നമ്മുടെ ശരീരത്തിലെ ഓരോ കോശത്തിനും രക്തം ആവശ്യമാണ്. കാരണം ശരീരത്തിന് ഓക്സിജനും മറ്റ് പോഷകങ്ങളും ലഭിക്കുന്നത് രക്തത്തിലൂടെ മാത്രമാണ്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം എത്തിക്കുന്നതിൽ രക്തക്കുഴലുകൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. അതുകൊണ്ട് തന്നെ ഇവയെ നന്നായി പരിപാലിക്കേണ്ടതും ആരോഗ്യത്തോടെ നിലനിർത്തേണ്ടതും വളരെ അത്യാവശ്യമാണ്. ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും ആവശ്യമായ രക്തം വിതരണം ചെയ്യുന്നത് രക്തക്കുഴലുകൾ ആണ്. എന്നാൽ പലപ്പോഴും നമ്മുടെ അലസമായ ജീവിതരീതിയും തെറ്റായ ഭക്ഷണക്രമവും കാരണം ഈ സിരകളിൽ അഴുക്ക് അടിഞ്ഞുകൂടാൻ തുടങ്ങുന്നു, ഇത് രക്തപ്രവാഹത്തെ ബാധിക്കുന്നു. ഇതുമൂലം ഹൃദയാഘാതം, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.
ആരോഗ്യകരമായ ജീവിതശൈലിയും ആരോഗ്യകരമായ ഭക്ഷണക്രമവും ഈ രക്തക്കുഴലുകളെ വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കും. എന്നാൽ പലപ്പോഴും നമ്മൾ നല്ലതെന്ന് കരുതി കഴിക്കുന്ന ചിലഭക്ഷണങ്ങൾ പ്രതികൂലമായാണ് നമ്മുടെ ശരീരത്തെ ബാധിക്കുന്നത്. അവ യഥാർത്ഥത്തിൽ പോഷകാഹാരം നൽകുന്നതിനുപകരം നമ്മുടെ രക്തക്കുഴലുകളിൽ അഴുക്കും കൊഴുപ്പും നിറയ്ക്കാൻ പ്രവർത്തിക്കുന്നു. അത്തരത്തിൽ ശരീരത്തിന് പ്രതികൂലമായി ബാധിച്ചേക്കാവുന്ന ഭക്ഷണങ്ങളെക്കുറിച്ചാണ് നമ്മൾ ഇവിടെ പരിശോധിക്കാൻ പോകുന്നത്.
1. വെളുത്ത അരി
ശുദ്ധീകരിച്ച ധാന്യമാണ് വെളുത്ത അരി. ഇത് ശരീരം വേഗത്തിൽ ആഗിരണം ചെയ്യുകയും പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഏറ്റവും കൂടുതൽ വെളുത്ത അരി കഴിക്കുന്ന ആളുകൾക്ക് അവരുടെ ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടാനുള്ള സാധ്യത ഗണ്യമായി വർദ്ധിക്കുന്നതായി നിരവധി പഠനങ്ങൾ കണ്ടെത്തി. അതുകൊണ്ട് തന്നെ വെളുത്ത അരി അമിതമായി കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
ALSO READ: വാഴപ്പഴം മുതൽ അവോക്കാഡോ വരെ: ആരോഗ്യം വർദ്ധിപ്പിക്കുന്ന 7 പൊട്ടാസ്യം ഭക്ഷണങ്ങൾ
2. ശുദ്ധീകരിച്ച പഞ്ചസാര( വെളുത്ത പഞ്ചസാര)
അമിതമായതോ മിതമയതോ ആയ പഞ്ചസാരയുടെ നിത്യോപയോഗം നിങ്ങളുടെ ശരീരത്തിന് അത്ര നല്ലതല്ല. അവ ശരീരത്തിലെ രക്തക്കുഴലുകളുടെ ഏറ്റവും വലിയ ശത്രുക്കളിൽ ഒന്നാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തിൽ ഇത് ഒരു പരിധിവരെ ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. അമിതമായി പഞ്ചസാര കഴിക്കുന്നതിലൂടെ ശരീരത്തിലെ അധിക പഞ്ചസാര ട്രൈഗ്ലിസറൈഡുകളുടെ രൂപത്തിൽ സിരകളിൽ അടിഞ്ഞുകൂടാൻ തുടങ്ങുന്നു. ഇത് രക്തക്കുഴലുകളുടെ ശരിയായ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു.
3. മുട്ടയുടെ മഞ്ഞക്കരു
മുട്ട ആരോഗ്യകരമായ ഭക്ഷണമാണെന്നതിൽ ബദൽ അഭിപ്രായമില്ല. സൂപ്പർ ഫുഡ് എന്നാണ് മുട്ടയെ വിശേഷിപ്പിക്കുന്നത്. എന്നാൽ ആരോഗ്യകരമായ ഭക്ഷണത്തിൽ മുട്ടയുടെ മഞ്ഞക്കരു പൂർണമായി ഉൾപ്പെടുത്താനാവില്ല എന്നും പറയപ്പെടുന്നു. മുട്ടയുടെ മഞ്ഞക്കരു അമിതമായി കഴിക്കുന്നത് രക്തധമനികളിൽ ചീത്ത കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡും അടിഞ്ഞുകൂടാൻ കാരണമാകും. കൂടാതെ ഇതിലെ ഫോസ്ഫാറ്റിഡൈൽകോളിൻ എന്ന മൂലകം ധമനികളിൽ തടസ്സം സൃഷ്ടിക്കും.
4. മൈദ
രക്തക്കുഴലുകളും ധമനികളും ആരോഗ്യകരമായി നിലനിർത്താൻ മൈദ മാവ് ഉൽപ്പന്നങ്ങൾ കഴിക്കുന്നത് നിർത്തേണ്ടത് വളരെ പ്രധാനമാണ്. വൈറ്റ് ബ്രെഡ് മുതൽ ബിസ്‌ക്കറ്റ് വരെ മൈദ മാവിൽ നിന്നാണ് ഉണ്ടാക്കുന്നത്. ഇതോടൊപ്പം, വിപണിയിൽ ലഭ്യമായ പല ഭക്ഷണങ്ങളും ലഘുഭക്ഷണങ്ങളും ശുദ്ധീകരിച്ച മൈദ മാവിൽ നിന്നാണ് നിർമ്മിക്കുന്നത്.
5. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ
അനാരോഗ്യകരമായ കൊഴുപ്പ് നമ്മുടെ ആരോഗ്യത്തിന്റെ ഏറ്റവും വലിയ ശത്രുവായി മാറുകയാണ്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ മുതൽ ഐസ്ക്രീം വരെ, നമ്മുടെ രക്തക്കുഴലുകളെ തടസ്സപ്പെടുത്തുന്ന അനാരോഗ്യകരമായ കൊഴുപ്പ് ധാരാളം ഉണ്ട്. വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങളും ഐസ്‌ക്രീമും ആരോഗ്യകരമാണെന്ന് ആളുകൾ പലപ്പോഴും കരുതുന്നു. എന്നാൽ അങ്ങനെയല്ല. വീട്ടിൽ ഉണ്ടാക്കുന്ന ഐസ്ക്രീം, വറുത്ത ഭക്ഷണങ്ങൾ എന്നിവയും ആരോഗ്യത്തിന് ദോഷകരമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...