ച്‌ നന്നായി കഴുകുക. മുടി നന്നായി വളരാന്‍ ആഴ്ചയിൽ ഒരിക്കൽ ഇത് പരീക്ഷിക്കാം. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News