Rice Side Effects : നിങ്ങൾ ചോറ് ധാരാളം കഴിക്കുന്നവരാണോ? എങ്കിൽ നിങ്ങൾക്ക് ആരോഗ്യപ്രശ്‍നങ്ങൾ ഉണ്ടാകാൻ സാധ്യത

Rice Side Effects : ശരീരത്തിന്റെ ഗ്ലൈസെമിക് സൂചിക ഉയരാൻ പലപ്പോഴും ചോറ് കാരണമാകാറുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jun 18, 2022, 07:20 PM IST
  • ശരീരത്തിന്റെ ഗ്ലൈസെമിക് സൂചിക ഉയരാൻ പലപ്പോഴും ചോറ് കാരണമാകാറുണ്ട്.
  • നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരാണെങ്കിൽ ചോറ് കഴിക്കുന്നത് അതിനെ പ്രതികൂലമായി ആണോ അനുകൂലമായി ആണോ ബാധിക്കുന്നതെന്നതിനെ കുറിച്ചുള്ള പഠനം ഇപ്പോഴും തുടരുകയാണ്.
  • ഗർഭിണികൾ ചോറ് കഴിക്കുന്നത് ഫോളേറ്റിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
Rice Side Effects : നിങ്ങൾ ചോറ് ധാരാളം കഴിക്കുന്നവരാണോ? എങ്കിൽ നിങ്ങൾക്ക് ആരോഗ്യപ്രശ്‍നങ്ങൾ ഉണ്ടാകാൻ സാധ്യത

സ്ഥിരമായി ചോറ് കഴിക്കുന്നത് നല്ലതാണെന്നും ദോഷമാണെന്നും രണ്ട് രീതിയിലുള്ള അഭിപ്രായങ്ങൾ നിലവിലുണ്ട്. ചോറ് കഴിക്കുന്നത് പലപ്പോഴും വണ്ണം കൂടാനും പ്രമേഹം കൂടാനും ഒക്കെ കാരണമാകാറുണ്ട്. അതിൽ തന്നെ വെള്ള ചോറ് കഴിക്കുന്നതാണ് ഏറ്റവും അപകടം കാരണം അതിൽ വൈറ്റമിനുകളും മിനറൽസും കുറവാണ്. എന്നാൽ ദോഷവശങ്ങൾ ധാരാളം ഉണ്ട് താനും.

ശരീരത്തിന്റെ ഗ്ലൈസെമിക് സൂചിക ഉയരാൻ പലപ്പോഴും ചോറ് കാരണമാകാറുണ്ട്. ശരീരത്തിൽ എത്തുന്ന കാർബോഹൈഡ്രേറ്റുകളെ എത്ര പെട്ടെന്ന് ഷുഗർ ആക്കാൻ പറ്റുമെന്നത്തിനെ അളക്കാനാണ് ഗ്ലൈസെമിക് സൂചിക ഉപയോഗിക്കുന്നത്. ടൈപ്പ് 2 പ്രമേഹം ഉള്ള ആളുകൾക്ക് ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണമാണ് എപ്പോഴും നല്ലത്. ചോറിന്റെ ഗ്ലൈസെമിക് സൂചിക 64 ആണ്. അതിനാൽ തന്നെ പലപ്പോഴും ചോറ് ടൈപ്പ് 2 പ്രമേഹം  കൂട്ടാൻ കാരണമാകാറുണ്ട്.

ALSO READ: Optical Illusion : 20 സക്കൻഡ് മാത്രം; ; ചിത്രത്തിൽ ഒളിച്ചിരിക്കുന്ന മൃഗത്തെ കണ്ടെത്താമോ?

നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരാണെങ്കിൽ ചോറ് കഴിക്കുന്നത് അതിനെ പ്രതികൂലമായി ആണോ അനുകൂലമായി ആണോ ബാധിക്കുന്നതെന്നതിനെ കുറിച്ചുള്ള പഠനം ഇപ്പോഴും തുടരുകയാണ്. ചില പഠനങ്ങൾ ചോറ് കഴിക്കുന്നത് കുടവയറും വണ്ണവും കൂടാൻ കാരണമാകും എന്ന് പറയുമ്പോൾ ചോറ് മാത്രം കഴിച്ച് കൊണ്ട് വണ്ണം കുറയ്ക്കുന്ന രീതികളും കുറവല്ല. അതിനാൽ തന്നെ ശരീരഭാരവും ചോറുമായുള്ള ബന്ധം ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല.

അത് കൂടാതെ ചോറ് സ്ഥിരമായി കഴിക്കുന്നത് ഹൃദയാരോഗ്യത്തെയും ബാധിക്കാൻ സാധ്യതയുണ്ട്. ഇത് കൂടാതെ സ്ഥിരമായി ചോറ് കഴിക്കുന്നവർക്ക് രക്തസമ്മർദ്ദം കൂടാനുള്ള സാധ്യത വളരെ അധികമാണ്. അത് കൂടാതെ ഭക്ഷണം കഴിക്കാതെ സമയത്തെ പ്രമേഹം കൂടുതലാകാനും ട്രൈഗ്ലിസറൈഡിന്റെ അളവ് ശരീരത്തിൽ കൂടാനും സാധ്യതയുണ്ട്. കൂടാതെ ഇടുപ്പിന്റെ അളവും കൂട്ടുകയും നല്ല കൊളസ്‌ട്രോളിന്റെ അളവ് ക്രമാധീതമായി കുറയ്ക്കുകയും ചെയ്യും.

 ഗർഭിണികൾ ചോറ് കഴിക്കുന്നത് ഫോളേറ്റിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. അത് പോലെ തലക്കറക്കമോ നെഞ്ചെരിച്ചിലോ ദഹനകുറവോ ഉള്ള ആളുകൾക്ക് ചോറ് കഴിക്കുന്നത് കൂടുതൽ നല്ലതാണ്. കാരണം ചോറ് കൂടുതൽ വേഗം ദഹിക്കുന്ന ഭക്ഷണമാണ്. അതിനാൽ തന്നെ മിതമായ അളവിൽ ചോറ് കഴിക്കുന്നതാണ് എപ്പോഴും നല്ലത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News