Banana Tea Benefits: രാത്രിയിൽ ഈ ചായ കുടിക്കൂ, നല്ല ഉറക്കം മുതൽ പ്രതിരോധശേഷി വർധിപ്പിക്കാൻ വരെ ഉത്തമം

Health Benefits Of Banana Tea: നിങ്ങൾക്കും രാത്രിയിൽ ഉറക്കം വരുന്നില്ലയെങ്കിൽ, വിഷാദവും ഉത്കണ്ഠയും കാരണം നിങ്ങൾ മൂഡോഫ് ആകുന്നുവെങ്കിൽ  ഇതാ ഒരു പരിഹാരം.  എന്തെന്നാൽ നിങ്ങൾ രാത്രിയിൽ ഉറങ്ങുന്നതിനുമുമ്പ് Banana Tea കുടിക്കുന്നത് ശീലമാക്കൂ. ഇത് നിങ്ങളുടെ ഇത്തരം പ്രശ്നങ്ങളെ പമ്പകടത്തിക്കും എന്ന് മാത്രമല്ല നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിനും നിങ്ങളെ സഹായിക്കും.   

Written by - Ajitha Kumari | Last Updated : Apr 20, 2021, 07:29 PM IST
  • ഉറങ്ങുന്നതിന് മുൻപ് Banana Tea കുടിക്കുന്നതിലൂടെ ധാരാളം ഗുണങ്ങൾ ഉണ്ട്.
  • നല്ല ഉറക്കം ലഭിക്കാൻ Banana Tea സഹായിക്കുന്നു
  • ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം ഹൃദയാരോഗ്യത്തിനും ഇത് ഗുണം ചെയ്യും
Banana Tea Benefits: രാത്രിയിൽ ഈ ചായ കുടിക്കൂ, നല്ല ഉറക്കം മുതൽ പ്രതിരോധശേഷി വർധിപ്പിക്കാൻ വരെ ഉത്തമം

ന്യൂഡൽഹി: ഈ ദിവസങ്ങളിൽ, കൊറോണ വൈറസ് (Coronavirus) കേസുകൾ വർദ്ധിക്കുന്നതിനാൽ നിരവധി ആളുകളുടെ ടെൻഷൻ വർധിക്കുന്നു.  വൈറസ് ബാധിക്കുമോ എന്ന ഭയവും എല്ലായ്പ്പോഴും ജാഗ്രത പാലിക്കാനുള്ള സമ്മർദ്ദവും. ഇവയെല്ലാം കാരണം നമ്മിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് നമ്മുടെ ഉറക്കത്തെയാണെന്ന് നിസംശയം പറയാം.  

സമാധാനപരമായി ഉറങ്ങാൻ കഴിയാത്തതിനാൽ നമുക്ക് പലതരം രോഗങ്ങൾ വന്നു ചേരാം. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ മുമ്പ് കേട്ടിട്ടില്ലാത്ത ഒരു ടിപ്സ് പറയാം അത് മറ്റൊന്നുമല്ല Banana Tea. 

ഏറ്റവും പ്രിയപ്പെട്ട പഴത്തെക്കുറിച്ച് (Fruits)സംസാരിക്കുമ്പോൾ തീർച്ചയായും നിങ്ങളുടെ ലിസ്റ്റിൽ മുന്നിൽ നിൽക്കുന്ന ഒന്നായിരിക്കും പഴം.  വർഷം മുഴുവനും ലഭിക്കുന്ന ഒന്നാണ് പഴം.  ഇത് മിക്ക വീടുകളിലും ഉണ്ടാകുകയും ചെയ്യും.  ഒരു പ്രത്യേക രുചി ഉള്ളത് കൊണ്ടുതന്നെ പഴം എല്ലാവർക്കും ഇഷ്ടമാണ്.  

Also Read: ഉണക്കമുന്തിരി രാത്രിയിൽ വെള്ളത്തിൽ കുതിർത്ത് വച്ച് രാവിലെ കഴിക്കുക, ഗുണങ്ങൾ ഏറെ! 

