ദൃശ്യങ്ങളിലൂടെ മനുഷ്യ മനസിൽ മിഥ്യാധാരണ ഉണ്ടാക്കാൻ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് ഇത്തരം ചിത്രങ്ങളാണ്. നിങ്ങളുടെ സ്വഭാവം, പ്രശ്‍നങ്ങൾ, മൂഡ് എന്നിവയെല്ലാം ഇത്തരം ചിത്രങ്ങളിലൂടെ മനസിലാക്കാൻ സാധിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഒരാളുടെ വ്യക്തിത്വ സവിശേഷതകളെ കുറിച്ചും ഇത്തരം ചിത്രങ്ങളിലൂടെ കണ്ടെത്താൻ കഴിയും.
ഒരു വ്യക്തിയുടെ മൂഡ്, അയാൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നമ്മൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ നമ്മുടെ മസ്തിഷക്കത്തിനും മനസിലും മിഥ്യാധാരണകൾ ഉണ്ടാക്കാൻ ചില ചിത്രങ്ങൾക്ക് സാധിക്കും. ഇത്തരം ചിത്രങ്ങളിൽ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്തെന്ന് വരും. അങ്ങനെയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ തയാറാക്കുന്നത്. സ്വാഭാവികമായി നമ്മുടെ ക്യാമറയിൽ പതിയുന്ന ചില ചിത്രങ്ങളും ഇങ്ങനെ ഒപ്റ്റിക്കൽ ഇല്യൂഷൻ സ്വഭാവമുള്ളതായിരിക്കും.
ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ നമ്മുടെ കണ്ണിനെയും മനസ്സിനെയും കബളിപ്പിക്കുന്നതിൽ മികച്ചതാണ്. നമ്മൾ കാണുന്നത് യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കാൻ ഇത് നമ്മെ പ്രേരിപ്പിക്കുന്നു. പക്ഷേ ആ ചിത്രത്തിൽ മറ്റ് പലതും ഒളിച്ചിരിപ്പുണ്ടാകും. നമ്മുടെ കണ്ണുകൾക്കും തലച്ചോറിനും ഇത് നല്ലൊരു വ്യായാമമാണ്. നമ്മുടെ കണ്ണുകളിലും പ്രത്യേകിച്ച് തലച്ചോറിലും ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കാൻ ശാസ്ത്രജ്ഞർ പഠനങ്ങൾ വരെ നടത്തിയിട്ടുണ്ട്.
Also Read: Optical Illusion: 11 സെക്കൻഡിനുള്ളിൽ കുറ്റിക്കാട്ടിൽ മറഞ്ഞിരിക്കുന്ന പാമ്പിനെ കണ്ടെത്താൻ കഴിയുമോ?
വളരെ വെല്ലുവിളി നിറഞ്ഞവയാണ് ചില ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. അത്തരത്തിൽ വെല്ലുവിളി നിറഞ്ഞ ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഒരു കാടിന്റെ ചിത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. പാറക്കൂട്ടങ്ങളും ഉണങ്ങിയ ഇലകളും ചിത്രത്തിൽ നിങ്ങൾക്ക് കാണാൻ സാധിക്കും. ഈ കാട്ടിൽ നിരവധി മൃഗങ്ങളുണ്ടാകാം. എന്നാൽ ഇവിടെ നിങ്ങൾ കണ്ടെത്തേണ്ടത് ഒരു മനുഷ്യന്റെ മുഖമാണ്. അതെ ഈ കാട്ടിനുള്ളിൽ മറഞ്ഞിരിക്കുന്ന മനുഷ്യന്റെ മുഖം 11 സെക്കൻഡിൽ കണ്ടെത്താൻ കഴിയുമോ?
ഒറ്റനോട്ടത്തിൽ ഇത് വളരെ ലളിതമായ ഒരു ചിത്രമാണെന്ന് തോന്നുമെങ്കിലും ഇതിൽ നിന്നും മനുഷ്യ മുഖം കണ്ടെത്തുകയെന്നത് അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്. മികച്ച നിരീക്ഷണ വൈദഗ്ധ്യമുള്ള ഒരു വ്യക്തിക്ക് മറഞ്ഞിരിക്കുന്ന മനുഷ്യനെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയും. വിനോദത്തിന്റെ ഒരു സ്രോതസ് എന്നതിലുപരി തലച്ചോറിനുള്ള ഒരു മികച്ച വ്യായാമം കൂടിയാണ് ഇത്തരം ചിത്രങ്ങൾ.
ഒരു സൂചന തരാം. ചിത്രത്തിന്റെ വലത് വശത്ത് നിങ്ങൾക്ക് മനുഷ്യ മുഖം കണ്ടെത്താൻ കഴിയും. ഇനി ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കുക. ഇപ്പോൾ കണ്ടെത്താൻ സാധിച്ചില്ലേ? കണ്ടെത്തിയവർക്ക് അഭിനന്ദനങ്ങൾ. നിങ്ങൾക്ക് മികച്ച നിരീക്ഷ വൈദഗ്ധ്യമുണ്ട്. ഇനി കണ്ടെത്താൻ കഴിയാത്തവർക്കായി ഉത്തരം ചുവടെ കൊടുക്കുന്നു. മനുഷ്യ മുഖം അടയാളപ്പെടുത്തി കൊണ്ടുള്ള ചിത്രമാണ് താഴെ നൽകിയിരിക്കുന്നത്.
ഓരോ ദിവസവും നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. കാഴ്ചക്കാർക്ക് എപ്പോഴും ഇത്തരം ചിത്രങ്ങൾ കൗതുകമാണ്. പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിലുള്ള ഒരുപാട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം നമ്മൾ കാണാറില്ലേ? അത്തരത്തിലുള്ള ചിത്രങ്ങളെ ഒപ്റ്റിക്കൽ ഇല്യൂഷഷൻ ചിത്രങ്ങൾ എന്ന് പറയാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...