Weight Loss Side Effects: വേഗത്തിൽ ഭാരം കുറയ്ക്കുമ്പോൾ ശരീരത്തിന് എന്താണ് സംഭവിക്കുന്നത്? ഈ ആരോഗ്യ അപകടങ്ങളെക്കുറിച്ച് അറിയണം

Side Effects Of Weigh Loss: വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ആളുകൾ ഏറ്റവും സാധാരണമായി സ്വീകരിക്കുന്ന മാർ​ഗം അമിതമായി വ്യായാമം ചെയ്യുക എന്നതാണ്. ക്രാഷ് ഡയറ്റ് അല്ലെങ്കിൽ പ്രതിദിനം 800 കലോറിയിൽ താഴെയുള്ള വളരെ കുറഞ്ഞ കലോറി ഭക്ഷണക്രമം പിന്തുടരുക എന്നതും വേ​ഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ പിന്തുടരുന്ന കാര്യമാണ്.

Written by - Zee Malayalam News Desk | Last Updated : Aug 24, 2023, 11:44 AM IST
  • ശരീരഭാരം കുറയുന്നത് കൊഴുപ്പ് കുറയ്ക്കുന്നതിന് സമാനമല്ല
  • നിങ്ങൾ കുറഞ്ഞ കലോറി ഭക്ഷണമാണ് പിന്തുടരുന്നതെങ്കിൽ, വേഗത്തിൽ ശരീരഭാരം കുറയുന്നുവെങ്കിൽ, നിങ്ങളുടെ ഭാരനഷ്ടം പേശികളിൽ നിന്നാകാൻ സാധ്യതയുണ്ട്
Weight Loss Side Effects: വേഗത്തിൽ ഭാരം കുറയ്ക്കുമ്പോൾ ശരീരത്തിന് എന്താണ് സംഭവിക്കുന്നത്? ഈ ആരോഗ്യ അപകടങ്ങളെക്കുറിച്ച് അറിയണം

ശരീരഭാരം കുറയ്ക്കുക എന്നത് ക്ഷമയും സഹിഷ്ണുതയും ആവശ്യമുള്ള ഒരു പ്രക്രിയയാണ്. വേഗത്തിൽ ശരീരഭാരം കുറയ്ക്കുന്നതാണ് ഭൂരിഭാ​ഗം ആളുകൾക്കും താൽപര്യം. വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ആളുകൾ ഏറ്റവും സാധാരണമായി സ്വീകരിക്കുന്ന മാർ​ഗം അമിതമായി വ്യായാമം ചെയ്യുക എന്നതാണ്.

ക്രാഷ് ഡയറ്റ് അല്ലെങ്കിൽ പ്രതിദിനം 800 കലോറിയിൽ താഴെയുള്ള വളരെ കുറഞ്ഞ കലോറി ഭക്ഷണക്രമം പിന്തുടരുക എന്നതും വേ​ഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ പിന്തുടരുന്ന കാര്യമാണ്. വളരെ വേഗത്തിൽ ശരീരത്തിന് കലോറി നഷ്ടപ്പെടുമ്പോൾ, അത് ആരോഗ്യപരമായ പല അപകടങ്ങളും ഉണ്ടാക്കിയേക്കാം.

ദ്രുത​ഗതിയിൽ ശരീരഭാരം കുറയ്ക്കുന്നതിന്റെ പാർശ്വഫലങ്ങൾ

പേശി പിണ്ഡം നഷ്ടപ്പെടും: ശരീരഭാരം കുറയുന്നത് കൊഴുപ്പ് കുറയ്ക്കുന്നതിന് സമാനമല്ല. നിങ്ങൾ കുറഞ്ഞ കലോറി ഭക്ഷണമാണ് പിന്തുടരുന്നതെങ്കിൽ, വേഗത്തിൽ ശരീരഭാരം കുറയുന്നുവെങ്കിൽ, നിങ്ങളുടെ ഭാരനഷ്ടം പേശികളിൽ നിന്നാകാൻ സാധ്യതയുണ്ട്.

മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നു: പേശികളുടെ നഷ്ടവും കുറഞ്ഞ കലോറി ഭക്ഷണവും കാരണം, ഒരു നിശ്ചിത ഘട്ടത്തിന് ശേഷം ശരീരം മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നു.

