ഇന്ന് മനുഷ്യരില്‍ വ്യാപകമായി കാണപ്പെടുന്ന ഒരു മാനസിക രോഗമാണ് വിഷാദം. അതുവരെ തന്റെ ജീവിതത്തില്‍ ആസ്വദിച്ചിരുന്ന കാര്യങ്ങളില്‍ മടുപ്പ് തോന്നുക, ക്ഷീണം, ഉറക്കം നഷ്ടപ്പെടല്‍, അനാവശ്യ ചിന്ത, ഭയം, എല്ലാ കാര്യങ്ങളോടും വിരസത എന്നിവയാണ് ഇതില്‍ പ്രധാനമായും അനുഭവപ്പെടുന്ന ലക്ഷണങ്ങള്‍. വിഷാദത്തിന് പല കാരണങ്ങളാണ് പറയുന്നത്. ജീവിതത്തില്‍ നമ്മള്‍ കടന്നുപോകേണ്ടി വരുന്ന ചില സാഹചര്യങ്ങളും നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുമെല്ലാം നമ്മളെ സ്വാധീനിക്കുന്ന രീതി വിഷാദത്തിന് കാരണമാകുന്നുണ്ട്.
അതു പോലെ നമ്മുടെ ജീവിത ശൈലിയും വിഷാദത്തിന് ഇടയാക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ദിവസവും ഏതെങ്കിലും രീതിയില്‍ വ്യായാമം ചെയ്യുന്നവരില്‍ വിഷാദത്തിന്റെ തോത് കുറയുമെന്നാണ് കണ്ടെത്തല്‍. അതുപോലെ നമ്മള്‍ കഴിക്കുന്ന ഭക്ഷണവും നമ്മളെ സന്തോഷവാന്മാരാക്കാന്‍ സഹായിക്കുന്നു. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. അത് ശരീരത്തിന് ഹൃദ്രോഗം, കൊളസ്‌ട്രോള്‍ തുടങ്ങി പല രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് അറിയുമെങ്കിലും നിത്യഭക്ഷണത്തില്‍ അത് പലര്‍ക്കും ഒഴിവാക്കാന്‍ സാധിക്കാറില്ല.
ALSO READ: ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ സൂപ്പര്‍ ഫുഡ്സ്!! ആരോഗ്യം എന്നും ഒപ്പം
എന്നാല്‍ ദിവസവും ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നവരില്‍ വിഷാദ രോഗത്തിന് സാധ്യത വര്‍ദ്ധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. സര്‍വകലാശാലയിലെ സെന്റ് ലൂയിസ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനമാണ് വറുത്ത ഭക്ഷണവും വിഷാദരോഗവും തന്നിലുള്ള ബന്ധത്തെക്കുറിച്ചുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. 1,40,728 പേരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഈ പഠനം നടത്തിയത്.ഇത്തരം ഭക്ഷണം നിത്യവും ഉപയോഗിക്കുന്നത് വിഷാദരോഗ സാധ്യത ഏഴ് ശതമാനവും ഉത്കണ്ഠ സാധ്യത 12 ശതമാനവും വര്‍ധിപ്പിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. വറുത്ത ഭക്ഷണങ്ങളിലെ അക്രിലാമൈഡ് എന്ന രാസസംയുക്തമാണ് ഇവിടെ നമ്മുടെ മാനസികാവസ്ഥയെ സ്വീധീനിക്കുന്നത്.
