Boat Capsizes: ബിഹാറിൽ വിദ്യാർഥികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞു; 10 വിദ്യാർഥികളെ കാണാതായി, 20 പേരെ രക്ഷിച്ചു

Boat Capsizes Bihar: അപകടത്തിൽപ്പെട്ട ബോട്ടിൽ ആകെ 30 കുട്ടികളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. 20 പേരെ രക്ഷപ്പെടുത്തി.

Written by - Zee Malayalam News Desk | Last Updated : Sep 14, 2023, 03:23 PM IST
  • ബാഗ്മതി നദിയിലാണ് ബോട്ട് മറിഞ്ഞത്
  • ബോട്ട് മറിഞ്ഞ് 10 കുട്ടികളെ കാണാതായി
  • അപകടത്തിൽപ്പെട്ട ബോട്ടിൽ ആകെ 30 കുട്ടികളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്
Boat Capsizes: ബിഹാറിൽ വിദ്യാർഥികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞു; 10 വിദ്യാർഥികളെ കാണാതായി, 20 പേരെ രക്ഷിച്ചു

മുസാഫർപൂർ (ബിഹാർ): ബിഹാറിലെ മുസാഫർപൂർ ജില്ലയിൽ ബാഗ്മതി നദിയിൽ ബോട്ട് മറിഞ്ഞ് 10 കുട്ടികളെ കാണാതായി. അപകടത്തിൽപ്പെട്ട ബോട്ടിൽ ആകെ 30 കുട്ടികളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. 20 പേരെ രക്ഷപ്പെടുത്തി.

ബാഗ്മതി നദിയിലാണ് ബോട്ട് മറിഞ്ഞത്. സ്ഥിതിഗതികൾ വിലയിരുത്തിയതായും രക്ഷാപ്രവർത്തനം സജീവമായി നടക്കുന്നുണ്ടെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മാധ്യമപ്രവർത്തകരുമായുള്ള സംഭാഷണത്തിനിടെ അറിയിച്ചു.

വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് അടിയന്തര ശ്രദ്ധ നൽകാൻ ജില്ലാ മജിസ്‌ട്രേറ്റിന് നിർദേശം നൽകി. കൂടാതെ, ദുരിതബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും സംസ്ഥാന സർക്കാർ നൽകുമെന്ന് നിതീഷ് കുമാർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News