Split Ends: മുടിയുടെ അറ്റം പിളരുന്നത് തടയാം, വഴികളുണ്ട്!

മുടി അമിതമായി കഴുകുക, സ്‌ട്രെയിറ്റ്നർ, ഡ്രയർ, കർലർ എന്നിവയുടെ അമിത ഉപയോഗം, മുടിയിൽ എണ്ണ പുരട്ടുന്നത് കുറയുമ്പോൾ, ചൂടുവെള്ളത്തിൽ മുടി കഴുകുക, മുടിക്ക് കളർ ചെയ്യുക, പെർമിംഗ് ചെയ്യുക എന്നിവയും മുടിയുടെ അറ്റം പിളരുന്നതിന് കാരണമാകും. 

Written by - Zee Malayalam News Desk | Last Updated : Mar 31, 2022, 09:06 AM IST
  • അവോക്കാഡോ പേസ്റ്റ് രൂപത്തിലാക്കിയ ശേഷം മുടിയിൽ പുരട്ടുക.
  • അവോക്കാഡോയുടെ ഈ മാസ്ക് 30 മിനിറ്റ് മുടിയിൽ വയ്ക്കുക.
  • തുടർന്ന് മുടി കഴുകുക. വേണമെങ്കിൽ, അവോക്കാഡോ മാസ്കിൽ ചൂടുള്ള ഒലിവ് ഓയിലും മിക്സ് ചെയ്യാം.
Split Ends: മുടിയുടെ അറ്റം പിളരുന്നത് തടയാം, വഴികളുണ്ട്!

മലിനീകരണവും ചൂടും മറ്റ് പല കാരണങ്ങളും കാരണം മുടി വരണ്ടതും എണ്ണമയമുള്ളതുമായി മാറുന്നു. ഒപ്പം മുടിയുടെ അറ്റം പിളരുന്നതും ഇന്ന് ഏറ്റവും അധികം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. മുടി വരണ്ടാതാകുമ്പോൾ അറ്റം പിളരാനുള്ള സാധ്യതയും ഏറെയാണ്. മുടിയുടെ അറ്റം പിളരുന്നതിന് വേറെയും ഉണ്ട് കാരണങ്ങൾ. 

മുടി അമിതമായി കഴുകുക, സ്‌ട്രെയിറ്റ്നർ, ഡ്രയർ, കർലർ എന്നിവയുടെ അമിത ഉപയോഗം, മുടിയിൽ എണ്ണ പുരട്ടുന്നത് കുറയുമ്പോൾ, ചൂടുവെള്ളത്തിൽ മുടി കഴുകുക, മുടിക്ക് കളർ ചെയ്യുക, പെർമിംഗ് ചെയ്യുക എന്നിവയും മുടിയുടെ അറ്റം പിളരുന്നതിന് കാരണമാകും. ഇതിനൊക്കെ പരിഹാരമായി പലപ്പോഴും നമ്മൾ മുടിയുടെ അറ്റം വെട്ടിക്കളയുകയാണ് പതിവ്. എന്നാൽ ഇത് എപ്പോഴും ചെയ്യാൻ പറ്റുന്ന ഒരു പരിഹാര മാർ​ഗം അല്ലാത്തതിനാൽ ചില വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാവുനനതാണ്. 

Also Read: Covid 4th Wave Symptoms: വര്‍ദ്ധിക്കുന്ന ഒമിക്രോണ്‍ കേസുകള്‍ നാലാം തരംഗത്തിന്‍റെ സൂചനയോ? വയറുമായി ബന്ധപ്പെട്ട ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

 

1. ആവണക്കെണ്ണ, ഒലീവ് ഓയിൽ, കടുകെണ്ണ എന്നിവ മിക്‌സ് ചെയ്ത് മുടിയുടെ വേരുകളിൽ അരമണിക്കൂറോളം മസാജ് ചെയ്യുക. പിന്നീട് ഇത് മുടിയിൽ മുഴുവൻ പുരട്ടിയ ശേഷം ടവൽ കൊണ്ട് പൊതിയുക. 2 മണിക്കൂറിന് ശേഷം മുടി കഴുകുക. ഇങ്ങനെ ചെയ്താൽ മുടിയുടെ അറ്റം പിളരുനന്ത് തടയാനാകും.

2. മുട്ടയുടെ മഞ്ഞക്കരുവും നല്ലതാണ്. ഒരു ബൗളിൽ രണ്ട് ടേബിൾസ്പൂൺ ഒലീവ് ഓയിൽ, ബദാം ഓയിൽ, രണ്ട് മുട്ടയുടെ മഞ്ഞയിൽ തേൻ എന്നിവ കലർത്തുക. ഈ മാസ്ക് 30 മിനിറ്റ് മുടിയിൽ പുരട്ടുക, തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. 

3. അവോക്കാഡോ പേസ്റ്റ് രൂപത്തിലാക്കിയ ശേഷം മുടിയിൽ പുരട്ടുക. അവോക്കാഡോയുടെ ഈ മാസ്ക് 30 മിനിറ്റ് മുടിയിൽ വയ്ക്കുക. തുടർന്ന് മുടി കഴുകുക. വേണമെങ്കിൽ, അവോക്കാഡോ മാസ്കിൽ ചൂടുള്ള ഒലിവ് ഓയിലും മിക്സ് ചെയ്യാം. ആഴ്ചയിൽ ഒരിക്കൽ ഈ മാസ്ക് ഉപയോ​ഗിക്കുക.

4. മൂന്ന് ടേബിൾസ്പൂൺ തേൻ, കുറച്ച് തൈര്, ഒലിവ് ഓയിൽ എന്നിവ ഒരു പാത്രത്തിൽ മിക്സ് ചെയ്ത ശേഷം 25-30 മിനിറ്റ് മുടിയിൽ പുരട്ടുക. അതിന് ശേഷം കഴുകിക്കളയുക.

5. കറ്റാർ വാഴ ജെൽ എടുത്ത് മിക്സിയിലിട്ട് ഒന്ന് അടിച്ചെടുക്കുക. ഇതിന് ശേഷം 30-40 മിനുട്ട് മാസ്ക് പോലെ മുടിയിൽ പുരട്ടുക. അതിന് ശേഷം കഴുകിക്കളയുക. 

6. അറ്റം പിളരാതിരിക്കാൻ, ശക്തമായ സൂര്യപ്രകാശത്തിൽ നിന്നും ശക്തമായ കാറ്റിൽ നിന്നും മുടി സംരക്ഷിക്കുക. അത്തരം സാഹചര്യങ്ങളിൽ മുടി നല്ലത് പോലെ മൂടുക. 

7. ഇടയ്ക്കിടെ മുടി ട്രിം ചെയ്യുന്നത് അറ്റം പിളരുന്ന പ്രശ്നം ഒഴിവാക്കാൻ സഹായിക്കും. രണ്ട് മാസം കൂടുമ്പോൾ മുടി ട്രിം ചെയ്യാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News