Amla Benefits: നെല്ലിക്ക ജ്യൂസ് ശീലമാക്കൂ; ഈ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടൂ!

Amla benefits: തൈറോയ്ഡ് ഗ്രന്ഥിയെ സന്തുലിതമാക്കാനും മുടികൊഴിച്ചിൽ തടയാനും നെല്ലിക്ക ജ്യൂസ് സഹായിക്കും. 

Written by - Zee Malayalam News Desk | Last Updated : Nov 10, 2023, 01:34 PM IST
  • വ്യത്യസ്ത രീതികളിൽ നെല്ലിക്ക ഉപയോഗിക്കാം.
  • ഏത് വിധത്തിലും ഇത് കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും.
  • നെല്ലിക്ക ജ്യൂസ് കുടിക്കുന്നതാണ് ശരീരത്തിന് കൂടുതൽ ഫലപ്രദം
Amla Benefits: നെല്ലിക്ക ജ്യൂസ് ശീലമാക്കൂ; ഈ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടൂ!

മഴക്കാലത്തും ശൈത്യകാലത്തുമെല്ലാം പലർക്കും ജലദോഷ സംബന്ധമായ പ്രശ്നങ്ങൾ നേരിടാറുണ്ട്. അതുകൊണ്ട് ശൈത്യകാലത്ത് ഭക്ഷണക്രമത്തിലും ശാരീരിക പ്രവർത്തനങ്ങളിലും മാറ്റം വരുത്തേണ്ടത് അത്യാന്താപേക്ഷിതമാണ്. ജലദോഷം, ചുമ, വൈറൽ രോഗങ്ങൾ എന്നിവ പിടിപെടുന്നതിൽ നിന്ന് രക്ഷനേടണമെങ്കിൽ വളരെ ലളിതമായ ഒരു വഴിയുണ്ട്. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഇപ്പോൾ തന്നെ നെല്ലിക്ക ഉൾപ്പെടുത്തുക. 

വ്യത്യസ്ത രീതികളിൽ നെല്ലിക്ക ഉപയോഗിക്കാം. ഏത് വിധത്തിലും ഇത് കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. നെല്ലിക്ക ജ്യൂസ് കുടിക്കുന്നതാണ് ശരീരത്തിന് കൂടുതൽ ഫലപ്രദം എന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. ഫ്രഷ് നെല്ലിക്ക ജ്യൂസ് ഉണ്ടാക്കാൻ മൂന്ന് നെല്ലിക്കകൾ അരിഞ്ഞ് മിക്സിയിൽ ഇട്ട് വെള്ളമൊഴിക്കാതെ പൊടിച്ചെടുക്കുക. ഇപ്പോൾ തയ്യാറാക്കിയ നെല്ലിക്ക പേസ്റ്റിന്റെ ജ്യൂസ് തുണിയോ മറ്റോ ഉപയോ​ഗിച്ച് പിഴിഞ്ഞെടുക്കുക. ദിവസവും ഈ ജ്യൂസ് കുടിക്കുന്നത് തുടരുക. 

ALSO READ: ഈ കാര്യങ്ങൾ അകറ്റി നിർത്തൂ..! കരളിനെ സംരക്ഷിക്കൂ

ദിവസവും മൂന്ന് നെല്ലിക്ക ജ്യൂസ് ഇത്തരത്തിൽ കുടിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയെ സന്തുലിതമാക്കുകയും മുടികൊഴിച്ചിൽ തടയുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ശൈത്യകാലത്ത് നെല്ലിക്ക ജ്യൂസ് പതിവായി കുടിക്കുന്നത് നരച്ച മുടിയുടെ വളർച്ച കുറയ്ക്കുന്നു.

ശൈത്യകാലത്ത് ചർമ്മം വരണ്ടുപോകുകയും ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. ഈ രണ്ട് പ്രശ്‌നങ്ങൾക്കും നെല്ലിക്ക ജ്യൂസ് കുടിക്കുന്നതിലൂടെ ആശ്വാസം ലഭിക്കും. രക്തത്തിൽ ഉയർന്ന അളവിൽ ഷു​ഗറോ കൊളസ്‌ട്രോളോ ഉള്ളവർ ഇവ നിയന്ത്രണവിധേയമാക്കാൻ നെല്ലിക്ക ജ്യൂസ് പതിവായി കുടിക്കണം. 

ശൈത്യകാലത്ത് തടി കൂടുമെന്ന പരാതി പലർക്കുമുണ്ട്. ഈ സാഹചര്യത്തിൽ തടി നിയന്ത്രിക്കാനോ പെട്ടെന്ന് കുറയ്ക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു ടീസ്പൂൺ നെല്ലിക്ക ജ്യൂസ് അൽപ്പം തേനിൽ ചേർത്ത് ദിവസവും രാവിലെ കുടിക്കുക. ഇത്തരത്തിൽ രാവിലെ വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിച്ചാൽ പെട്ടെന്ന് തടി കുറയും.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇത് അംഗീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News