തേനും നെയ്യും ഹാ ഹാ അടിപൊളിയാണല്ലേ. അതേ അവശ്യമായ വിറ്റാമിനുകളും ധാരാളം ധാതുക്കളും പോഷകങ്ങളാലും സമ്പുഷ്ടമായ തേനും നെയ്യും ആരോഗ്യത്തിന് നല്ലതാണ്. പക്ഷേ ഇവ കഴിക്കുന്നത് പ്രയോജനപ്രദമാണെങ്കിലും, അവയെ സംയോജിപ്പിക്കുന്നത് ചില ദോഷകരമായ ഫലങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. കാരണം അവയുടെ ജൈവ രാസഘടനയാണ്. നമുക്കറിയാം നെയ്യ് കൊഴുപ്പാണ് ,നെയ്യ് കഴിക്കുന്നത് ശരീരത്തിൽ ചൂട് കൂട്ടുന്നു. അതേസമയം തേൻ കഴിക്കുന്നതിലൂടെ ശരീരം തണുക്കാനിടയുണ്ട്.
ശരീരത്തിന് നെയ്യ് നല്ലതാണോ എന്ന് നോക്കാം
പാചകത്തിലും ആരോഗ്യത്തിലും അവിഭാജ്യ ഘടകമാണ് നെയ്യ്. ആഹാരം പാകം ചെയ്യുന്നതിലും രുചി വർധിപ്പിക്കുന്നതിനും സാധാരണയായി നെയ്യ് ഉപയോഗിക്കാറുണ്ട്.
*നെയ്യ് കഴിക്കുന്നതിലൂടെ ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കുന്നു.
*കരളിന്റെ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ എ, ഇ തുടങ്ങിയവ നെയ്യിൽ അടങ്ങിയിട്ടുണ്ട്.
*നെയ്യ് കഴിക്കുന്നതിലൂടെ ഹോർമോൺ ബാലാൻസ് കൃത്യമാകും
*മിക്ക പ്രസവ ശുശ്രുഷ മരുന്നുകളിലും നെയ്യ് ഒരു അവിഭാജ്യ ഘടകമാണ്
*മുലയൂട്ടുന്ന അമ്മമാർ നെയ്യ് കഴിക്കേണ്ടത് അത്യാവശ്യമാണ് എന്ന് പഠനങ്ങൾ പറയുന്നു.
*നെയ്യിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള നല്ല പോഷകമാണ്.
*പശുവിന് നെയ് സ്ഥിരമായി കഴിക്കുന്നത് ശരീരത്തില്‍ എവിടെയെങ്കിലും ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നുണ്ടെങ്കില്‍ അതിനെ നശിപ്പിക്കാന്‍ സഹായിക്കുന്നു.
*ദിവസവും ഒരു സ്പൂണ്‍ നെയ് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.
*നെയ്യ് ദിവസവും കഴിക്കുന്നത് മലബന്ധം എന്ന പ്രശ്നത്തിന് പരിഹാരമാണ്.
* ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും നെയ് സഹായിക്കും.
*രക്തസ്രാവം ഉണ്ടാവുമ്പോള്‍ അല്പം നെയ് നാസാരന്ധ്രത്തിന് ചുറ്റും പുരട്ടിയാല്‍ രക്തസ്രാവം ഇല്ലാതാകും.
*നെയ്യ് ഉപയോഗിക്കുന്നതിലൂടെ ചർമ്മത്തിലെ വരൾച്ച മാറ്റുന്നതിന് സഹായിക്കുന്നു.
ശരീരത്തിന് തേൻ നല്ലതാണോ എന്ന് നോക്കാം
തേനിന് സ്വാഭാവിക മധുരമാണ്. ഇതിനാല്‍ തന്നെ ആരോഗ്യത്തിന് ഏറെ ഗുണം നല്കുന്ന ഒന്നുമാണ് തേൻ . ദോഷം വരുത്തില്ല എന്നതു മാത്രമല്ല, ആരോഗ്യത്തിന് വളരെ ഗുണകരവുമാണ്. തേന്‍ ദിവസവും ഒരു ടീസ്പൂണ്‍ വീതം കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും
*പൊള്ളലേറ്റ മുറിവുകളെ അണുവിമുക്തമാക്കനും അത് ഉണങ്ങാനും പാടുകൾ മാറാനും തേൻ ഉപയോഗിക്കാം.
*ചുമ ഉളളവർ ഇത് കുറയ്ക്കാൻ തേൻ കഴിക്കുന്നത് നല്ലതാണ്.
*ദിവസവും തേൻ വെറും വയറ്റിൽ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
*വയറ്റിൽ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് ഇല്ലാതാക്കാനും തേൻ സഹായിക്കുന്നു.
*ശരീരത്തിന് ഊർജ്ജവും ഉന്മേഷവും ലഭിക്കാൻ തേൻ സഹായിക്കുന്നു
*ഓർമ്മ ശക്തി മെച്ചപ്പെടുത്താൻ തേൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു.
*താരൻ അകറ്റാനും ചൊറിച്ചിൽ കുറയ്ക്കാനും മുടി കൊഴിച്ചിൽ തടയാനുമെല്ലാം തേൻ സഹായിക്കുന്നു.
*തൊണ്ട വേദന മാറാൻ തേൻ നല്ലതാണ്.
നെയ്യും തേനും കലർത്തുമ്പോൾ, ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയ പുറത്തുവിടുന്നു. ഈ ബാക്ടീരിയ ശരീരത്തിന് ദോഷകരമായ വിഷവസ്തുക്കളെ വർദ്ധിപ്പിക്കുകയും അത് പുറത്തുവിടുകയും ചെയ്യുന്നു, ഇത് വയറുവേദന, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു, മാത്രമല്ല വിഷം പോലും ഉണ്ടാകാം സാധ്യതയുണ്ട് . അതിനാൽ നെയ്യും തേനും നിങ്ങൾ ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കണം. കൂടാതെ ഇവ ഒരുമിച്ച് കഴിച്ചാൽ ദഹനക്കുറവിനും കാരണമാകുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...