ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുമ്പ് സമ്പുഷ്ടമായ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കുന്നതിന് സഹായിക്കുകയാണ് ഹീമോഗ്ലോബിന്റെ ധർമ്മം. മനുഷ്യരിൽ രക്തത്തിലെ ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഹീമോഗ്ലോബിൻ ശ്വാസകോശങ്ങളിൽ നിന്ന് ഓക്സിജനെ കലകളിലേയ്ക്കും കോശങ്ങളിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡിനെ ശ്വാസകോശങ്ങളിലേയ്ക്കും വഹിക്കുന്നു.
ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ, ക്ഷീണം, ഉന്മേഷക്കുറവ്, ശ്വാസതടസ്സം, തലവേദന എന്നീ ലക്ഷണങ്ങൾ പ്രകടമാകുന്നു. ഹീമോഗ്ലോബിന്റെ അളവ് ഗണ്യമായി കുറയുകയാണെങ്കിൽ, അനീമിയയിലേക്ക് നയിക്കും. ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങളെക്കുറിച്ച് പോഷകാഹാര വിദഗ്ധ ഡോ. ലോവ്‌നീത് ബത്ര പറയുന്നു. "ഇന്ത്യയിൽ, പ്രത്യേകിച്ച് സ്ത്രീകളിൽ, കുറഞ്ഞ ഹീമോഗ്ലോബിന്റെ അളവ് വളരെ സാധാരണമാണ്, അതിനാൽ ആരോഗ്യകരമായ ഹീമോഗ്ലോബിന്റെ അളവ് ഉറപ്പാക്കാൻ ഭക്ഷണശീലങ്ങളിൽ ശ്രദ്ധിക്കണം" ഡോ. ലോവ്‌നീത് ബത്ര പറയുന്നു.
പച്ച മുള്ളൻ ചീര- ഇരുമ്പിന്റെ മികച്ച ഉറവിടമാണ് പച്ച മുള്ളൻ ചീര. ഇരുമ്പ് സമ്പുഷ്ടമായ മുള്ളൻ ചീര ചുവന്ന രക്താണുക്കളെയും ഹീമോഗ്ലോബിനെയും വർധിപ്പിക്കുന്നു.
ഈന്തപ്പഴം- ഈന്തപ്പഴത്തിൽ ഇരുമ്പിന്റെ അംശം വളരെ അധികം ഉണ്ട്. ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിന് സഹായിക്കുന്ന ഇരുമ്പ്, വിറ്റാമിൻ സി, വിറ്റാമിൻ ബി കോംപ്ലക്സ്, ഫോളിക് ആസിഡ് എന്നിവയ്ക്ക് ആവശ്യമായ ഇരുമ്പ് അടങ്ങിയ പഴങ്ങളിൽ ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ചുവന്ന രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കുകയും ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും. ചുവന്ന രക്താണുക്കളുടെ എണ്ണം വർധിപ്പിക്കുന്നത് വഴി വിളർച്ച തടയാനും ഈന്തപ്പഴം സഹായിക്കും.
ഉണക്കമുന്തിരി- ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ ഇരുമ്പിന്റെയും ചെമ്പിന്റെയും സമ്പന്നമായ ഉറവിടമാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചുവന്ന രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കുകയും ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും.
ധാന്യങ്ങൾ- ധാന്യങ്ങൾ പതിവായി കഴിക്കുന്നത് ഇരുമ്പിന്റെ അളവ് വർധിപ്പിച്ച് വിളർച്ച തടയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ധാന്യങ്ങൾ പതിവായി കഴിക്കുന്നത് ഹീമോഗ്ലോബിൻ, സെറം ഫെറിറ്റിൻ എന്നിവയുടെ അളവ് മെച്ചപ്പെടുത്തുമെന്നും പഠനങ്ങൾ പറയുന്നു.
എള്ള്- എള്ളിൽ വിവിധ പ്രധാന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, ഫോളേറ്റ്, ഫ്ലേവനോയ്ഡുകൾ, ചെമ്പ്, മറ്റ് പോഷകങ്ങൾ എന്നിവ വിളർച്ചയെ മറികടക്കാൻ ഇരുമ്പിനൊപ്പം ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കുന്നതിൽ പങ്ക് വഹിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...