Period Rash: ആർത്തവ സമയത്ത് പാഡ് റാഷ് മൂലം ബുദ്ധിമുട്ടുന്നുണ്ടോ? വീട്ടിൽ തന്നെയുണ്ട് പരിഹാരങ്ങൾ

Period Rash Home Remedies: സ്ത്രീകളെ ആർത്തവ ദിനങ്ങളിൽ ബാധിക്കുന്ന ഒരു പ്രശ്നമാണ് അലർജി. പാഡുകളിൽ നിന്നുള്ള അലർജി മൂലം യോനിയിലും തുടയിലും പലർക്കും വീക്കവും ചൊറിച്ചിലും ഉണ്ടാകാറുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jun 7, 2023, 04:35 PM IST
  • സുഗന്ധമുള്ള പാഡുകൾ ചർമ്മത്തിലെ അലർജിക്ക് കാരണമാകും
  • കൂടാതെ, മൂന്ന് മണിക്കൂറിന് മുൻപായി പാഡുകൾ മാറ്റാൻ ശ്രദ്ധിക്കുക
  • പാഡുകൾ മാറ്റുമ്പോൾ കൈകൾ ശുചിയായിരിക്കുന്നുവെന്ന് ഉറപ്പാക്കുക
Period Rash: ആർത്തവ സമയത്ത് പാഡ് റാഷ് മൂലം ബുദ്ധിമുട്ടുന്നുണ്ടോ? വീട്ടിൽ തന്നെയുണ്ട് പരിഹാരങ്ങൾ

അസുഖകരവും വേദനാജനകവുമായ ദിനങ്ങളിലൂടെയാണ് ഭൂരിഭാ​ഗം സ്ത്രീകളും കടന്നുപോകുന്നത്. ആർത്തവ ദിനങ്ങളിൽ സ്ത്രീകളുടെ ശരീരത്തിൽ വിവിധ മാറ്റങ്ങൾ നടക്കുന്നു. വയറുവേദന, ഛർദ്ദി, സന്ധി വേദന തുടങ്ങിയ പല ആരോ​ഗ്യ പ്രശ്നങ്ങളും ഈ സമയത്ത് ഉണ്ടാകുന്നു. സ്ത്രീകളെ ആർത്തവ ദിനങ്ങളിൽ ബാധിക്കുന്ന മറ്റൊരു പ്രശ്നമാണ് അലർജി. പാഡുകളിൽ നിന്നുള്ള അലർജി മൂലം യോനിയിലും തുടയിലും പലർക്കും വീക്കവും ചൊറിച്ചിലും ഉണ്ടാകാറുണ്ട്.

പാഡുകളിൽ നിങ്ങളുടെ യോനിയിലെയും തുടയിലെയും ചർമ്മത്തിലും ചുറ്റുമുള്ള ചർമ്മത്തിലും അലർജി ഉണ്ടാക്കുന്ന വിധത്തിലുള്ള രാസവസ്തുക്കൾ ഉൾപ്പെടുന്നു. യോനിയിലും തുടയിലും ഈർപ്പം ഉണ്ടാകുന്നതും പാഡ് റാഷിന് കാരണമാകുന്നു. ഇതിന് വേ​ഗത്തിൽ കാണാനാകുന്ന പരിഹാരം നിങ്ങൾ ഉപയോ​ഗിക്കുന്ന പാഡിന്റെ ബ്രാൻഡ് മാറ്റി മറ്റൊരു ബ്രാൻഡിലേക്ക് മാറുക അല്ലെങ്കിൽ കഴിയുന്നത്ര വേഗം കോട്ടൺ പാഡുകൾ ഉപയോഗിക്കുക എന്നതാണ്.

കാരണം സുഗന്ധമുള്ള പാഡുകൾ ചർമ്മത്തിലെ അലർജിക്ക് കാരണമാകും. കൂടാതെ, മൂന്ന് മണിക്കൂറിന് മുൻപായി പാഡുകൾ മാറ്റാൻ ശ്രദ്ധിക്കുക. പാഡുകൾ മാറ്റുമ്പോൾ കൈകൾ ശുചിയായിരിക്കുന്നുവെന്ന് ഉറപ്പാക്കുക. അലർജി ഉള്ള സമയത്ത് ഇറുകിയ വസ്ത്രങ്ങൾ ധരിക്കരുത്, കാരണം ഇത് അവസ്ഥയെ കൂടുതൽ വഷളാക്കും. ആർത്തവ സമയത്ത് നിങ്ങൾക്ക് പാഡുകൾക്ക് പകരം മെൻസ്ട്രൽ കപ്പുകൾ, ടാംപണുകൾ അല്ലെങ്കിൽ കോട്ടൺ പാഡുകൾ തുടങ്ങിയ മറ്റ് ഉത്പന്നങ്ങളും തിരഞ്ഞെടുക്കാം.