എന്നാൽ ഇനി നിങ്ങൾ വാഴപ്പഴം കഴിക്കേണ്ടതില്ല പകരം അതിന്റെ ചായ ഉണ്ടാക്കി കുടിക്കുക.  അതും ഉറങ്ങുന്നതിന് മുമ്പ് (Before sleeping). ഇത് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കും എന്നുമാത്രമല്ല ഈ ചായ ആരോഗ്യത്തിനും ഉത്തമമാണ്.  

Banana ചായ എങ്ങനെ ഉണ്ടാക്കാം

ഒന്നാമതായി വെള്ളം തിളപ്പിക്കാൻ ചട്ടിയിൽ വയ്ക്കുക. ഇനി വാഴപ്പഴം തൊലി കളഞ്ഞ് അതിന്റെ രണ്ടറ്റവും മുറിച്ചശേഷം തിളക്കുന്ന വെള്ളത്തിൽ ഇടുക.  ഇത് 10-15 മിനിറ്റ് തിളപ്പിക്കുക. ഇനി ഇതിലേക്ക് ഒരു നുള്ള് കറുവപ്പട്ട പൊടി ചേർത്ത് ഗ്യാസ് ഓഫ് ചെയ്യുക. ചായ തയ്യാറായി.  ശേഷം ഇതിനെ അരിച്ചെടുക്കുക. ഇതോടെ ചൂടുള്ള Banana Tea തയ്യാർ.  

നല്ല ഉറക്കത്തിന്- Banana Tea യിൽ ട്രിപ്റ്റോഫാൻ അടങ്ങിയിരിക്കുന്നു. ഉറക്കമില്ലായ്മ രോഗം ഭേദമാക്കാൻ സഹായിക്കാൻ  അത്യാവശ്യ അമിനോ ആസിഡാണിത്. ട്രിപ്റ്റോഫാന്റെ സഹായത്തോടെ സെറോടോണിൻ, മെലറ്റോണിൻ തുടങ്ങിയ ഉറക്കം കൂട്ടുന്ന ഹോർമോണുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നു ഇതിലൂടെ നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും ഇതിലൂടെ നല്ല ഉറക്കം ലഭിക്കുകയും ചെയ്യും.  

Also Read: Sukanya Samriddhi: മകളുടെ ഭാഗ്യം തെളിയാൻ പ്രതിദിനം 131 രൂപ ലാഭിക്കൂ, 20 ലക്ഷം ലഭിക്കും! 

ശരീരഭാരം കുറയ്ക്കാൻ: വാഴപ്പഴത്തിൽ കാർബോഹൈഡ്രേറ്റും പ്രകൃതിദത്ത പഞ്ചസാരയും അടങ്ങിയിരിക്കുന്നതിനാൽ, നിങ്ങൾ ചായ ഉണ്ടാക്കുമ്പോൾ പഴത്തിന്റെ പൾപ്പ് നീക്കം ചെയ്യുകയും വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര പതുക്കെ വെള്ളത്തിലേക്ക് അലിഞ്ഞ് ചേരുകയും ചെയ്യും അതിലൂടെ ആവശ്യമുള്ള മധുരവും ലഭിക്കുന്നു.  മാത്രമല്ല ഇതിലൂടെ ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

ഹൃദയാരോഗ്യത്തിന് - വാഴപ്പഴത്തിൽ മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്, ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദയാഘാതത്തിനും മറ്റ് ഹൃദ്രോഗങ്ങൾക്കുമുള്ള സാധ്യതയും കുറയ്ക്കുന്നു. ഇതിനുപുറമെ Banana Tea യിൽ കാറ്റെച്ചിൻ എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു.

Also Read: LPG Offers: 809 രൂപയുടെ LPG cylinder വെറും 9 രൂപയ്ക്ക്, ഈ സുവർണ്ണാവസരം ഏപ്രിൽ 30 വരെ മാത്രം 

വിഷാദം തടയാൻ- നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ഉത്കണ്ഠയോ വിഷാദമോ ഉണ്ടെങ്കിൽ ഇതിനും Banana Tea കുടിക്കുന്നത് നല്ലതാണ്.  ശരീരത്തിലെ ഹോർമോണുകളെ നിയന്ത്രിക്കുന്ന മാനസികാവസ്ഥയുടെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഡോപാമൈൻ, സെറോടോണിൻ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News