ആർത്തവ ദിനങ്ങളിലെ 'പാഡ് ലീക്കിങ്ങിനെ' ഭയക്കുന്നുവോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ആർത്തവ സമയത്ത് സ്ത്രീകളിൽ പല ഹോർമോൺ മാറ്റങ്ങളും ഉണ്ടാകാറുണ്ട്.

Written by - Zee Malayalam News Desk | Last Updated : Apr 3, 2022, 03:12 PM IST
  • ആർത്തവസമയത്ത് രക്തസ്രാവം കൂടാതെ വയറുവേദന, മലബന്ധം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളും പലരും നേരിടുന്നുണ്ട്
  • രക്തസ്രാവം സാധാരണമാണ്, പക്ഷേ കനത്ത രക്തസ്രാവം ഉണ്ടായാൽ അത് പല ആരോ​ഗ്യ പ്രശ്നങ്ങളിലേക്കും നയിക്കും
  • കനത്ത രക്തസ്രാവം മൂലം സാനിറ്ററി നാപ്കിനുകൾ ദിവസത്തിൽ പലതവണ മാറ്റേണ്ടി വരും
ആർത്തവ ദിനങ്ങളിലെ 'പാഡ് ലീക്കിങ്ങിനെ' ഭയക്കുന്നുവോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ആർത്തവ ദിനങ്ങൾക്ക് പലർക്കും ആശങ്കയുടെ ദിനങ്ങളാണ്. മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളിലൂടെയാകും പലരും ഈ സമയത്ത് കടന്നുപോകുക. ആർത്തവ നാളുകളിൽ ശരീര ശുചിത്വം പ്രധാനമാണ്. കൃത്യമായ ഇടവേളകളിൽ പാഡുകൾ മാറ്റി ഉപയോ​ഗിക്കണം. ഒരു പാഡ് ദീർഘനേരം ഉപയോ​ഗിക്കരുത്. ഇത് അണുബാധയ്ക്ക് കാരണമാകും. മൂന്ന് മുതൽ നാല് മണിക്കൂർ വരെയാണ് ഒരു പാഡ് ഉപയോ​ഗിക്കേണ്ടത്. ആർത്തവ സമയത്ത് സ്ത്രീകളിൽ പല ഹോർമോൺ മാറ്റങ്ങളും ഉണ്ടാകാറുണ്ട്.

രക്തസ്രാവം കൂടാതെ വയറുവേദന, മലബന്ധം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളും പലരും നേരിടുന്നുണ്ട്. ആർത്തവസമയത്ത് രക്തസ്രാവം സാധാരണമാണ്, പക്ഷേ കനത്ത രക്തസ്രാവം ഉണ്ടായാൽ അത് പല ആരോ​ഗ്യ പ്രശ്നങ്ങളിലേക്കും നയിക്കും. കനത്ത രക്തസ്രാവം മൂലം സാനിറ്ററി നാപ്കിനുകൾ ദിവസത്തിൽ പലതവണ മാറ്റേണ്ടി വരും. ആർത്തവ സമയത്ത് പാഡ് ലീക്കാകുമെന്ന് പലരും ഭയപ്പെടുന്നു. പ്രത്യേകിച്ച് കൂടുതൽ രക്തസ്രാവം ഉണ്ടെങ്കിൽ, ആർത്തവ സമയത്ത് പാഡ് ലീക്കാകാൻ സാധ്യത വളരെ കൂടുതലാണ്.

വിങ്സ് ഉള്ള പാഡുകൾ ഉപയോ​ഗിക്കുക

വിങ്സ് ഉള്ള പാഡുകൾ ഉപയോ​ഗിക്കുന്നതാണ് കൂടുതൽ നല്ലത്. പാഡുകൾ അടിവസ്ത്രത്തിൽ നിന്ന് നീങ്ങിപ്പോകാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ഈ പാഡുകളിലെ ജെൽ രക്തം ഒഴുകാതിരിക്കാൻ സഹായിക്കുന്നു.

പാന്റി ലൈനറുകൾ ഉപയോഗിക്കുക

ആർത്തവ സമയത്ത് പാഡിൽ ചോർച്ചയുണ്ടാകുമോയെന്ന് ഭയമുണ്ടെങ്കിൽ പാന്റി ലൈനറുകൾ ധരിക്കാം. ഇത് പാഡിന്റെ വശത്തും താഴെയും ഉപയോ​ഗിക്കാം. ഇത് പാഡ് നീങ്ങിപ്പോകുന്നത് തടയും, ചോർച്ചയുണ്ടാകുമെന്ന് ഭയപ്പെടേണ്ടതില്ല.

പിരീഡ് പാന്റീസ് ധരിക്കുക

ആർത്തവ സമയത്ത് പാഡ് ലീക്കാകുമെന്ന് ഭയമുണ്ടെങ്കിൽ പിരീഡ് പാന്റീസ് ഉപയോഗിക്കാം. ഇത് സാധാരണ പാന്റിയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്, മൂന്ന് പാളികളുള്ള അടിവസ്ത്രമാണിത്. ഇത് രക്തം വസ്ത്രത്തിലേക്ക് പടരുന്നത് ഒഴിവാക്കും.

ശരിയായ വലിപ്പമുള്ള പാഡ് തിരഞ്ഞെടുക്കുക

ശരിയായ നീളവും കനവും ഉള്ള പാഡ് ഉപയോഗിക്കുക. നീളം കുറവോ കനം കുറവോ ഉള്ള പാഡ് ആണ് ഉപയോ​ഗിക്കുന്നതെങ്കിൽ അത് നിങ്ങളുടെ വസ്ത്രങ്ങളിൽ രക്തക്കറ ഉണ്ടാക്കിയേക്കും. അതിനാൽ, ശരിയായ വലിപ്പത്തിലുള്ള പാഡ് തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

ആർത്തവ ദിവസങ്ങളിൽ ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഈ ദിവസങ്ങളിൽ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. പാലും പാൽ ഉത്പന്നങ്ങളും കുറയ്ക്കണം. കാപ്പി, ചായ എന്നിവ അമിതമായി കഴിക്കുന്നതും ഒഴിവാക്കണം. ആർത്തവ ദിനങ്ങളിൽ പച്ചക്കറികളും പഴങ്ങളും ധാരാളമായി കഴിക്കണം. ധാരാളം വെള്ളം കുടിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News