പിരീഡ് റാഷ് ഒഴിവാക്കുന്നതിനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പ്രതിവിധികളുണ്ട്

ആപ്പിൾ സിഡെർ വിനെഗർ: ചർമ്മത്തിലെ ചൊറിച്ചിൽ കുറയ്ക്കാൻ ആപ്പിൾ സിഡെർ വിനെഗർ സഹായിക്കും. അൽപം ആപ്പിൾ സിഡെർ വിനെഗർ എടുത്ത് നേർപ്പിച്ച് അതിൽ ഒരു പഞ്ഞി മുക്കി അലർജിയുള്ള ഭാഗത്ത് പുരട്ടാം. ഇത് ഉണങ്ങാൻ അനുവദിക്കുക. നിങ്ങൾക്ക് ഇത് ദിവസത്തിൽ മൂന്ന് തവണ ചെയ്യാവുന്നതാണ്.

ഐസ്: അലർജിയുള്ള ഭാ​ഗത്തെ വേദനയും വീക്കവും കുറയ്ക്കുന്നതിന് ഐസ് മികച്ചതാണ്. രണ്ട് ഐസ് ക്യൂബുകൾ എടുത്ത് വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞ് അലർജി ബാധിത ചർമ്മത്തിൽ മസാജ് ചെയ്യുക. ഇത് വേദനയും വീക്കവും കുറയ്ക്കുകയും ചർമ്മത്തിലെ ചൊറിച്ചിലിന് അയവ് വരുത്തുകയും ചെയ്യും.

ALSO READ: Infertility Treatment: പ്രത്യുത്പാദന ശേഷിയെ മികച്ചതാക്കാൻ സഹായിക്കും ഈ ആയുർവേദ ഔഷധങ്ങൾ

വെളിച്ചെണ്ണ: ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ള വെളിച്ചെണ്ണ അലർജിയുള്ള ചർമ്മത്തിൽ പുരട്ടുന്നത് നല്ലതാണ്. വെളിച്ചെണ്ണ പാഡ് റാഷിനുള്ള മികച്ച പ്രതിവിധിയാണ്. ഇത് നിങ്ങളുടെ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യും. ഉറങ്ങാൻ പോകുന്നതിനു മുമ്പ്, അലർജിയുള്ള ഭാ​ഗം തണുത്ത വെള്ളം ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് വെളിച്ചെണ്ണ പുരട്ടുക. അത് രാത്രി മുഴുവൻ ചർമ്മത്തിൽ തന്നെ വയ്ക്കാം. രാവിലെ കുളിച്ചതിന് ശേഷവും ഇത്തരത്തിൽ ചെയ്യാം.

ബേക്കിംഗ് പൗഡർ: ചൊറിച്ചിലും ചുവപ്പും കുറയ്ക്കാൻ നിങ്ങൾക്ക് ബേക്കിംഗ് സോഡ ഉപയോഗിക്കാം. രണ്ട് ടേബിൾസ്പൂൺ ബേക്കിംഗ് പൗഡർ എടുത്ത് ഒരു കപ്പ് വെള്ളത്തിൽ മിക്സ് ചെയ്യുക. ഇത് പാഡ് റാഷ് ഉള്ള ഭാ​ഗത്ത് പുരട്ടുക. ഇത് ഉണങ്ങാൻ അനുവദിക്കുക. തുടർന്ന്, തണുത്ത വെള്ളത്തിൽ കഴുകുക. കഴുകിയ ശേഷം വൃത്തിയുള്ള തൂവാലയോ മൃദുവായ തുണിയോ ഉപയോഗിച്ച് ഇവിടം ഈർപ്പരഹിതമാക്കുക.

വേപ്പില: വേപ്പില മുടിയുടെയും ചർമ്മത്തിന്റെയും സംരക്ഷണത്തിന് മികച്ചതാണ്. ഇതിൽ ആന്റിഓക്‌സിഡന്റ് ​ഗുണങ്ങളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് പാഡ് റാഷിൽ നിന്ന് ആശ്വാസം നൽകാൻ സഹായിക്കുന്നു. ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച്, ഏകദേശം 20 വേപ്പിന്റെ ഇലകൾ വെള്ളത്തിൽ ചേർത്ത് കുറച്ച് നേരം തിളപ്പിക്കുക. ഈ വെള്ളം തണുപ്പിച്ച് അലർജിയുള്ള ചർമ്മം കഴുകുക. നിങ്ങൾക്ക് ഈ പാനീയം ഒരു ബക്കറ്റ് വെള്ളത്തിൽ ചേർത്ത് കുളിക്കാനും ഉപയോ​ഗിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News