ന്യൂഡൽഹി: ക്ഷേമ പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തിനെതിരേ സുപ്രീം കോടതി. ക്ഷേമ പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കരുത്. എന്നാർ ആധാർ പൂർണമായും നിർത്തലാക്കേണ്ട കാര്യമില്ല. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് ഉൾപ്പെടെ ആധാർ നിർബന്ധമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹർ അധ്യക്ഷനായുള്ള ഏഴംഗ ബെഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. ആധാറിന്റെ കാര്യത്തില്‍ കോടതി വ്യക്തത വരുത്തണമെന്ന് സര്‍ക്കാരിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടു. ആധാറുമായി ബന്ധപ്പെട്ട കേസില്‍ ഉടന്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് പ്രശ്നത്തില്‍ വ്യക്തത വരുത്താന്‍ ഉപകരിക്കുമെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ ആധാറുമായി ബന്ധപ്പെട്ട കേസ് ഉടന്‍ തീര്‍പ്പാക്കേണ്ട സാഹചര്യമില്ലെന്ന് കോടതി പറഞ്ഞു.
സ്കൂളുകളിൽ സൗജന്യ ഉച്ചഭക്ഷണമുൾപ്പെടെ നിരവധി ക്ഷേമപദ്ധതികൾക്ക് ആധാർ നിർബന്ധമാണെന്ന് കേന്ദ്രസർക്കാർ ഉത്തരവിട്ടിരുന്നു. സ്കോളർഷിപ്പ്, പിന്നാക്ക സമുദായങ്ങൾക്കും ഭിന്നശേഷിയുള്ളവർക്കുമായുള്ള പദ്ധതികൾ എന്നിവക്കും ആധാർ വേണമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇത്തരത്തിലുള്ള പദ്ധതികൾക്ക് ആധാർ നിർബന്ധമില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
ആധാര്‍ പൗരന്മാരുടെ സ്വകാര്യത കവര്‍ന്നെടുക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക ഹൈക്കോടതിയിലെ മുന്‍ ജഡ്ജി കെ.എസ്. പുട്ടുസ്വാമിയാണ് 2012ല്‍ സുപ്രീംകോടതിയെ സമീപിച്ചത്.