കണ്ണിന്റെ ആരോഗ്യം: കണ്ണിന്റെ ആരോഗ്യം മികച്ചതായി സംരക്ഷിക്കുന്നതിൽ ഭക്ഷണക്രമം വളരെ പ്രധാനമാണ്. കണ്ണിന്റെ കാഴ്ച മികച്ചതായി നിലനിർത്താനും വാർധക്യവുമായി ബന്ധപ്പെട്ട കാഴ്ച പ്രശ്നങ്ങൾ തടയാനും കാഴ്ചക്കുറവ് ഒഴിവാക്കാനും വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്.
ശരീരത്തിന്റെ മറ്റെല്ലാ ഭാഗങ്ങളെയും പോലെ കണ്ണുകൾക്കും ശരിയായ പോഷണം ആവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് വഴി കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കാഴ്ചശക്തി വർധിപ്പിക്കാനും സാധിക്കും. സമീകൃതാഹാരത്തിൽ പ്രോട്ടീനുകൾ, പാലുൽപ്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്തണം. പ്രൊസസ് ചെയ്തതോ, പഞ്ചസാര കൂടുതലുള്ളതോ, കൊഴുപ്പ് അടങ്ങിയതോ ആയ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുന്നതാണ് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലത്.
ആരോഗ്യമുള്ള കണ്ണുകൾക്ക് ഗുണം ചെയ്യുന്ന അഞ്ച് ഭക്ഷണങ്ങൾ
വൈറ്റമിൻ എ (പ്രകൃതിദത്ത ഉറവിടങ്ങൾ): മല്ലിയില ജ്യൂസ് (ഒരു ഗ്ലാസ് വെള്ളത്തിൽ അൽപം മല്ലിയില ചേർത്ത് ആവശ്യത്തിന് ഉപ്പും നാരങ്ങയും ചേർത്ത് ജ്യൂസ് ആക്കി അരിച്ചെടുത്ത് കുടിക്കുക), കാരറ്റ് ജ്യൂസ്, ഉലുവ, മുട്ടയുടെ മഞ്ഞക്കരു, മട്ടൺ ലിവർ, മധുരക്കിഴങ്ങ്, മാമ്പഴം, പപ്പായ, മത്തങ്ങ, ചീസ്, പീച്ച്, ചെറി, പാൽ, ക്രീം, ചീര ഇല, തണ്ണിമത്തൻ തുടങ്ങിയ മിക്ക ചുവപ്പും മഞ്ഞയും നിറമുള്ള പഴങ്ങളും പച്ചക്കറികളും വിറ്റാമിൻ എയുടെ നല്ല ഉറവിടങ്ങളാണ്.
ALSO READ: Pumpkin Seeds Benefits: മത്തങ്ങ വിത്തുകൾ ചെറുതെങ്കിലും ഗുണം വലുതാണ്
റൈബോഫ്ലേവിൻ (വിറ്റാമിൻ ബി-2, പ്രകൃതിദത്ത ഉറവിടങ്ങൾ): ബ്രൂവേഴ്‌സ് യീസ്റ്റ്, ബദാം, അൽഫാൽഫ സ്പ്രൗട്ട്സ്, ഗോതമ്പ്, സോയാബീൻ, പനീർ, എള്ള്, പയറുവർഗങ്ങൾ, ചീര, ബ്രൊക്കോളി.
കാത്സ്യം (പ്രകൃതിദത്ത ഉറവിടങ്ങൾ): എള്ള്, കടൽപ്പായൽ, ചീസ്, പാൽ, തൈര്, ബ്രൂവേഴ്‌സ് യീസ്റ്റ്, കാബൂളി ചന്ന, രാജ്മ, സോയ ബീൻസ്, ബദാം, ഗോതമ്പ്, മുട്ട, വാൽനട്ട്, ജോവർ, ഓട്‌സ് തുടങ്ങിയ മിക്ക ധാന്യങ്ങളും.
വിറ്റാമിൻ ഇ (പ്രകൃതിദത്ത സ്രോതസ്സുകൾ): ബദാം, വാൽനട്ട്, നിലക്കടല, കശുവണ്ടിപ്പരിപ്പ്, ചീര, ശതാവരി, മുഴുവൻ ഗോതമ്പ്, കടല വിത്ത്, ഇലക്കറികൾ.
ഒമേഗ 3: കോഡ് ലിവർ ഓയിലിൽ അടങ്ങിയിരിക്കുന്ന ഒമേഗ -3 കൊഴുപ്പുകൾ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിന് വളരെ ഗുണം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...