Cholestrol: ഈ 4 പച്ചക്കറികൾ ഒരാഴ്ചയ്ക്കുള്ളിൽ ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കുന്നു

Vegetables for Cholestrol: വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ നാല് പച്ചക്കറികൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുമെന്ന് പറയപ്പെടുന്നു. 

Written by - Zee Malayalam News Desk | Last Updated : Nov 15, 2023, 06:13 PM IST
  • ഭക്ഷണത്തിന്റെ രുചി കൂട്ടാൻ സഹായിക്കുന്ന മികച്ച ഔഷധഗുണങ്ങൾ വെളുത്തുള്ളിക്കുണ്ട്.
  • ഉയർന്ന ലയിക്കുന്ന നാരുകളും കുറഞ്ഞ കലോറി ഭക്ഷണവും ആയതിനാൽ വഴുതന ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും.
Cholestrol: ഈ 4 പച്ചക്കറികൾ ഒരാഴ്ചയ്ക്കുള്ളിൽ ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കുന്നു

നമ്മുടെ അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണക്രമവുമാണ് ശരീരത്തിലെ കൊളസ്‌ട്രോൾ വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണം. അതുകൊണ്ട് തന്നെ ദൈനംദിന ജീവിതത്തിൽ ആരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കുന്നതിലൂടെ പല രോഗങ്ങളിൽ നിന്നും നമുക്ക് അകന്നുനിൽക്കാം. നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളിൽ ചീത്ത കൊളസ്‌ട്രോളിന്റെ അതായത് എൽ.ഡി.എല്ലിന്റെ അളവ് കൂടുമ്പോൾ അത് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.  വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ നാല് പച്ചക്കറികൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുമെന്ന് പറയപ്പെടുന്നു. 

ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കുന്ന പച്ചക്കറികൾ ഇവയാണ്

ഉള്ളി

നമ്മുടെ നിത്യ ഭക്ഷണത്തിൽ ഉള്ളിയില്ലാത്ത ഭക്ഷണങ്ങൾ വളരെ കുറവാണ്. ഉള്ളിയിൽ കലോറി കുറവാണ്, ഇതിലെ നാരുകൾ ശരീരത്തിൽ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു. 

ALSO READ:  ഈ ലക്ഷണങ്ങൾ ഉണ്ടോ..? വിറ്റാമിൻ ബി12 കുറവായിരിക്കും

വെണ്ട

ലയിക്കുന്ന നാരുകൾ കൂടുതലുള്ളതും കലോറി കുറഞ്ഞതുമായ ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ രീതിയിൽ രക്തക്കുഴലുകളിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. 

വഴുതനങ്ങ
 
വഴുതനങ്ങ മിക്കവരുടെയും പ്രിയപ്പെട്ട പച്ചക്കറിയാണ്. ഉയർന്ന ലയിക്കുന്ന നാരുകളും കുറഞ്ഞ കലോറി ഭക്ഷണവും ആയതിനാൽ വഴുതന ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. മാത്രവുമല്ല ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ ഏറ്റവും നല്ല ഭക്ഷണമാണിത്.

വെളുത്തുള്ളി
 
ഭക്ഷണത്തിന്റെ രുചി കൂട്ടാൻ സഹായിക്കുന്ന മികച്ച ഔഷധഗുണങ്ങൾ വെളുത്തുള്ളിക്കുണ്ട്. ചിലർക്ക് അതിന്റെ മണം ഇഷ്ടപ്പെടണമെന്നില്ല. എന്നാൽ വെളുത്തുള്ളി കഴിക്കുന്നത് പല രോഗങ്ങളിൽ നിന്നും നിങ്ങളെ അകറ്റി നിർത്തും. ആന്റിഹൈപ്പർലിപിഡെമിയ ഗുണങ്ങളാൽ സമ്പന്നമായ ഇതിന് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനുള്ള ശക്തിയുമുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News