ഇന്ത്യൻ കുടുംബങ്ങളിൽ എല്ലാവരും ഒരേ സോപ്പ് ഉപയോഗിച്ച് കുളിക്കുന്നത് സാധാരണമാണ്. വർഷങ്ങളായി ആളുകൾ ചെയ്യുന്നതാണ് ഈ ഒരു കാര്യം. അതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നുള്ളത് ആളുകൾ ചിന്തിച്ചിട്ട് പോലുമുണ്ടാകില്ല. കുളിക്കാൻ ഉപയോഗിക്കുന്ന ടവൽ പലതായിരിക്കും, എന്നാൽ സോപ്പ് ഒന്ന് തന്നെയായിരിക്കും. മറ്റൊരാൾ ഉപയോഗിച്ച ടവൽ നമ്മൾ ഉപയോഗിക്കുന്നില്ലെങ്കിൽ, എല്ലാവരും ഒരേ സോപ്പ് ബാർ ഉപയോഗിക്കുന്നത് ശരിയാണോ എന്ന കാര്യം ചിന്തിക്കേണ്ടതല്ലേ? തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ ഇതാ.
സോപ്പിന് അണുക്കളെ വഹിക്കാൻ കഴിയും
സോപ്പ് തന്നെ ഒരു ശുദ്ധീകരണ വസ്തു ആയതിനാൽ അത് മലിനമാക്കപ്പെടുകയോ അണുക്കൾ ഉണ്ടാകുകയോ ചെയ്യില്ല എന്നതാണ് പൊതുവായ തെറ്റിദ്ധാരണ. എന്നാൽ 2006-ൽ ഇന്ത്യൻ ജേണൽ ഓഫ് ഡെന്റൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് പരിശോധിച്ചപ്പോൾ സോപ്പിന്റെ ബാറിൽ വിവിധതരം അണുക്കൾ കണ്ടെത്തിയെന്നാണ്. അതുപോലെ, ഒരു അമേരിക്കൻ പഠനം പറയുന്നത് ആശുപത്രികളിലെ ബാർ സോപ്പിന്റെ 62% മലിനമാണെന്നും എന്നാൽ ലിക്വിഡ് സോപ്പിൽ അണുക്കൾ താരതമ്യേന വളരെ കുറവാണെന്നുമാണ്. 3% മാത്രമേ ലിക്വിഡ് സോപ്പിൽ അണുക്കൾ ഉള്ളൂവെന്നാണ് റിപ്പോർട്ട്. ഇത് ഉപയോഗിക്കുമ്പോൾ അണുക്കൾ മനുഷ്യരിൽ നിന്ന് മറ്റൊരാളിലേക്ക് പടരും.
സോപ്പ് ബാറിലെ അണുക്കളിൽ ഷിഗെല്ല ബാക്ടീരിയ , ഇ.കോളി, സാൽമൊണല്ല, കൂടാതെ സ്റ്റാഫ്, റോട്ടവൈറസ്, നോറോവൈറസ് തുടങ്ങിയ വൈറസുകളും ഉൾപ്പെടുന്നുവെന്ന് വിദഗ്ധർ പറഞ്ഞു . പലപ്പോഴും ഈ അണുക്കൾ പോറലിലൂടെയോ മുറിവുകളിലൂടെയോ പടരുന്നു, മിക്കപ്പോഴും അവ മലം വഴിയാണ് പടരുന്നത്.
സോപ്പിലെ അണുക്കൾ സാധാരണയായി രോഗം പകരാൻ കാരണമാകില്ല
സോപ്പ് ബാറുകളിൽ രോഗാണുക്കൾ ഉണ്ടെങ്കിലും, പൊതുവേ, അവ രോഗങ്ങൾ പകരാൻ കാരണമാകില്ല. രോഗാണുക്കളാൽ മലിനമായ സോപ്പ് ബാർ ഉപയോഗിച്ച് കൈകൾ പലതവണ കഴുകിയിട്ടും ബാക്ടീരിയകളോ വൈറസുകളോ മറ്റൊരാളിലേക്ക് പകർന്നിട്ടില്ലെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ, മലിനമായ സോപ്പ് ബാറുകൾ ആവർത്തിച്ച് ഉപയോഗിച്ചാലും അപകടസാധ്യത വളരെ കുറവാണെന്ന് വിദഗ്ധർ അനുമാനിക്കുന്നു.
മിക്ക അണുക്കളും സോപ്പ് ബാറിൽ നിന്ന് കൈമാറ്റം ചെയ്യപ്പെടുന്നില്ലെങ്കിലും, ആവർത്തിച്ചുള്ള പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാവുന്ന ഒരു പ്രത്യേക അണുബാധയാണ് മെത്തിസിലിൻ-റെസിസ്റ്റന്റ് സ്റ്റാഫൈലോകോക്കസ് ഓറിയസ് (എംആർഎസ്എ) മൂലമുണ്ടാകുന്ന ആന്റിബയോട്ടിക്-റെസിസ്റ്റന്റ് സ്റ്റാഫ് അണുബാധ. അതുകൊണ്ടാണ് സോപ്പ് ബാറുകൾ പോലുള്ള വ്യക്തിഗത വസ്തുക്കൾ പങ്കിടുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...