മലയാളികൾക്ക് ഏറെ പ്രിയമുള്ള പാനീയങ്ങളിൽ ഒന്നാണ് ചായ. രാവിലെ ഒരു ഗ്ലാസ് ചായയിൽ ദിവസം ആരംഭിക്കാൻ ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. എന്തിനും ഏതിനും ചായ കുടിയ്ക്കുന്നവരുമുണ്ട്. സമ്മർദ്ദം തോന്നിയാലും തലവേദന അനുഭവപ്പെട്ടാലും ബോറടിച്ചാലുമെല്ലാം ചായയിൽ അഭയം പ്രാപിക്കുന്നവരാണ് മിക്കവരും. എന്നാൽ, ഈ ചായയിൽ ഒരു ചെറിയ മാറ്റം വരുത്തിയാൽ അത് നൽകുന്ന പ്രയോജനം വളരെ വലുതാണ്. ചായ ഒരു എനർജി ഡ്രിങ്കായി കണക്കാക്കുന്നവർക്ക് ഇത് ഇരട്ടി ഫലം നൽകും.
ചൂടുള്ള ചായ നിങ്ങളുടെ തലച്ചോറിൻ്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കും. എന്നാൽ ഈ ചായയിൽ ഒരു നുള്ള് നെയ്യ് ചേർത്ത് കുടിച്ചാൽ നിങ്ങളുടെ തലച്ചോർ വെറും തലച്ചോറല്ല, അത് ഒരു സൂപ്പർ ബ്രെയിനായി മാറും. നെയ്യോ വെണ്ണയോ ചേർത്ത് കാപ്പി കുടിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളിൽ പതിവായി കണ്ടുവരുന്ന ഒന്നാണ്. ഇതിനെ 'ബുള്ളറ്റ് പ്രൂഫ് കോഫി' എന്നാണ് വിളിക്കുന്നത്. ഈ രീതി ചായയിലും പ്രാവർത്തികമാക്കാൻ സാധിക്കും. ഇതിനെ 'ബുള്ളറ്റ് പ്രൂഫ് ടീ' എന്ന് വിളിക്കാം. 'ബുള്ളറ്റ് പ്രൂഫ് ടീ'യുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ALSO READ: നാല്പതുകളിലും പൊണ്ണത്തടി ഈസിയായി കുറയ്ക്കാം, ഇവ ശ്രദ്ധിച്ചോളൂ
ചായയിൽ നെയ്യ് ചേർത്ത് വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ഗുണങ്ങൾ
രാവിലെ ചായയിൽ ഒരു സ്പൂൺ നെയ്യ് ചേർത്ത് നന്നായി ഇളക്കിയ ശേഷം കുടിക്കുക. എന്നാൽ പാൽ ചായയ്ക്ക് പകരം നെയ്യ് ഒഴിച്ച് ഹെർബൽ ടീ കുടിച്ചാൽ ഇരട്ടി പ്രയോജനം ലഭിക്കും. ആരോഗ്യമുള്ള ഒരാൾക്ക് ദിവസത്തിൽ രണ്ട് തവണ ഈ ചായ കുടിക്കാം. ഈ ബുള്ളറ്റ് പ്രൂഫ് ചായയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.
തലച്ചോറിൻ്റെ ശക്തി വർദ്ധിക്കും
ചായയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ സജീവമാക്കുകയും വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ഓർമ്മശക്തി, പഠനം തുടങ്ങിയവയെ ഗുണപരമായി ബാധിക്കുന്നു. ആയുർവേദത്തിലെ ഗവേഷണമനുസരിച്ച്, ഓർമ്മശക്തിയും തലച്ചോറിൻ്റെ പ്രവർത്തനവും വർദ്ധിപ്പിക്കുന്ന കേന്ദ്ര രാസ ഗുണങ്ങൾ നെയ്യിലുണ്ട്.
ഉത്കണ്ഠയും സമ്മർദ്ദവും ഇല്ലാതാക്കും
ചായയിലെ ആൻ്റിഓക്സിഡൻ്റുകളും നെയ്യിലെ ആരോഗ്യകരമായ കൊഴുപ്പുകളും സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും മൂഡ് സ്വിംഗ് പോലുള്ള പ്രശ്നങ്ങൾ തടയുകയും ചെയ്യുന്നു. തലച്ചോറിൻ്റെ ആരോഗ്യം നിലനിർത്താനും ഈ ഗുണം സഹായിക്കുന്നു.
ഊർജം ഇരട്ടിയാകും
ബുള്ളറ്റ് പ്രൂഫ് ടീയിൽ കലോറിയും പോഷകാഹാരവും ചേർന്നിട്ടുണ്ട്. ഇത് വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്സിഡൻ്റുകളും നൽകുന്നു. ഇത് ബലഹീനത, അലസത, ക്ഷീണം എന്നിവ നീക്കം ചെയ്യുന്നു. നിങ്ങളുടെ ശരീരത്തിന് മുമ്പത്തേക്കാൾ കൂടുതൽ സജീവവും ഊർജ്ജസ്വലതയും അനുഭവപ്പെടുന്നു.
പ്രതിരോധശേഷി വർധിപ്പിക്കും
ചായയിൽ നെയ്യ് ചേർത്ത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന പാനീയവും ഉണ്ടാക്കാം. ഇത് അണുബാധയ്ക്കെതിരെ പോരാടുന്ന പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. അതിനാൽ, കാലാവസ്ഥ മാറുമ്പോൾ അസുഖം വരുന്നത് ഒഴിവാക്കാം.
ഹൃദയം ആരോഗ്യത്തോടെ നിലനിൽക്കും
ഹൃദ്രോഗമില്ലാത്തവർ നിർബന്ധമായും ഈ ചായ കുടിക്കണം. കാരണം ഇത് ഭാവിയിൽ ഹൃദ്രോഗ സാധ്യത കുറയ്ക്കും. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ചീത്ത കൊളസ്ട്രോൾ വർദ്ധിപ്പിക്കാതെ നോക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.