ശരീരഭാരം കുറയ്ക്കുന്നതിന് കൃത്യമായ ഭക്ഷണക്രമവും വ്യായാമവും ദിനചര്യയുടെ ഭാഗമാക്കേണ്ടത് പ്രധാനമാണ്. ശരീരഭാരം കുറയ്ക്കാനുള്ള ദിനചര്യയിൽ വിവിധ പാനീയങ്ങൾ പ്രധാന പങ്കുവഹിക്കുന്നു. രാവിലെ നമ്മൾ പാലിക്കുന്ന ഭക്ഷണക്രമം ദിവസം മുഴുവൻ ഊർജം പ്രധാനം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
ആരോഗ്യകരമായ പാനീയങ്ങൾ രാവിലെ ശീലമാക്കുന്നത് വേനൽക്കാലത്ത് രാവിലെയുണ്ടാകുന്ന ക്ഷീണം കുറയ്ക്കാനും മെറ്റബോളിസം വേഗത്തിലാക്കാനും സഹായിക്കും. കലോറി കുറഞ്ഞ പാനീയങ്ങൾ തിരഞ്ഞെടുക്കുന്നത് ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കും.
ALSO READ: രുചികരമായ ഈ ഭക്ഷണങ്ങൾ കഴിക്കാം.... ശരീരഭാരം വർധിപ്പിക്കാതെ തന്നെ
ചെറുചൂടുള്ള നാരങ്ങ വെള്ളം: ഒരു കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ അര നാരങ്ങയുടെ നീര് ചേർക്കുക. നാരങ്ങ വെള്ളം ഉന്മേഷവും ജലാംശവും നൽകും. ഇതിൽ കലോറി കുറവാണ്. ഇത് ദഹനത്തെ സഹായിക്കുകയും മെറ്റബോളിസം വർധിപ്പിക്കുകയും വിറ്റാമിൻ സി നൽകുകയും ചെയ്യും.
ഗ്രീൻ ടീ: മെറ്റബോളിസം വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും ഗ്രീൻ ടീ മികച്ചതാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന കാറ്റെച്ചിൻസ് എന്ന ആന്റി ഓക്സിഡന്റുകൾ ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്നു. ഇതിന് കലോറി കുറവാണ്. ഗ്രീൻ ടീ മധുരം ചേർക്കാതെ രാവിലെ കഴിക്കുന്നത് നല്ലതാണ്.
തേങ്ങാവെള്ളം: തേങ്ങാവെള്ളം നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ഇത് പ്രകൃതിദത്ത ഇലക്ട്രോലൈറ്റാണ്. ഇത് ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നു. തേങ്ങാവെള്ളം ശരീരത്തിൽ കൂടുതൽ നേരം ജലാംശം നിലനിർത്തുകയും വയറിലെ കൊഴുപ്പ് കത്തിക്കാൻ ആവശ്യമായ പോഷകങ്ങൾ നൽകുകയും ചെയ്യുന്നു.
ALSO READ: മല്ലിയില ചായയുടെ ഗുണങ്ങൾ അറിഞ്ഞാൽ ഇപ്പോൾ തന്നെ തയ്യാറാക്കും
ഹെർബൽ പാനീയങ്ങൾ: പെപ്പർമിന്റ്, ചമോമൈൽ, ഇഞ്ചി ചായ പോലുള്ള ഹെർബൽ പാനീയങ്ങൾ ആരോഗ്യത്തിന് ഗുണം ചെയ്യും. ഈ പാനീയങ്ങളിൽ കലോറി കുറവാണ്. മാത്രമല്ല, ഇവ ദഹനത്തെ സഹായിക്കാനും വയറുവേദന കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മികച്ചതാക്കാനും ഇവ സഹായിക്കുന്നു.
വെജിറ്റബിൾ ജ്യൂസ്: ചീര, സെലറി, കുക്കുമ്പർ, നാരങ്ങ, ഇഞ്ചി എന്നിവ സംയോജിപ്പിച്ച് ജ്യൂസ് തയ്യാറാക്കി കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. പച്ചക്കറി ജ്യൂസുകൾ പോഷകസമ്പുഷ്ടമാണ്. ഇവ ശരീരത്തിന് ആവശ്യമായ ജലാംശം നൽകുന്നു. കലോറി കുറഞ്ഞ പാനീയങ്ങൾ കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.