സ്റ്റാര്‍ച്ച് കൂടുതല്‍ അടങ്ങിയ ഉരുളക്കിഴങ്ങ് പോലുള്ള ഭക്ഷണം വറുക്കുമ്പോഴോ ഉയര്‍ന്ന താപനിലയില്‍ ബേക്ക് ചെയ്യുമ്പോഴോ ആണ് അക്രിലാമൈഡ് രൂപപ്പെടുന്നത്. അക്രിലാമൈഡ് നാഡീവ്യൂഹങ്ങളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്നതും ലിപിഡ് ചയാപചയം തകരാറിലാക്കുന്നതും മാനസികാരോഗ്യത്തെ വിപരീതമായി ബാധിക്കുന്നു. 12 ആഴ്ചകളില്‍ ശരീരത്തിലെ നീര്‍ക്കെട്ട് കുറയാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ പിന്തുടരുന്നത് മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുമെന്ന് 2017ല്‍ പുറത്തു വന്ന മറ്റൊരു ഗവേഷണ റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടിയിരുന്നു. ശരീരത്തിലുണ്ടാകുന്ന നീര്‍ക്കെട്ട് ഡോപമൈന്‍ ഹോര്‍മോണിനെ കുറയ്ക്കുന്നതും തലച്ചോറിലെ ചില കേന്ദ്രങ്ങളെ മരവിപ്പിക്കുന്നതും മാനസികാരോഗ്യത്തിന് വിപരീതമായി ബാധിക്കുന്നു. കൂടാതെ തലച്ചോറിന്റെ ആരോഗ്യത്തിന് സഹായകമായ ഫൈബറോ ഫൈറ്റോന്യൂട്രിയന്റുകളോ വറുത്ത ഭക്ഷണങ്ങളില്‍ ഇല്ലെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ചില ഭക്ഷണങ്ങള്‍ നിത്യവും കഴിക്കുന്നത് നമ്മുടെ മാനസികാരോഗ്യത്തിന് നല്ലതെന്നും ചൂണ്ടിക്കാണിക്കുന്നു.
സന്തോഷകരമായ ഹോര്‍മോണുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കണമെങ്കില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ക്കാവുന്ന ഭക്ഷണങ്ങള്‍ ഇതാ:
1. പച്ച ഇലകള്‍
മസ്തിഷ്‌ക വീക്കം കടുത്ത വിഷാദവുമായി ബന്ധപ്പെട്ടിരിക്കുന്നു. പച്ച ഇലക്കറികള്‍ക്ക് വീക്കം കുറയ്ക്കാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ പച്ച ഇലക്കറികളില്‍ ചീര, കാബേജ്, കോളിഫ്‌ലവര്‍, ചീര മുതലായവ ഉള്‍പ്പെടുന്നു.
2. അവോക്കാഡോ
നല്ല കൊഴുപ്പ് നമ്മുടെ മസ്തിഷ്‌കത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ്, അവോക്കാഡോകളും ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പന്നമായ മറ്റ് ഭക്ഷണങ്ങളും തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നു.
3. പരിപ്പ്
ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ഉള്‍പ്പെടെ വിവിധ പോഷകങ്ങളുടെ മികച്ച ഉറവിടമാണ് നട്‌സ്. ഒമേഗ -3 യുടെ പ്രധാന ഗുണം തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുക എന്നതാണ്. എന്നിരുന്നാലും, ഒമേഗ -3 അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ വിഷാദ ലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് നിരവധി പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
4. മത്സ്യം
വിറ്റാമിന്‍ ഡിയുടെ മികച്ച ഉറവിടമാണ് മത്സ്യം. വൈറ്റമിന്‍ ഡിയുടെ കുറവ് വിഷാദരോഗ ലക്ഷണങ്ങള്‍ വികസിപ്പിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. സൂര്യനിലൂടെയും ഭക്ഷണത്തിലൂടെയും ആഗിരണം ചെയ്യപ്പെടുന്ന ഒരു പോഷകമാണ് വിറ്റാമിന്‍ ഡി. പാല്‍, മുട്ട മുതലായവ വഴിയും നിങ്ങള്‍ക്ക് ഇത് ലഭിക്കും.
5. ബെറിപഴങ്ങള്‍
ബ്ലാക്ക്ബെറി, ബ്ലൂബെറി, റാസ്ബെറി, സ്ട്രോബെറി, റാസ്ബെറി എന്നിവയാണ് നമുക്ക് കഴിക്കാവുന്ന ഏറ്റവും സാധാരണമായ ആന്റിഓക്സിഡന്റ് സമ്പുഷ്ടമായ ഭക്ഷണങ്ങളില്‍ ചിലത്.
നമ്മുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നതില്‍ നമ്മുടെ ഭക്ഷണക്രമം ഒരു അവിഭാജ്യ പങ്ക് വഹിക്കുന്നു. നല്ല ഭക്ഷണക്രമം കൊണ്ട് നമ്മുടെ മാനസികാവസ്ഥയും വിഷാദം പോലുള്ള അസ്വസ്ഥതകളും പോലും ഒരു പരിധി വരെ മെച്ചപ്പെടുത്താം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...