Warning Signs of Drinking Alcohol: വരുമാനത്തിലുള്ള വർദ്ധനവും സൗകര്യങ്ങളുടെ വിപുലീകരണവും കാരണം ഇന്ന് മദ്യപാനം ഒരു സാധാരണ പ്രതിഭാസം പോലെയായി മാറിയിരിക്കുകയാണ്. എന്നാൽ മറ്റ് കാര്യങ്ങളെപ്പോലെ നിങ്ങൾ മദ്യപാനം അധികമാക്കിയാൽ അതിന്റെ പാർശ്വഫലങ്ങൾ ഉണ്ടാകാൻ അധിക സമയം എടുക്കില്ല. ശരീരം നൽകുന്ന അത്തരം ചില ലക്ഷണങ്ങളെ കുറിച്ച് നമുക്കിന്നറിയാം. ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയാൽ നിങ്ങൾ എത്രയും പെട്ടെന്ന് മദ്യപാനം നിർത്തണം അല്ലെങ്കിൽ നിങ്ങൾക്ക് വലിയ വില കൊടുക്കേണ്ടി വരും. എന്താണ് ശരീരം നൽകുന്ന ആ അടയാളങ്ങൾ എന്ന് നോക്കാം...
Also Read: Belly Fat: രാവിലെ എഴുന്നേറ്റ ഉടൻ ഈ 2 കാര്യങ്ങൾ ചെയ്താൽ വയറിലെ കൊഴുപ്പ് എളുപ്പത്തിൽ ഉരുക്കാം!
ഉറക്കമില്ലായ്‌മ
കുറച്ചു കാലമായി നിങ്ങൾക്ക് ശരിയായി ഉറങ്ങാൻ കഴിയാതിരിക്കുക. നിങ്ങൾ ആഗ്രഹിച്ചിട്ടുപോലും നിങ്ങൾക്ക് നല്ല രീതിയിൽ ഉറക്കം വരാതിരിക്കുക. പകൽ സമയത്തെ തലകറക്കം. ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാൻ തോന്നുക. രാത്രിയിൽ ഉറക്കം വരാതെ തലങ്ങും വിലങ്ങും കിടക്കുക. ഇങ്ങനെ ഉറക്കത്തിൽ ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ നിങ്ങൾക്ക് ഉറങ്ങാൻ കഴിയുന്നില്ലെങ്കിൽ മനസിലാക്കി കൊള്ളുക ഇതൊരു അപകടത്തിന്റെ ലക്ഷണമാണെന്ന്. ഈ അവസ്ഥയിൽ മദ്യത്തിൽ നിന്നും ഉടൻ അകന്നുനിൽക്കാൻ ശ്രമിക്കുക.
ഉയർന്ന ബിപിയും മാനസിക സമ്മർദ്ദവും
നിങ്ങൾ മാനസിക സമ്മർദ്ദത്താൽ ബുദ്ധിമുട്ടുകയാണോ. ചില ഉത്കണ്ഠകളാൽ നിങ്ങൾ നിരന്തരം വിഷമിക്കുന്നുണ്ടോ. നിങ്ങളുടെ രക്തസമ്മർദ്ദം ഉയർന്ന നിലയിലാണോ എങ്കിൽ നിങ്ങൾ മനസിലാക്കുക നിങ്ങൾ എത്രയും വേഗം മദ്യപാനം ഒഴിവാക്കണം എന്നത്. വാസ്തവത്തിൽ ബിയർ കുടിക്കുന്നത് ശരീരത്തിലെ കോർട്ടിസോളിന്റെ (cortisol) അളവ് വർദ്ധിപ്പിക്കുന്നു. ഇതുമൂലം മാനസിക സമ്മർദ്ദവും ഉത്കണ്ഠയും വർദ്ധിക്കും. ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ ബിയറും മദ്യവും ഉപേക്ഷിച്ചില്ലെങ്കിൽ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത നിങ്ങൾക്ക് വർദ്ധിക്കും.
Also Read: പെൺകുട്ടികളെ കണ്ട് ഒന്ന് സ്റ്റൈൽ കാണിച്ചതാ... കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ
ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നു
ലോകത്ത് ആരും രോഗം വരാൻ ആഗ്രഹിക്കുന്നില്ല എന്നത് ഒരു പരമമായ സത്യമാണ്. എങ്കിലും നിങ്ങൾക്ക് അസുഖങ്ങൾ വീണ്ടും വീണ്ടും വരുകയാണെങ്കിൽ ഇതിന്റെ ഒരു കാരണം മദ്യംതന്നെയാണ്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ബിയറും മദ്യവും കഴിക്കുന്നത് മൂലം ശരീരത്തിന്റെ പ്രതിരോധശേഷി ക്രമേണ നശിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾക്ക് അസുഖം വരാനുള്ള സാധ്യതയും വർദ്ധിക്കുന്നു. മദ്യപിക്കുന്നവരുടെ സ്വകാര്യ ദാമ്പത്യ ജീവിതവും വലിയ തോതിൽ നശിക്കുമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ഒപ്പം ഇവർക്ക് എച്ച്‌ഐവി പോലുള്ള മാരക രോഗങ്ങൾക്കുള്ള സാധ്യതയും കൂടുതലാണ്.
Also Read: ഇങ്ങനേയും പറ്റിക്കാമോ... കാമുകനെ പറ്റിച്ച കാമുകിയെ കണ്ടോ?വീഡിയോ കണ്ടാൽ ഞെട്ടും..!
വിശപ്പില്ലായ്മ സൂക്ഷിക്കുക
നിങ്ങൾക്ക് നിങ്ങളുടെ വിശപ്പ് നഷ്ടപ്പെടുക. ഒന്നും കഴിക്കാൻ തോന്നാതിരിക്കുക. ഇനി വായിൽ പലപ്പോഴും കയ്പ് തോന്നുന്നതും വയർ ഭാരമുള്ളതായി തോന്നുന്നുവെങ്കിൽ അത് കരളിന്റെ പ്രശ്നമായിരിക്കും. കരളിന്റെ തകരാറുകൾ ആർക്ക് വേണമെങ്കിലും വരാമെങ്കിലും മദ്യം കഴിക്കുന്നവരിൽ അതിനുള്ള സാധ്യത കൂടുതലാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ചിലപ്പോൾ അണുബാധയും മരുന്നുകളും കാരണവും പ്രശ്നമുണ്ടാകാം. ഇതൊഴിവാക്കാൻ വർഷത്തിലൊരിക്കൽ കരൾ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...