പോഷകക്കുറവ്: കുറഞ്ഞ കലോറി ഉപഭോഗവും കൂടുതൽ കലോറി എരിച്ചുകളയുന്നതും ശരീരഭാരം കുറയ്ക്കുന്നതിൽ പ്രധാനമാണെങ്കിലും കുറഞ്ഞ കലോറി ഭക്ഷണക്രമം നിരന്തരം കഴിക്കുന്നത് പോഷകാഹാരക്കുറവിന് കാരണമാകും. ആവശ്യത്തിന് കലോറിയുടെ അഭാവം ഫോളേറ്റ്, ഇരുമ്പ്, വിറ്റാമിൻ ബി 12 എന്നിവയുടെ അളവ് കുറയ്ക്കാൻ ഇടയാക്കും. ഇത് മുടികൊഴിച്ചിൽ, കടുത്ത ക്ഷീണം, പ്രതിരോധശേഷി കുറയൽ തുടങ്ങിയ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

ALSO READ: Thyroid health: ഹൈപ്പോതൈറോയിഡിസം നിയന്ത്രിക്കാൻ ജീവിതശൈലി മികച്ചതാക്കാം

ഹോർമോൺ അസന്തുലിതാവസ്ഥ: പഞ്ചസാരയും കലോറിയും പെട്ടെന്ന് കുറയ്ക്കുമ്പോൾ, ഹോർമോണുകളുടെ അളവിൽ മാറ്റം സംഭവിക്കുന്നു, അത് കൂടുതൽ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കും.

പിത്തസഞ്ചിയിൽ കല്ലിന് കാരണമാകാം: പിത്തസഞ്ചിയിൽ രൂപം കൊള്ളുന്ന ഖര പദാർത്ഥങ്ങളാണ് പിത്തസഞ്ചിയിലെ കല്ലുകൾ. വേഗത്തിൽ ശരീരഭാരം കുറയ്ക്കുന്നതിന്റെ പാർശ്വഫലമായി പിത്തസഞ്ചിയിൽ കല്ലുകൾ രൂപപ്പെടാൻ സാധ്യതയുണ്ട്. സാധാരണയായി, നിങ്ങളുടെ പിത്തസഞ്ചി കൊഴുപ്പുള്ള ഭക്ഷണത്തെ വിഘടിപ്പിക്കാൻ ദഹനരസങ്ങൾ പുറപ്പെടുവിക്കുന്നു, അങ്ങനെ ഭക്ഷണം ദഹിപ്പിക്കുന്നു. നിങ്ങൾ അധികം ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ പിത്തസഞ്ചി ദഹനരസങ്ങൾ ഉത്പാദിപ്പിക്കേണ്ടതില്ല. അതിനാൽ, ദഹനരസത്തിനുള്ളിലെ പദാർത്ഥങ്ങൾ അൽപനേരം ഇരിക്കുകയും കൂടിച്ചേരാൻ സമയം ലഭിക്കുകയും ചെയ്യുമ്പോൾ പിത്തസഞ്ചിയിൽ കല്ലുകൾ ഉണ്ടാകുന്നതിലേക്ക് നയിക്കുന്നു.

അപകടകരമായ നിർജ്ജലീകരണം: ദ്രുതഗതിയിൽ ശരീരഭാരം കുറയുന്നത് സാധാരണയായി ശരീരത്തിലെ ജലാംശം കുറയുന്നതിന് കാരണമാകുന്നു. ഇത് ശരീരത്തെ കടുത്ത നിർജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം.

ശരീരഭാരം കുറയ്ക്കുന്നത് ഒരു സമഗ്രമായ ജീവിതശൈലി മാറ്റം ക്രമീകരിക്കണം. അത് ദീർഘകാലാടിസ്ഥാനത്തിൽ നിലനിർത്തണം. ശരീരഭാരം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ലീൻ പ്രോട്ടീൻ കഴിക്കുക
പഞ്ചസാരയും കാർബോഹൈഡ്രേറ്റും കുറയ്ക്കുക
ആരോഗ്യകരമായ കൊഴുപ്പ് കഴിക്കുക
സ്ട്രെസ് നിയന്ത്രിക്കുക
വ്യായാമം ശീലമാക്കുക
ഭക്ഷണം ചവച്ചരച്ച് സാവധാനത്തിൽ കഴിക്കുക

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News