Headphone ഉപയോഗിക്കുന്നവരാണോ? സൂക്ഷിച്ചോളൂ, കാത്തിരിയ്ക്കുന്നത് ഈ ആരോഗ്യപ്രശ്നങ്ങള്‍

മറ്റുള്ളവര്‍ക്ക് അസൗകര്യം ഉണ്ടാക്കാതെ പാട്ടു കേള്‍ക്കാനും സിനിമ കാണാനും  സംസാരിക്കാനുമെല്ലാം ഇന്ന്  ഹെഡ്‌ഫോണ്‍  (Headphone) ഉപയോഗിക്കുന്നവര്‍ ധാരാളമാണ്,  

Written by - Zee Malayalam News Desk | Last Updated : Jun 17, 2021, 01:08 AM IST
  • തുടര്‍ച്ചയായി ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
  • ഹെഡ്‌ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ചെവിയിലേക്ക് ശബ്‌ദം തുളച്ചു കയറുകയാണ് ചെയ്യുന്നത്. ഇത് ചെവിയ്ക്ക് ദോഷകരമാണ്.
Headphone ഉപയോഗിക്കുന്നവരാണോ? സൂക്ഷിച്ചോളൂ, കാത്തിരിയ്ക്കുന്നത് ഈ ആരോഗ്യപ്രശ്നങ്ങള്‍

മറ്റുള്ളവര്‍ക്ക് അസൗകര്യം ഉണ്ടാക്കാതെ പാട്ടു കേള്‍ക്കാനും സിനിമ കാണാനും  സംസാരിക്കാനുമെല്ലാം ഇന്ന്  ഹെഡ്‌ഫോണ്‍  (Headphone) ഉപയോഗിക്കുന്നവര്‍ ധാരാളമാണ്,  

വര്‍ക്ക് ഫ്രം ഹോം ആയതോടു കൂടി ഹെഡ്‌ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടി. കൂടാതെ, ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്ന കുട്ടികളും  Headphone ഉപയോഗിച്ചുവരുന്നുണ്ട്.

എന്നാല്‍, തുടര്‍ച്ചയായി ഹെഡ്‌ഫോണ്‍  ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ്  പഠനങ്ങള്‍  തെളിയിക്കുന്നത്.  ഹെഡ്‌ഫോണ്‍  ഉപയോഗിക്കുമ്പോള്‍ ചെവിയിലേക്ക് ശബ്‌ദം തുളച്ചു കയറുകയാണ് ചെയ്യുന്നത്. ഇത് ചെവിയ്ക്ക് ദോഷകരമാണ്. കൂടാതെ,  ശബ്ദം ഒരുപാട് കൂട്ടിവച്ച്‌ ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നതും  അപകടകരമാണ്, പ്രത്യേകിച്ചും കുട്ടികള്‍ക്ക്. 

ഹെഡ്‌ഫോണിന്‍റെ തുടര്‍ച്ചയായ ഉപയോഗം കുട്ടികളിലും ചെറുപ്പക്കാരിലും കേള്‍വി തകരാറിനു കാരണമാകുമെന്ന് യു എസിലെ ഒരു സംഘം വിദഗ്‌ധര്‍ പറയുന്നു.  ഉച്ചത്തിലുള്ള ശബ്‌ദം കാരണം ഏതാണ്ട് നാല്‍പ്പതു ദശലക്ഷം പേര്‍ക്ക് കേള്‍വിശക്തി നഷ്ടപ്പെടുന്നതായി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (Centers for Disease Control and Prevention - CDC) പറയുന്നു. 

Also Read: Anaphylaxis: Covid Vaccine എടുത്തശേഷം മരണം സംഭവിച്ചത് anaphylaxis മൂലം..!! എന്താണ് അനഫെലാക്‌സിസ്?

 ഉച്ചത്തിലുള്ള ശബ്‌ദം തുടര്‍ച്ചയായി കേള്‍ക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദം, വര്‍ധിച്ച ഹൃദയമിടിപ്പ്, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കും  കാരണമാകുമെന്ന് ലോകാരോഗ്യസംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.

ഹെഡ്‌ഫോണ്‍ ഒരു സമയം ഒരു ചെവിയില്‍ മാത്രം വയ്ക്കുകയും മറ്റേ ചെവിക്ക് വിശ്രമം കൊടുക്കുകയും ചെയ്യുന്നത് ഗുണകരമായിരിക്കുമെന്നാണ്  വിദഗ്‌ധര്‍ പറയുന്നത്.  അതോടൊപ്പം ഹെഡ്ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പരമാധി കുറഞ്ഞ ശബ്ദത്തില്‍ കേള്‍ക്കാന്‍  ശ്രദ്ധിക്കണമെന്നും പഠനങ്ങള്‍ പറയുന്നു

 

 

 

 

 

Trending News