അപ്പത്തിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാൻ പറ്റിയ കോമ്പിനേഷനാണ് മുട്ട റോസ്റ്റ്. നല്ല എരിവുളള എന്നാൽ കുറുകുറെ ഇരിക്കുന്ന റോസ്റ്റ് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ഏത് മുട്ട വേണമെങ്കിലും ഇതിനായി ഉപയോഗിക്കാം.
ആവശ്യമായ സാധനങ്ങൾ
മുട്ട- 4
സവാള- 2 (വലുത്)
തക്കാളി- 2
പച്ചമുളക്- 3
ഇഞ്ചി- വെളുത്തുള്ളി ചതച്ചത്- 2 ടീസ്പൂൺ
കറിവേപ്പില- 6 ഇല
മല്ലിയില
കടുക്- 1/2 സ്പൂൺ
ഉണ്ടാക്കുന്ന വിധം
ആദ്യം മുട്ട പുഴുങ്ങിയെടുക്കുക. എന്നിട്ട് തക്കാളി മിക്സിയിലിട്ട് അടിച്ചെടുക്കുക. ഇനി ഒരു കടായി ചൂടാക്കി അതിൽ അൽപം വെളിച്ചെണ്ണ ഒഴിക്കുക. അതിലേക്ക് കടുക് പൊട്ടിച്ചെടുക്കുക.
തീ മീഡിയം ഫ്ലെയ്മിൽ വെച്ചിട്ട് പൊടിയായി അരിഞ്ഞ സവാള (ചെറിയ സവാളയാണെങ്കിൽ 3 എണ്ണം എടുക്കുക), നീളത്തിൽ അരിഞ്ഞ പച്ചമുളക്, ഇഞ്ചി- വെളുത്തുള്ളി ചതച്ചത്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. ഇവയുടെ നിറം മാറി വന്നാൽ ഇതിലേക്ക് കറിവേപ്പില, 1 ടീസ്പൂൺ മുളക്പൊടി, 1 ടീസ്പൂൺ മല്ലിപ്പൊടി, 1 ടീസ്പൂൺ ഗരംമസാല, 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി, 3/4 ടീസ്പൂൺ കുരുമുളക് പൊടി എന്നിവ ചേർത്ത് അൽപനേരം ഇളക്കുക.
ഒരു മിനിറ്റിനു ശേഷം അരച്ചെടുത്ത തക്കാളി ഒഴിക്കുക. ഇനി എല്ലാം കൂടെ 2 മിനിറ്റ് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി മസാലയുടെ പച്ചമണം മാറിയാൽ അൽപം ചൂടുവെള്ളം ഒഴിച്ച് ഒന്ന് അടച്ച് വെച്ച് വേവിക്കുക. ഇടക്ക് ഒരു സ്പൂൺ നാരങ്ങാ നീരും ചേർക്കുക. മസാല കുറുകി വന്നാൽ മല്ലിയില ചേർക്കുക. അവസാനമായി പുഴുങ്ങിയ മുട്ട ചേർത്ത് മെല്ലെ ഇളക്കി ലോ ഫ്ലെയ്മിൽ 2 മിനിറ്റ് ചൂടാക്കി തീ ഓഫ് ചെയ്യുക. അരമണിക്കൂറെങ്കിലും അതേ ചൂടിൽ വെക്കുന്നത് നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA