Arthritis Diet: ഇലക്കറികൾ മുതൽ ​ഗ്രീൻ ടീ വരെ; സന്ധിവാതം ലഘൂകരിക്കാൻ ഈ ഭക്ഷണങ്ങൾ മികച്ചത്

Arthritis Recovery Diet: ഉദാസീനമായ ജീവിതശൈലി മൂലം യുവാക്കളെയും ബാധിക്കുന്ന ആരോ​ഗ്യപ്രശ്നമായി സന്ധിവേദന മാറിയിക്കുകയാണ്. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിരിക്കുന്ന ആർത്രൈറ്റിസ് സന്ധികളിൽ വീക്കവും വേദനയും ഉണ്ടാക്കുന്ന അവസ്ഥയാണ്.

Written by - Zee Malayalam News Desk | Last Updated : Oct 12, 2024, 03:32 PM IST
  • ചീര, കെയ്ൽ, സ്വിസ് ചാ‍ർഡ് തുടങ്ങിയ ഇലക്കറികൾ അവശ്യ വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും കൊണ്ട് സമ്പുഷ്ടമാണ്
  • ഇവയിൽ വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്
  • ഇത് വീക്കം കുറയ്ക്കാനും സന്ധി വേദന ല​ഘൂകരിക്കാനും സഹായിക്കുന്നു
Arthritis Diet: ഇലക്കറികൾ മുതൽ ​ഗ്രീൻ ടീ വരെ; സന്ധിവാതം ലഘൂകരിക്കാൻ ഈ ഭക്ഷണങ്ങൾ മികച്ചത്

സന്ധിവേദന പലരെയും അലട്ടുന്ന ഒരു ആ​രോ​ഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്. ഇത് പ്രായമായവരെ മാത്രമല്ല, ഉദാസീനമായ ജീവിതശൈലി മൂലം യുവാക്കളെയും ബാധിക്കുന്ന ആരോ​ഗ്യപ്രശ്നമായി സന്ധിവേദന മാറിയിക്കുകയാണ്. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിരിക്കുന്ന ആർത്രൈറ്റിസ് സന്ധികളിൽ വീക്കവും വേദനയും ഉണ്ടാക്കുന്ന അവസ്ഥയാണ്. ഇതിന് ചികിത്സ ആവശ്യമാണെങ്കിലും രോ​ഗലക്ഷണങ്ങൾ കുറയ്ക്കുന്നതിന് ചില ഭക്ഷണശീലങ്ങളും ജീവിതശൈലി മാറ്റങ്ങളും ​ഗുണം ചെയ്യും. എന്തെല്ലാം ഭക്ഷണങ്ങൾ കഴിക്കുന്നത് സന്ധിവേദന കുറയ്ക്കാൻ സഹായിക്കുമെന്ന് അറിയാം.

ഇലക്കറികൾ: ചീര, കെയ്ൽ, സ്വിസ് ചാ‍ർഡ് തുടങ്ങിയ ഇലക്കറികൾ അവശ്യ വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും കൊണ്ട് സമ്പുഷ്ടമാണ്. ഇവയിൽ വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും സന്ധി വേദന ല​ഘൂകരിക്കാനും സഹായിക്കുന്നു. ഇലക്കറികൾ ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഇത് ഓക്സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കുന്നു.

ഫാറ്റി ഫിഷ്: സാൽമൺ, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ ഒമേ​ഗ-3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടങ്ങാണ്. ഇവയ്ക്ക് വിരുദ്ധ ബാഹ്യാവിഷ്കാര ​ഗുണങ്ങളുണ്ട്. ഇത് സന്ധിവേദന കുറയ്ക്കാൻ സഹായിക്കും. കൊഴുപ്പുള്ള മത്സ്യം പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോ​ഗ്യം മികച്ചതാക്കാനും മൊത്തത്തിലുള്ള ആരോ​ഗ്യം മികച്ചതാക്കാനും സഹായിക്കും.

ALSO READ: ശരീരഭാരം കുറയ്ക്കാം... ദഹനത്തിനും മികച്ചത്; വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം ഈ പാനീയങ്ങൾ

ബെറിപ്പഴങ്ങൾ: ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി എന്നിവ ഉൾപ്പെടെ ബെറിപ്പഴങ്ങളിൽ ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാൻ സഹായിക്കും. ഇവയിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിൻ പോലുള്ള സംയുക്തങ്ങൾ വീക്കം കുറയ്ക്കാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

നട്സ്: വാൽനട്ട്, ബദാം, ഫ്ലാക്സ് സീഡ് തുടങ്ങിയവ ആരോ​ഗ്യകരമായ കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും അവശ്യപോഷകങ്ങളുടെയും മികച്ച ഉറവിടങ്ങളാണ്. വാൽനട്ട് ഒമേ​ഗ 3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്. ഫ്ലാക്സ് സീഡുകളിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ വീക്കം കുറയ്ക്കാനും ആരോ​ഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.

​ഗ്രീൻ ടീ: ​ഗ്രീൻ ടീ ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഇവ വീക്കം കുറയ്ക്കാനും സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. ​ഗ്രീൻ ടീ പതിവായി കഴിക്കുന്നത് സന്ധികളുടെ ആരോ​ഗ്യം മികച്ചതാക്കുന്നതിനും സന്ധിവേദന കുറയ്ക്കുന്നതിനും ശരീരത്തിന് ആവശ്യത്തിന് ജലാംശം നൽകുന്നതിനും സഹായിക്കുന്നു.

Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News