Covid Ear: കോവിഡ് കേൾവിശക്തിയെയും ബാധിക്കും, ലക്ഷണങ്ങൾ തിരിച്ചറിയാം

കോവിഡിന്‍റെ  സാധാരണ ലക്ഷണങ്ങളായി  ചുമ, ജലദോഷം, തൊണ്ടവേദന, പനി, ക്ഷീണം എന്നിവയാണ് കണക്കപ്പെടുന്നത്. എന്നാല്‍,   കൊറോണ കേള്‍വിശക്തി യേയും ബാധിക്കുമെന്നാണ് അടുത്തിടെ  പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 2, 2022, 02:52 PM IST
  • കോവിഡ് ഇയർ എന്നറിയപ്പെടുന്ന ഈ അവസ്ഥയുടെ ലക്ഷണങ്ങള്‍ പ്രധാനമായും ചെവിയിൽ മുഴക്കം കേൾവിക്കുറവ് എന്നിവയാണ്.
  • ചെവിയുടെ ആന്തരിക കോശത്തിലുള്ള പ്രോട്ടീനുകളെ വൈറസുകൾ ബാധിക്കുന്നതാണ്കോവിഡ് ഇയറിന് കാരണമാകുന്നത്.
Covid Ear: കോവിഡ് കേൾവിശക്തിയെയും ബാധിക്കും, ലക്ഷണങ്ങൾ തിരിച്ചറിയാം

 Covid Ear: കോവിഡിന്‍റെ  സാധാരണ ലക്ഷണങ്ങളായി  ചുമ, ജലദോഷം, തൊണ്ടവേദന, പനി, ക്ഷീണം എന്നിവയാണ് കണക്കപ്പെടുന്നത്. എന്നാല്‍,   കൊറോണ കേള്‍വിശക്തി യേയും ബാധിക്കുമെന്നാണ് അടുത്തിടെ  പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

"കോവിഡ് ഇയർ"  (Covid Ear) എന്ന് വിളിക്കുന്ന ഈ രോഗത്തിൽ കേൾവിശക്തിയിൽ കുറവ്, ചെവിയിൽ മുഴക്കം തുടങ്ങിയ ലക്ഷണങ്ങളാണ് പ്രധാനമായും അനുഭവപ്പെടുന്നത്.  ഈ രോഗാവസ്ഥ കോവിഡ് ഉള്ളപ്പോഴോ, അല്ലെങ്കില്‍ രോഗം സുഖമായത്തിന് ശേഷമോ ഉണ്ടാകാം എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 

Also Read: ഒന്നും രണ്ടുമല്ല, ഒരു വർഷത്തിനുള്ളിൽ മൂന്ന് കോവിഡ് വകഭേദവും ബാധിച്ച 11 വയസ്സുകാരൻ

കൊറോണ വൈറസ് പ്രധാനമായും ശ്വാസകോശത്തെയും ശ്വസനവ്യവസ്ഥയെയും ബാധിക്കുന്നത്. അതേപോലെതന്നെ വൈറസ്  ശ്വസനവ്യവസ്ഥയെ ബാധിക്കുന്നതിനു പുറമേ, ചെവി, മൂക്ക്, തൊണ്ട എന്നിവയെയും ബാധിക്കുന്നു. മണവും രുചിയും നഷ്‌ടമാകുന്നത് കോവിഡ് -19 ന്‍റെ പ്രത്യേക ലക്ഷണങ്ങളിൽ ഒന്നാണ്.  കൂടാതെ, വളരെയധികം രോഗികൾ Tinnitus എന്നറിയപ്പെടുന്ന  അവസ്ഥ ഉണ്ടായതായും ഡൽഹി പോർവൂ ട്രാൻസിഷൻ കെയറിലെ ശ്വസനേന്ദ്രിയ വിഭാഗത്തിലെ ഡോ. സന്തോഷ് ഝാ പറഞ്ഞു. 

Also Read: Benefits of Almonds: ബദാം പോഷകങ്ങളുടെ കലവറ, എങ്ങിനെ കഴിയ്ക്കണം? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോവിഡ് ഇയർ എന്നറിയപ്പെടുന്ന ഈ അവസ്ഥയുടെ ലക്ഷണങ്ങള്‍ പ്രധാനമായും  ചെവിയിൽ മുഴക്കം കേൾവിക്കുറവ് എന്നിവയാണ്.  ചെവിയുടെ ആന്തരിക കോശത്തിലുള്ള പ്രോട്ടീനുകളെ വൈറസുകൾ ബാധിക്കുന്നതാണ്കോവിഡ് ഇയറിന് കാരണമാകുന്നത്. 

കോവിഡ് ഇയറിന്‍റെപ്രധാന  ലക്ഷണങ്ങള്‍  എന്തൊക്കെയാണ്?

കേൾവി നഷ്ടപ്പെടുക 
ചെവിയില്‍ മുഴക്കം 
ബാലൻസ് നഷ്ടപ്പെടുക
ചെവി വേദന

Also Read: Black Fungus: എന്താണ് ബ്ലാക്ക് ഫംഗസ്? പകരുന്നത് എങ്ങിനെ? ജീവന് ഭീഷണിയാകുമോ? സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെ?

കോവിഡിന്‍റെ  തീവ്രതയെ ആശ്രയിച്ചാണ് കോവിഡ് ഇയര്‍  ബാധിക്കുക എന്നും ഡോക്ടർ ഝാ പറയുന്നു. നേരിയ ലക്ഷണങ്ങളുള്ള രോഗികൾക്ക് 7-14 ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കാൻ കഴിയും, എന്നാൽ ഗുരുതരമായ രോഗലക്ഷണങ്ങളുള്ള രോഗികൾക്ക് സുഖം പ്രാപിക്കാൻ കൂടുതൽ സമയമെടുക്കും.

നിങ്ങൾക്ക് കോവിഡ് ഇയര്‍ ഉണ്ടെങ്കിൽ എന്തുചെയ്യണം?

കോവിഡ് ഇയര്‍ വളരെ വേഗം തന്നെ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും.  താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. 
ശരിയായ മരുന്ന് കഴിക്കുക,  ശരീരത്തില്‍ ജലാംശം നിലനിർത്തുക, നന്നായി ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യുക,  ചുമയും തൊണ്ടവേദനയും തേൻ അല്ലെങ്കിൽ ശരിയായ മരുന്നുകൾ ഉപയോഗിച്ച് ശമിപ്പിക്കുക, രോഗലക്ഷണങ്ങൾ വർദ്ധിക്കുകയാണെങ്കിൽ വൈദ്യസഹായം തേടുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News