വളരെ സാധാരണയായി കണ്ട് വരുന്ന രോഗങ്ങളിൽ ഒന്നാണ് മൂത്രാശയ അണുബാധ. വെള്ളം കുടിക്കുന്നതിലെ കുറവ് കൊണ്ടും മൂത്രം അധികം നേരം പിടിച്ച് വെക്കുന്നതും ഒക്കെ കൊണ്ട് ഈ പ്രശ്നം ഉണ്ടാകാറുണ്ട്. മൂത്രാശയ അണുബാധയ്ക്ക് പ്രധാനമായും കാരണമാകുന്നത് ബാക്റ്റീരിയകളാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ അണുബാധ ഫംഗസ് മൂലവും വൈറസുകൾ മൂലവും മൂത്രാശയ അണുബാധ ഉണ്ടകാറുണ്ട്. യൂറിനറി ട്രാക്റ്റിന്റെ ഏത് ഭാഗത്തും ഈ അണുബാധ ഉണ്ടാകും.
സാധാരണയായി മൂത്രാശയ അണുബാധ മൂത്രസഞ്ചിയിലോ, മൂത്രനാളിയിലോ ആണ് കണ്ട് വരുന്നത്. ഈ ഭാഗങ്ങളെ മൂത്രാശയത്തിന്റെ ലോർ ട്രാക്ട് എന്ന് വിളിക്കും. എന്നാൽ ഈ അണുബാധ കിഡ്‌നിയെയും, യൂട്രസിനെയും ബാധിക്കാനും സാധ്യതയുണ്ട്. ഈ അവസ്ഥ കൂടുതൽ സങ്കീർണവും അപകടക്കരവുമാണ്. എന്നാൽ ലോവർ ട്രാക്റ്റിലെ അണുബാധ പോലെ വളരെ സാധാരണമായി കിഡ്‌നിയിലോ, യൂട്രസിലോ ബാധിക്കുന്ന അണുബാധ കണ്ട് വരാറില്ല. അത് വളരെ വിരളമായി മാത്രമേ കാണാറുള്ളൂ.
ALSO READ: Health Tips: ആരോഗ്യകരവും രുചികരവുമായ ഭക്ഷണത്തിന് അടുക്കളയിൽ വേണം ഈ 5 പാചകഎണ്ണകൾ
മൂത്രാശയ അണുബാധയുടെ ലക്ഷണങ്ങൾ
മൂത്രസഞ്ചിയിലോ, മൂത്രനാളിയിലോ കണ്ട് വരുന്ന അണുബാധയുടെ ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമാണ് കിഡ്‌നിയിലോ, യൂട്രസിലോ അണുബാധ ഉണ്ടായാൽ കാണിക്കുന്ന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ വെച്ച് ഏത് ഭാഗത്താണ് അണുബാധ ഉണ്ടായതെന്ന് കണ്ടെത്താൻ സാധിക്കും.
മൂത്രസഞ്ചിയിലോ, മൂത്രനാളിയിലോ കണ്ട് വരുന്ന അണുബാധയുടെ ലക്ഷണങ്ങൾ
1) മൂത്രം ഒഴിക്കുമ്പോൾ എരിച്ചിൽ ഉണ്ടാവുക
2) ഒരുപാട് പ്രാവശ്യം മൂത്രം ഒഴിക്കുകയും എന്നാൽ മൂത്രം കുറച്ച് മാത്രം പുറത്ത് പോവുകയും ചെയ്യുക.
3) എപ്പോഴും മൂത്രം ഒഴിക്കാൻ തോന്നുക.
4) മൂത്രത്തിൽ രക്തത്തിന്റെ അംശം ഉണ്ടാവുക.
5) മൂത്രം മങ്ങിയ നിറത്തിലാവുക അല്ലെങ്കിൽ മൂത്രം കടുത്ത നിറങ്ങളിൽ (ചായയുടെ പോലുള്ള ) കാണപ്പെടുക.
6) സ്ത്രീകളിൽ പെൽവിക് ഭാഗങ്ങളിൽ ഉണ്ടാകുന്ന വേദന. പുരുഷന്മാരിൽ മലാശയ ഭാഗങ്ങളിൽ ഉണ്ടാകുന്ന വേദന
കിഡ്‌നിയിലോ, യൂട്രസിലോ കണ്ട് വരുന്ന അണുബാധയുടെ ലക്ഷണങ്ങൾ
1) നടുവിനും വശങ്ങളിലും ഉണ്ടാകുന്ന വേദന
2) കുളിര് തോന്നുക
3) പനി
4) ഓർക്കാനം
5) ഛർദ്ദിൽ
ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
മൂത്രാശയ അണുബാധ ഇല്ലാതാക്കാൻ വീട്ടിൽ പ്രത്യേകിച്ച് മരുന്നുകൾ ഇല്ലെങ്കിലും ചില കാര്യങ്ങൾ ചെയ്യുന്നത് ചികിത്സയെ സഹായിക്കും.
1) ഒരുപാട് വെള്ളം കുടിയ്ക്കുക. അത് അണുബാധ പെട്ടെന്ന് ഇല്ലാതാക്കാൻ സഹായിക്കും.
2) മൂത്രം പിടിച്ച് വെക്കാതിരിക്കാൻ ശ്രദ്ധിക്കുക.
3) ഇറുകിയ വസ്ത്രങ്ങൾ ധരിക്കാതെ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്.
4) മൂത്രശയ അണുബാധ ഉണ്ടാകാതിരിക്കാൻ ക്രൻബെറി ജ്യൂസ് സഹായിക്കുമെങ്കിലും ചികിത്സയിൽ സഹായിക്കുമെന്നതിന് തെളിവില്ല. അത്കൊണ്ട് അണുബാധ മാറിയതിന് ശേഷം ക്രൻബെറി ജ്യൂസ് കുടിക്കുന്നത് അണുബാധ വരുന്നത് തടയാൻ സഹായിക്കും