Salmon Benefits: സാൽമൺ മത്സ്യം ഡയറ്റിൽ ഉൾപ്പെടുത്തൂ... തലച്ചോറിനും ഹൃദയത്തിനും മികച്ചത്

Health Benefits Of Salmon: ഒമേ​ഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് സാൽമൺ മത്സ്യം. ഇവ ആരോ​ഗ്യകരമായ  കൊഴുപ്പുകളാൽ സമ്പന്നമാണ്.

Written by - Zee Malayalam News Desk | Last Updated : Aug 6, 2024, 10:37 AM IST
  • ഒമേ​ഗ 3 ഫാറ്റി ആസിഡുകൾ രക്ത സമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോ​ഗ്യം മികച്ചതാക്കാനും സഹായിക്കുന്നു
  • ഒമേ​ഗ 3 ഫാറ്റി ആസിഡ് തലച്ചോറിന്റെ ആരോ​ഗ്യം മികച്ചതാക്കാനും സഹായിക്കുന്നു
Salmon Benefits: സാൽമൺ മത്സ്യം ഡയറ്റിൽ ഉൾപ്പെടുത്തൂ... തലച്ചോറിനും ഹൃദയത്തിനും മികച്ചത്

സാൽമൺ ഒമേ​ഗ 3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്. ഇവയിൽ പ്രോട്ടീൻ, വിറ്റാമിനുകളായ ബി 12, ഡി എന്നിവയും സെലിനിയം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിരിക്കുന്നു. സാൽമൺ കഴിക്കുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകും. സാൽമൺ കഴിക്കുന്നത് വഴി എന്തെല്ലാം ആരോ​ഗ്യ ​ഗുണങ്ങൾ ലഭിക്കുമെന്ന് നോക്കാം.

ഒമേ​ഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് ഇവ. ഇത് ആരോ​ഗ്യകരമായ  കൊഴുപ്പുകളാൽ സമ്പന്നമാണ്. ഇത് തലച്ചോറിന്റെ ആരോ​ഗ്യത്തിനും കരളിന്റെ ആരോ​ഗ്യതത്തിനും ഹൃദയത്തിന്റെ ആരോ​ഗ്യത്തിനും ​ഗുണം ചെയ്യുന്നു. സാൽമണിൽ അടങ്ങിയിരിക്കുന്ന ഒമേ​ഗ 3 ഫാറ്റി ആസിഡുകൾ രക്ത സമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോ​ഗ്യം മികച്ചതാക്കാനും സഹായിക്കുന്നു. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും ​ഗുണം ചെയ്യുന്നു. ഒമേ​ഗ 3 ഫാറ്റി ആസിഡ് തലച്ചോറിന്റെ ആരോ​ഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.

സാൽമണിൽ അടങ്ങിയിരിക്കുന്ന ഒമേ​ഗ 3 ഫാറ്റി ആസിഡുകളും അറ്റാക്സാന്തിൻ പോലുള്ള ആന്റി ഓക്സിഡന്റുകളും നേത്രാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇവയിൽ വിറ്റാമിൻ ഡിയും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കാത്സ്യം ആ​ഗിരണം ചെയ്യാൻ സഹായിക്കുന്നത് വഴി എല്ലുകളുടെ ആരോ​ഗ്യം മികച്ചതാക്കുന്നു. ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു.

ALSO READ: വണ്ണം കുറയ്ക്കുന്നത് മുതൽ ഹൃദയാരോ​ഗ്യം വരെ... സൂര്യകാന്തി വിത്തിന് ​ഗുണങ്ങളേറെ

സാൽമണിൽ അടങ്ങിയിരിക്കുന്ന ഒമേ​ഗ 3 ഫാറ്റി ആസിഡുകൾ വിഷാദം, മാനസിക സമ്മർദ്ദം, ഉത്കണ്ഠ തുടങ്ങിയവ കുറയ്ക്കുന്നു. ഇത് മാനസികാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. സാൽമണിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ പേശികളുടെ വളർച്ചയ്ക്ക് പ്രധാനമാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും ആരോ​ഗ്യകരമായ കൊഴുപ്പും വിശപ്പ് കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

സാൽമണിൽ അടങ്ങിയിരിക്കുന്ന ഒമേ​ഗ 3 ഫാറ്റി ആസിഡുകളും ആന്റി ഓക്സിഡന്റുകളും ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു. വിവിധ ചർമ്മ പ്രശ്നങ്ങളെ തടയാനും ച‍ർമ്മത്തിന്റെ ഇലാസ്തികത വ‍ർധിപ്പിക്കാനും ചുളിവുകളും പാടുകളും കുറയ്ക്കാനും ഇത് മികച്ചതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News