7th Pay Commission: ഏപ്രിൽ 1 മുതൽ നിങ്ങളുടെ ശമ്പളം, PF, ഗ്രാറ്റുവിറ്റി എന്നിവയിൽ വലിയ മാറ്റമുണ്ടാകും

പ്രതിമാസ പ്രൊവിഡന്റ് ഫണ്ടും (PF) ഗ്രാറ്റുവിറ്റി സംഭാവനകളും ഏപ്രിൽ 1 മുതൽ മാറും. കാരണം ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം അദ്ദേഹത്തിന്റെ പ്രതിമാസ CTC യുടെ 50% ആയിരിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.  

Written by - Ajitha Kumari | Last Updated : Feb 13, 2021, 05:19 PM IST
  • പുതിയ പേ കോഡ് ബിൽ 2021 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.
  • നിങ്ങളുടെ അടിസ്ഥാന ശമ്പളം നിങ്ങളുടെ മൊത്തം ശമ്പളത്തിന്റെ 50 ശതമാനമോ അതിൽ കൂടുതലോ ആയിരിക്കും.
  • ജീവനക്കാർക്കുള്ള ഡി‌എ വർദ്ധനവ് കേന്ദ്രസർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
7th Pay Commission: ഏപ്രിൽ 1 മുതൽ നിങ്ങളുടെ ശമ്പളം, PF, ഗ്രാറ്റുവിറ്റി എന്നിവയിൽ വലിയ മാറ്റമുണ്ടാകും

ന്യുഡൽഹി: 7th Pay Commission: പുതിയ വേതന കോഡ് ബിൽ (new wage code) 2021 ഏപ്രിൽ 1 മുതൽ നടപ്പാക്കിയ ശേഷം സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം വർദ്ധിച്ചേക്കാം. പ്രതിമാസ പ്രൊവിഡന്റ് ഫണ്ടും (PF) ഗ്രാറ്റുവിറ്റി സംഭാവനകളും ഏപ്രിൽ 1 മുതൽ മാറും. കാരണം ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം അദ്ദേഹത്തിന്റെ പ്രതിമാസ CTC യുടെ 50% ആയിരിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

ഇങ്ങനെയാണ് നിങ്ങളുടെ ശമ്പള ഘടനയിൽ മാറ്റം വരുന്നത്

ഇതിനർത്ഥം പുതിയ പേ കോഡ് ബിൽ 2021 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.  അതിന് ശേഷം നിങ്ങളുടെ അടിസ്ഥാന ശമ്പളം നിങ്ങളുടെ മൊത്തം ശമ്പളത്തിന്റെ 50 ശതമാനമോ അതിൽ കൂടുതലോ ആയിരിക്കും.  അതായത് നിങ്ങളുടെ അലവൻസ് നിങ്ങളുടെ ശമ്പളത്തിന്റെ 50 ശതമാനത്തിൽ കൂടുതലാകില്ലയെന്ന്. ഇതിന്റെ വ്യക്തമായ പ്രഭാവം നിങ്ങളുടെ പ്രതിമാസ ശമ്പളത്തിൽ അതായത് നിങ്ങളുടെ കയ്യിൽ കിട്ടുന്ന ശമ്പളത്തിൽ വ്യക്തമാകും.  അതായത് നിങ്ങളുടെ Take Home Salary കുറയും. എന്നാൽ പിഎഫിന്റെയും (PF) ഗ്രാറ്റുവിറ്റിയുടെയും സംഭാവന വർദ്ധിക്കും.  

Also Read: 7th Pay Commission: Modi Govt പെൻഷൻ നിയമങ്ങളിൽ മാറ്റം വരുത്തി!

ഫെബ്രുവരി 8 ന് Labor and Employment Secretary അപൂർവ ചന്ദ്ര മന്ത്രാലയം നാല് കോഡുകളും (New Wage Code) ഉടൻ നടപ്പാക്കുമെന്ന് വ്യക്തമാക്കിയിരുന്നു.  ഈ നിയമങ്ങൾ ഉണ്ടാക്കുന്നതിനിടയിൽ ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

തൊഴിൽ മന്ത്രാലയം ഈ നാല് കോഡുകളും നടപ്പിലാക്കും

1. വേതനത്തെക്കുറിച്ചുള്ള കോഡ് (Code on Wages)
2. വ്യാവസായിക ബന്ധങ്ങൾ (Industrial Relations)
3. തൊഴിൽ സുരക്ഷ (Occupational Safety)
4. ആരോഗ്യവും പ്രവർത്തന സാഹചര്യങ്ങളും സാമൂഹിക സുരക്ഷാ കോഡുകളും (Health and Working Conditions and Social Security Codes)

പുതിയ വേജ് കോഡ് നടപ്പാക്കുന്നതിനുള്ള തീയതി സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2021 ഏപ്രിൽ 1 മുതൽ ഇത് നടപ്പാക്കുമെന്നാണ് വിശ്വാസം.   

Also Read: EPFO അക്കൗണ്ട് ഉടമകൾക്ക് ഒരു സന്തോഷ വാർത്ത, Job ഉപേക്ഷിച്ചതിന് ശേഷം വിശദാംശങ്ങൾ സ്വന്തമായി update ചെയ്യാം

ഡിഎ വർധന ഉടൻ പ്രഖ്യാപിക്കും

തങ്ങളുടെ ജീവനക്കാർക്കുള്ള ഡി‌എ (DA) വർദ്ധനവ് കേന്ദ്രസർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്ര ജീവനക്കാരുടെ പെൻഷനോ അടിസ്ഥാന ശമ്പളമോ കണക്കിലെടുത്ത് ഡിഎ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രാലയം നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. DA, DR (Dearness Relief) നിലവിൽ പ്രതിവർഷം 12,510 കോടി രൂപയാണ് വില. എന്നാൽ വർദ്ധനവിന് ശേഷം ഇത് പ്രതിവർഷം 14,595 കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കൊറോണ പ്രതിസന്ധി കണക്കിലെടുത്ത് നികുതി ഇളവിന്റെ പരിധിയിൽ എൽ‌ടി‌സിയെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ (Nirmala Sitharaman) തന്റെ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഇത് സർക്കാർ ജീവനക്കാരുടെ കയ്യിൽ കൂടുതൽ പണം കൊണ്ടുവരുമെന്നാണ് സർക്കാർ കരുതുന്നത്. ഇതിന്റെ ഗുണം സമ്പദ്‌വ്യവസ്ഥയ്ക്കും ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News